തൃശൂർ:ഓടികൊണ്ടിരുന്ന ബസിലെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു.കല്ലൂര്‍-ഇരിങ്ങാലക്കുട റൂട്ടിലോടുന്ന ഭുവനേശ്വരി അമ്മ ബസിലെ ഡ്രൈവര്‍ നന്തിപുലം സ്വദേശി കുന്നത്തുപറന്പില്‍ വാസുവിന്‍റെ മകൻ ഷിജു (39) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് നാലരയോടെ വെള്ളിലാംകുന്നിലാണ് സംഭവം.സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് എടുക്കാതായതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ഡ്രൈവര്‍ തളര്‍ന്ന് ഇരിക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആളൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: സബിത. മക്കള്‍: ശ്രീഹരി, ശ്രീലയ.