ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകിയെ കൊന്ന് മൃതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍. മുപ്പത്തിയഞ്ചുകാരിയായ രാജ് േകസറാണ് മരിച്ചത്. സംഭവത്തില്‍ അരവിന്ദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ്‌രാജിലെ യമുനാപുര്‍ കര്‍ച്ചന പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
പ്രതിയുടെ വീട്ടിലെ ടാങ്കില്‍നിന്ന് വെള്ളിയാഴ്ചയാണ് മൃതദേഹം പുറത്തെടുത്തത്. അരവിന്ദ്, രണ്ടാഴ്ച മുന്‍പാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കേസറിന്റെ മൃതദേഹം ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
മേയ് 30ന് കേസറിനെ കാണ്‍മാനില്ലെന്നു പറഞ്ഞ് കുടുംബം പരാതി നല്‍കിയിരുന്നു. കേസറിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചാണ് അരവിന്ദിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ മൃതദേഹം ടാങ്കിലുണ്ടെന്നു അരവിന്ദ് പോലീസിനോടു പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.