CrimeNEWS

എംഡിഎംഎയുമായി ആല്‍ബം നടനും സുഹൃത്തും പിടിയില്‍

പാലക്കാട്: ട്രെയിനില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ എംഡിഎംഎയുമായി യുവ നടന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പാലക്കാട് ഒലവക്കോടില്‍ അറസ്റ്റില്‍.
പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുലാമന്തോള്‍ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് അറിയിച്ചു.

പിടിയിലായ ഷൗക്കത്തലി നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിശ്രമ വേളകള്‍ ആനന്ദകരമാക്കാന്‍ ആദ്യം കഞ്ചാവ് ഉപയോഗിച്ചു തുടങ്ങി പിന്നീട് എംഡിഎംഎയിലേക്ക് ചുവടുമാറി. ഉറക്കം വരാതിരിക്കാനാണ് പ്രണവ് കഞ്ചാവ് വിട്ട് എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയത്. ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു പ്രണവ്. ലഹരി വാങ്ങാന്‍ പണം ഇല്ലാതെ വന്നതോടെയാണ് ഇരുവരും കടത്തുകാരായത്. പട്ടാമ്പിയിലെ ലഹരി ഇടപാട് സംഘമാണ് യുവാക്കളെ കാരിയര്‍മാരാക്കിയത്. യാത്രാ ചെലവിന് പുറമേ ഒരു യാത്രയ്ക്ക് 15,000 രൂപയായിരുന്നു പ്രതിഫലം.

Signature-ad

ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ മൊത്തക്കച്ചവടക്കാര്‍ എത്തിക്കുന്ന ലഹരി പട്ടാമ്പിയിലെ കടത്ത് സംഘമാണ് ശേഖരിക്കുന്നത്. തുടര്‍ന്ന് എംഡിഎംഎ വില്‍പനക്കാരുമായി ഇടപാടുറപ്പിക്കും ഇതാണ് രീതി. ട്രെയിനില്‍ ഒലവക്കോടിറങ്ങി പട്ടാമ്പിയിലേക്ക് ബസ് കയറാന്‍ ഒരുങ്ങുമ്പോഴാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗവും എക്‌സൈസും ചേര്‍ന്ന് ഷൗക്കത്തലിയെയും പ്രണവിനെയും പിടികൂടിയത്. ബംഗളൂരു എറണാകുളം ഇന്റര്‍സിറ്റി ട്രെയിനിലാണ് പ്രതികള്‍ ലഹരി കടത്താന്‍ ശ്രമിച്ചത്. ലഹരി സംഘങ്ങള്‍ക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

 

 

 

 

 

Back to top button
error: