തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ഇന്നെത്താൻ സാധ്യത.ഇതിനുള്ള സാഹചര്യം ഒരുങ്ങുന്നുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
മധ്യ,തെക്കൻ ജില്ലകളില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.ഇതിനെ തുടർന്ന് പത്തനംതിട്ട, ആലപ്പുഴ,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കേരള,കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് .
അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ബിപോര്‍ജോയിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നലെ പലയിടങ്ങളിലും അതിശക്തമായ മഴ ലഭിച്ചിരുന്നു.