KeralaNEWS

മഹാരാജാസ് പോലെ ഉന്നത നിലവാരം പുലർത്തുന്ന ക്യാമ്പസുകളുടെ പേരിൽ തട്ടിപ്പുകൾ നടത്തുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കും, വിദ്യക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണം: എ.ഐ.വൈ.എഫ്.

കൊച്ചി: മഹാരാജാസ് കോളേജിൻറെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോളേജിൽ അധ്യാപക ജോലിക്ക് ശ്രമിച്ച കെ വിദ്യക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എ ഐ വൈ എഫ്. മഹാരാജാസ് പോലെ ഉന്നത നിലവാരം വെച്ച് പുലർത്തുന്ന ക്യാമ്പസുകളുടെ പേരിൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കും. മഹാരാജാസ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് തട്ടിപ്പ് നടത്തിയ വിദ്യക്ക് സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങൾ എൽ ഡി എഫ് സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കും. ഇടതു വിരുദ്ധ ശക്തികർക്ക് കരുത്തു പകരുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. യോഗ്യതയുള്ള നിരവധി യുവാക്കൾ ജോലിക്കായി പുറത്തു കാത്തു നിൽക്കുമ്പോൾ തട്ടിപ്പുകളിലൂടെ ചിലർ തൊഴിൽ നേടിയെടുക്കാൻ ശ്രമിക്കുന്ന സാഹചര്യം അത്യന്തം ഗൗരവമുള്ളതാണെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.

Back to top button
error: