ഹൈദരാബാദ്: ബോട്ട് യാത്രയ്ക്കിടെ തെലങ്കാന മന്ത്രി കായലില്‍ വീണു.സിവില്‍ സപ്ലൈസ് മന്ത്രി ഗംഗുല കമലാകര്‍ ആണ് വ്യാഴാഴ്ച കായലില്‍ വീണത്.
കരിംനഗറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയ അദ്ദേഹം ബോട്ടില്‍ കയറുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. എന്നാല്‍ പരിക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടു മാസത്തിനുള്ളില്‍ 55 കാരനായ മന്ത്രി നേരിടുന്ന രണ്ടാമത്തെ അപകടമാണിത്.
കരിംനഗറിലെ കോത്താപ്പള്ളിയിലെ അസിഫ്നഗറില് ആയിരുന്നു മന്ത്രിക്ക് പങ്കെടുക്കേണ്ട പരിപാടി. വെള്ളത്തില്‍ വീണ മന്ത്രിയെ അദ്ദേഹത്തിന്റെ ഗണ്‍മാനും പോലീസുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.