
ആഗ്ര:സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്.
കാസ്ഗഞ്ച് ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയിലാണ് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. അധികൃതരുടെ അശ്രദ്ധ കാരണമാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ചത്ത പശുക്കളെ മറവ് ചെയ്യാനായി ട്രാക്ടറില്‍ കെട്ടി വലിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഗോശാലയില്‍ പാര്‍പ്പിച്ച പശുക്കള്‍ക്ക് ദിവസങ്ങളായി തീറ്റ ലഭിച്ചില്ലെന്നും രോഗബാധിതരായ മൃഗങ്ങള്‍ക്ക് യഥാസമയം ചികിത്സ ലഭിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ചാകുന്ന പശുക്കളുടെ ജഡങ്ങള്‍ ഗോശാലക്ക് സമീപത്തെ വയലില്‍ പതിവായി ഉപേക്ഷിക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan