Month: June 2023
-
Kerala
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഇനി ലോക്കപ്പും
കണ്ണൂർ:ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഇനി പോലീസ് ലോക്കപ്പും.ആസ്പത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയോ പ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്യുന്നവരെ താത്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് മുറി ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്ന ആദ്യത്തെ പൂര്‍ണ തോതിലുള്ള പോലീസ് ഔട്ട് പോസ്റ്റാണിത്. ആശുപത്രിയില്‍ അനാവശ്യമായി ബഹളം വെക്കുകയോ ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവരെയോ ചെയ്യുന്നവരെ പോലീസ ്‌സ്‌റ്റേഷനില്‍ നിന്നും പോലീസുകാരെത്തി കൊണ്ടുപോകുന്നതുവരെ താല്‍ക്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് പുതിയ ഔട്ട്പോസ്റ്റില്‍ ലോക്കപ്പ് റൂം കൂടി ഒരുക്കിയിരിക്കുന്നത്. ഔട്ട്‌പോസ്റ്റിന്റെ ചുമതല എ.എസ്.ഐ റാങ്കിലുള്ളവര്‍ക്ക് നല്‍കും.നിലവില്‍ സി.പി.ഒ മാര്‍ക്കാണ് ചുമതല.സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്ന ആദ്യത്തെ പൂര്‍ണതോതിലുള്ള പോലീസ് ഔട്ട്പോസ്റ്റാണിത്. ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയതിന തുടര്‍ന്ന് എല്ലാ മെഡിക്കല്‍ കോളേജിലും പോലീസ് ഔട്ട്പോസ്റ്റുകള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. 24 മണിക്കൂറും ഇവിടെ പോലീസിന്റെ സേവനം ലഭിക്കും.
Read More » -
Crime
ആറു മാസമായി ഒളിവില്‍, കാമുകിയെ കാണാന്‍ പോയി കുടുങ്ങി; ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: പാറശ്ശാലയില്‍ കഞ്ചാവ് മാഫിയ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഒളിവില്‍ പോയ പരശുവയ്ക്കല്‍ ആലംമ്പാറ പനന്തടികോണം സ്വദേശികളായ അനീഷ്, അബിന്‍ എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന് ആറു മാസത്തിനു ശേഷം എറണാകുളത്ത് കാമുകിയെ കാണാന്‍ എത്തിയപ്പോഴാണ് പാറശാല പോലീസ് ഇവരെ പിടികൂടിയത്. പരശുവയ്ക്കല്‍ സ്വദേശിയായ അജിയെയാണ് മൂന്നംഗസംഘം ആക്രമിച്ചത്. ചെവിയ്ക്ക് വെട്ടേറ്റ അജിയെയും മര്‍ദനത്തിനിരയായ ഭാര്യയെയും മകളെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. കേസില്‍ ഒന്നാം പ്രതിയായ മിഥുനെ പാറശാല പോലീസ് നേരത്തെ പിടികൂടിയിരുന്നു. മറ്റു രണ്ടു പ്രതികളായ, അനീഷ്, അബിന്‍, എന്നിവര്‍ ബംഗ്ലൂരില്‍ ഒളിവിലായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അബിന്റെ കാമുകിയെ കാണാനായി എറണാകുളത്ത് രണ്ടു പ്രതികളും എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. അജിയെ ആക്രമിച്ച യുവാക്കളും മറ്റുചില സംഘങ്ങളും പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നതും ലഹരിവില്‍പ്പന നടത്തുന്നതും പതിവായിരുന്നു. അജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുവെച്ചും ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ ചോദ്യം…
Read More » -
India
ബോട്ട് യാത്രയ്ക്കിടെ മന്ത്രി കായലില്‍ വീണു
ഹൈദരാബാദ്: ബോട്ട് യാത്രയ്ക്കിടെ തെലങ്കാന മന്ത്രി കായലില്‍ വീണു.സിവില്‍ സപ്ലൈസ് മന്ത്രി ഗംഗുല കമലാകര്‍ ആണ് വ്യാഴാഴ്ച കായലില്‍ വീണത്. കരിംനഗറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയ അദ്ദേഹം ബോട്ടില്‍ കയറുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. എന്നാല്‍ പരിക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടു മാസത്തിനുള്ളില്‍ 55 കാരനായ മന്ത്രി നേരിടുന്ന രണ്ടാമത്തെ അപകടമാണിത്. കരിംനഗറിലെ കോത്താപ്പള്ളിയിലെ അസിഫ്‌നഗറില്‍ ആയിരുന്നു മന്ത്രിക്ക് പങ്കെടുക്കേണ്ട പരിപാടി. വെള്ളത്തില്‍ വീണ മന്ത്രിയെ അദ്ദേഹത്തിന്റെ ഗണ്‍മാനും പോലീസുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
Read More » -
NEWS
ഉത്തർപ്രദേശിൽ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകർത്ത നാലു ബിജെപി പ്രവർത്തകർ അറസ്റ്റിൽ
ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ നാല് ക്ഷേത്രവും 12 വിഗ്രഹവും തകര്‍ത്ത കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.സ്ഥലത്തെ ബിജെപി പ്രവർത്തകരാണിവർ. ഹരീഷ് ശര്‍മ്മ, ശിവം, കേശവ്, അജയ് എന്നിവരെയാണ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.മേയ് 30ന് രാത്രിയായിരുന്നു ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടത്. പിറ്റേന്ന് പുലര്‍ച്ചെ ആരാധനയ്ക്ക് എത്തിയ വിശ്വാസികളാണ് ക്ഷേത്രങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടത് കണ്ടത്. ഉടൻ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 130ലേറെ വര്‍ഷം പഴക്കമുള്ള ക്ഷേത്രവും തകര്‍ക്കപ്പെട്ടിട്ടുണ്ട്. അത്രത്തോളം തന്നെ പഴക്കമുള്ള ശിവലിംഗവും അക്രമികള്‍ തകര്‍ത്തതായി പോലീസ് പറഞ്ഞു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ സംഘര്‍ഷത്തിന് തിരികൊളുത്താനുള്ള ആസൂത്രിത ശ്രമമാണ് ക്ഷേത്ര ആക്രമണത്തിന് പിന്നില്‍ എന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധിക്കുകയും ക്ഷേത്രങ്ങള്‍ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടുകയും ചെയ്ത് പ്രകടനം നടത്തുകയും ചെയ്തിരുന്നു. അക്രമത്തിന് പിന്നില്‍ മുസ്‍ലിംകളാണെന്ന ആരോപണം സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങളും ഉയര്‍ത്തിയിരുന്നു.
Read More » -
NEWS
കൊല്ലം ഫെസ്റ്റ് കൂപ്പണ്‍പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി : കൊല്ലം നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് പതിനെഴാമത് വാര്‍ഷികാഘോഷം കൊല്ലം ഫെസ്റ്റ് 2023 ‘സ്‌നേഹനിലാവ് ‘ എന്ന പേരില്‍ ഒക്ടോബര്‍ പതിമൂന്നിന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌ക്കൂളില്‍ പ്രോഫസര്‍ ഗോപിനാഥ് മുതുകാടിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്നു. നാട്ടില്‍ നിന്നുള്ള പ്രശസ്ത കലാകാരന്‍മാരുടെയും സമാജം അംഗങ്ങളുടെയും വിവിധ കലാപരിപാടികളും ഇന്ത്യന്‍ സ്‌ക്കൂള്‍ കുട്ടികള്‍ക്കായി ഗോപിനാഥ് മുതുകാടിന്റ മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിക്കും. കൊല്ലം ഫെസ്റ്റ് 2023 യുടെ കൂപ്പണ്‍ പ്രകാശനം പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സലിം രാജിന്റെ അദ്ധ്യക്ഷതയില്‍ രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര കൂപ്പണ്‍ കണ്‍വീനര്‍ ഷാജി ശാമുവലിന് നല്‍കി പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി.ഡി. ആക്ടിംഗ് പ്രസിഡന്റ് അനില്‍കുമാര്‍, ട്രഷറര്‍ തമ്പിലൂക്കോസ്, സെക്രട്ടറി റെജി മത്തായി, വനിത ചെയര്‍ പെഴ്‌സണ്‍ രന്‍ജന ബിനില്‍, വനിത വേദി ട്രഷറര്‍ ഗിരിജ അജയ്, ഫെസ്റ്റ് കമ്മറ്റി അംഗങ്ങളായ ശശികുമാര്‍ കര്‍ത്ത,…
Read More » -
Kerala
”കോണ്‍ഗ്രസ് എല്ലാ കാലത്തും ഇങ്ങനെ; പൊട്ടിത്തെറിച്ചിട്ടൊന്നും കാര്യമില്ല”
കോഴിക്കോട്: കോണ്‍ഗ്രസിലെ പുന: സംഘടനയെ ചൊല്ലി പൊട്ടിത്തെറിക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസില്‍ മുന്‍പും ഇങ്ങനെയൊക്കെയായിരുന്നു കാര്യങ്ങളെന്നും പാര്‍ട്ടി നേതാവും എംപിയുമായ കെ മുരളീധരന്‍. ഹൈക്കമാന്‍ഡില്‍ ചെന്ന് പരാതി പറയാനുള്ള അവകാശം എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ടെന്നും മുരളീധരന്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസില്‍ ഫൈനല്‍ അതോറിറ്റി എല്ലാ സന്ദര്‍ഭങ്ങളിലും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പിസിസി പ്രസിഡന്റുമാണ്. അതില്‍ ഒരുമാറ്റം ഉണ്ടായത് വയലാര്‍ രവി പിസിസി പ്രസിഡന്റും എകെ ആന്റണി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായപ്പോഴുമാണ്. അന്ന് ലീഡര്‍ കെ കരുണാകരനെ കൂടി ഒപ്പമിരുത്തിയാണ് തീരുമാനം എടുത്തത്. തെന്നല ബാലകൃഷ്പിള്ളയുടെ കാലത്തും ഇങ്ങനെയായിരുന്നു. അതില്‍ അത്ഭുതില്ല. അതൊരു പാര്‍ട്ടിയുടെ കീഴ്വഴക്കമാണ് മുരളീധരന്‍ പറഞ്ഞു. ഇതിലൊന്നും പൊട്ടിത്തെറിക്കേണ്ട ആവശ്യമില്ല. ജനം കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ തയ്യാറാണ്. പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടിക്ക് തലവേദനയില്ല. സിറ്റിങ് എംപിമാരോട് മത്സരിക്കാനാണ് പറഞ്ഞിട്ടുള്ളത്. സ്വയം മാറുന്നവരുടെ സ്ഥാനത്ത് പകരം നോക്കിയാല്‍ മതി. പിന്നെ എന്തിനാണ് ബഹളം വയ്ക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു. ”ഫ്രാക്ഷന്‍ യോഗം…
Read More » -
Kerala
കേരളാ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; രാജസേനനു പിന്നാലെ നടന്‍ ഭീമന്‍ രഘുവും സിപിഎമ്മിലേക്ക്
തിരുവനന്തപുരം: നടന്‍ ഭീമന്‍ രഘു സിപിഎമ്മിലേക്ക്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയശേഷം പാര്‍ട്ടിപ്രവേശനത്തെക്കുറിച്ച് നേരിട്ടു കണ്ട് സംസാരിക്കുമെന്നാണ് വിവരം. അടുത്തിടെ, സംവിധായകന്‍ രാജസേനനും ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ”മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബിജെപിയുമായി ഇനി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകില്ലെന്ന് ഞാന്‍ നേരത്തേ പറഞ്ഞതാണ്. മനസ്സുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടായി. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. നമുക്ക് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല. രാഷ്ട്രീയപ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു തന്നെയാണ് ഞാന്‍ ഈ മേഖലയിലേക്ക് വന്നതും. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതല്ല ബിജെപിയില്‍ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചത്. എനിക്ക് വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഞാന്‍ എല്ലായ്പ്പോഴും പ്രശംസിച്ചിട്ടുണ്ട്. കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാകണമെന്ന്…
Read More » -
Kerala
ഓടികൊണ്ടിരുന്ന ബസിലെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
തൃശൂർ:ഓടികൊണ്ടിരുന്ന ബസിലെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു.കല്ലൂര്‍-ഇരിങ്ങാലക്കുട റൂട്ടിലോടുന്ന ഭുവനേശ്വരി അമ്മ ബസിലെ ഡ്രൈവര്‍ നന്തിപുലം സ്വദേശി കുന്നത്തുപറന്പില്‍ വാസുവിന്‍റെ മകൻ ഷിജു (39) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെ വെള്ളിലാംകുന്നിലാണ് സംഭവം.സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് എടുക്കാതായതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ഡ്രൈവര്‍ തളര്‍ന്ന് ഇരിക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആളൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: സബിത. മക്കള്‍: ശ്രീഹരി, ശ്രീലയ.
Read More » -
India
ഹൈദരാബാദില്‍ ക്ഷേത്ര പൂജാരി കാമുകിയെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ തള്ളി
ഹൈദരാബാദ്: ക്ഷേത്ര പൂജാരി കാമുകിയെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ തള്ളി.കുറുഗന്തി അപ്സര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പൂജാരിയായ അയ്യഗരി വെങ്കട്ട് സൂര്യ സായ് കൃഷ്ണ(36) യെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനാണെങ്കിലും ഇത് മറച്ചുവെച്ച് പൂജാരി പെൺകുട്ടിയുമായി അടുക്കുകയായിരുന്നു.ഇതിനിടെ ഗർഭിണി ആയതോടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ബന്ധത്തെക്കുറിച്ച് എല്ലാവരോടും തുറന്നുപറയുമെന്ന് അപ്സര സായ് കൃഷ്ണയെ ഭീഷണിപ്പെടുത്തിയിരുന്നു.വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് സായ്. സരൂര്‍നഗര്‍ സ്വദേശിയാണ് അപ്സര. സരൂര്‍നഗറിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയാണ് പ്രതി. ജൂണ്‍ മൂന്നിന് രാത്രി ഇയാള്‍ യുവതിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി കല്ലു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബാഗിലാക്കിയ ശേഷം കാറില്‍ കയറ്റി സരൂര്‍നഗര്‍ പ്രദേശത്തെ മാൻഹോളില്‍ തള്ളുകയായിരുന്നു.തുടര്‍ന്ന് യുവതിയുടെ അമ്മക്കൊപ്പമെത്തി യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് വ്യാജപരാതി നല്‍കുകയും ചെയ്തു. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് പുറംലോകമറിയുന്നത്.സായ് കൃഷ്ണയുടെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ സിഗ്നലുകളും പരിശോധിച്ചപ്പോള്‍…
Read More » -
Kerala
ട്രോളിംഗ് നിരോധനം ആരംഭിച്ചു;ഉണക്കമീനിലെ അപകടം തിരിച്ചറിയുക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിച്ചു.ഇതോടെ മത്സ്യങ്ങൾക്ക് വില കുതിച്ചു കയറുകയും ചെയ്തു.കഴിഞ്ഞ രണ്ടു ദിവസമായി മത്സ്യങ്ങൾക്ക് കാര്യമായ വിലവർധനയാണ് ഉണ്ടായിരിക്കുന്നത്.വരും ദിവസങ്ങളിൽ വില ഇനിയും വർധിക്കാനാണ് സാധ്യത. അതേസമയം ഉണക്കമീനിന്റെ വരവ് കേരളത്തിൽ വർധിച്ചിട്ടുണ്ട്.പച്ച മത്സ്യത്തിൻ്റെ ഏതാണ്ടെല്ലാം ഗുണങ്ങളും തന്നെ ഉണക്കമീനിലും ഉണ്ടെങ്കിലും ഏറെയും രാസവസ്തുക്കൾ ചേർത്ത് വരുന്നവയാണ്.ദീർഘകാലം കേടുകൂടാതെയിരിക്കും എന്നതും ഏതുകാലത്തും ഉപയോഗിക്കാമെന്നതുമാണ് ഇതിൻ്റെ ഗുണങ്ങൾ. വിപണി വളർന്നതോടെ തദ്ദേശീയമായ മത്സ്യസമ്പത്ത് പോരാതെ വന്ന് ഇപ്പോൾ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെയുള്ള വരവു മത്സ്യങ്ങളാണ് ഉണക്കമീൻ വിപണിയിലെ പ്രധാന ഇനങ്ങൾ. ഈ വരവു തന്നെയാണ് ഈ രംഗത്തെ മായം ഗുരുതരമാക്കുന്നതിനും പ്രധാനകാരണവും.ലാഭം വർദ്ധിപ്പിക്കുന്നതിനായി പ്രകൃതിദത്ത മാർഗ്ഗങ്ങളും ഗുണനിലവാരവും കൈയ്യൊഴിഞ്ഞ് മനുഷ്യന് അപായകരമായ രാസപ്രക്രിയകളുടെ പിന്നാലെയാണ് വ്യാപാരികൾ. ഉപ്പിട്ടുണക്കുന്നതിനു പകരം രാസവസ്തുക്കളിട്ടുണക്കുന്ന ഉണക്കമീനാണ് ഇപ്പോൾ വിപണിയിലെത്തുന്നതിൽ ഭൂരിഭാഗവും.നല്ല മത്സ്യങ്ങൾ വൃത്തിയാക്കി കഴുകി ഉപ്പിട്ട് ഉണക്കേണ്ടതിനു പകരം ചീഞ്ഞതും മറ്റുതരത്തിൽ കേടായതുമൊക്കെയായ മത്സ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി ഉണക്കമീനാക്കുന്നതിന്…
Read More »