IndiaNEWS

കേരളത്തിലടക്കം എഐ ക്യാമറയ്ക്കെതിരെ പ്രതിഷേധം; റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം ഇന്ത്യക്ക് കൈവരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി

ന്യൂഡൽഹി:റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം ഇന്ത്യക്ക് കൈവരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി.
റോഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്ന സര്‍ക്കാരിന്റെയും മറ്റ് അധികൃതരുടെയുമൊക്കെ ഭാഗത്തുനിന്നുള്ള നിരവധി പോരായ്‍മകള്‍ കാരണമാണ് ലക്ഷ്യം സാധിക്കാൻ കഴിയാത്തതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ അടക്കം എഐ ക്യാമറയ്ക്കെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്.ഉയർന്ന വിദ്യാഭ്യാസ നിലവാരമുള്ളവരാണ് മലയാളികൾ.അവർ പോലും റോഡ് സുരക്ഷാ നിയമത്തിന് അനുകൂലമല്ല. 2024-ന് മുൻപ് റോഡപകടങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല-ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെ ഗഡ്‍കരി പറഞ്ഞു.

ഇന്ത്യയില്‍ ഉടനീളമുള്ള റോഡപകടങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ ആരും പരമാവധി ശ്രമിക്കുന്നില്ലെന്നും നിതിൻ ഗഡ്‍കരി കുറ്റപ്പെടുത്തി. റോഡപകടങ്ങളുടെയും അതുമൂലമുള്ള മരണങ്ങളുടെയും കാര്യത്തില്‍ മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി, റോഡ് അവസ്ഥ മെച്ചപ്പെടുത്തി, വാഹന നിര്‍മ്മാതാക്കള്‍ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി, കര്‍ശനമായ ട്രാഫിക് നിയമങ്ങള്‍ ഏര്‍പ്പെടുത്തി, രാജ്യത്തുടനീളമുള്ള റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ വിവിധ നടപടികള്‍ സജീവമായി സ്വീകരിച്ചുവരികയാണ്.എന്നിരുന്നാലും, റോഡപകടങ്ങളുടെ എണ്ണവും അതുമൂലമുള്ള മരണനിരക്കും ഇപ്പോഴും ഭയാനകമായ നിരക്കിലാണ്.

 

Signature-ad

2024ന് മുമ്ബ് റോഡപകടങ്ങള്‍ 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.എന്നാൽ അത് സാധ്യമല്ലെന്നാണ് തോന്നുന്നത്- നിതിൻ ഗഡ്‍കരി പറയുന്നു.

Back to top button
error: