തിരുവനന്തപുരം – നാഗര്‍കോവില്‍ ദേശീയപാതയില്‍ തമിഴ്നാട് ട്രാൻസ്പോര്‍ട്ട് ബസ് ബൈക്കുമായി ഇടിച്ച സംഭവത്തില്‍ ഒരേ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.
മെതുക്കുമല്‍ സ്വദേശി കുട്ടപ്പന്റെ മകൻ അരുള്‍രാജ് (30), ഭാര്യ സുബിജ (27), മകള്‍ അശ്വന്തിക (3) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.
അരുള്‍രാജും കുടുംബവും കുഴിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പോയിട്ട് തിരികെ വീട്ടിലേക്ക് പോകുമ്ബോള്‍ കല്ലുക്കട്ടിയില്‍ വച്ച് തിരുവനന്തപുരത്തില്‍ നിന്ന് നാഗര്‍കോവിലിലേക്ക് വന്ന ബസ് അരുള്‍രാജിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.ബൈക്കില്‍ നിന്ന് തെറിച്ചുവീണ മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan