Month: June 2023

  • Kerala

    101 കിടിലൻ സമ്മാനങ്ങൾ;കേരളത്തിലെ ഗ്രാമങ്ങളുടെ ഭംഗി ക്യാൻവാസിലാക്കാൻ പറ്റുമോ?

    കേരളത്തിലെ ഗ്രാമങ്ങളുടെ ഭംഗി ക്യാൻവാസിലാക്കാൻ പറ്റുമോ? ആലപ്പുഴയുടെയും കുട്ടനാടിന്‍റെയും കാഴ്ചകളും കണ്ണൂരിന്‍റെ മലയോരങ്ങളും പാലക്കാടിന്‍റെ ഗ്രാമങ്ങളും അവിടുത്തെ ജീവിതങ്ങളും ജീവൻ തുടിക്കുന്ന ചിത്രമാക്കുവാൻ പറ്റുന്ന കുട്ടി ചിത്രകാരനാണോ? എങ്കിൽ കൂട്ടിക്കൂട്ടുകാരെ, നിങ്ങളെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനങ്ങളാണ്. കേരളാ ടൂറിസത്തിന്റെ ഇന്‍റർനാഷണൽ ചിൽഡ്രൻസ് പെയിന്‍റിംഗ് മൂന്നാം സീസൺ മത്സരത്തിലേക്ക് ഇപ്പോൾ എൻട്രികൾ ക്ഷണിച്ചിരിക്കുകയാണ്. ആദ്യ രണ്ടു എഡിഷനുകൾക്കും ലഭിച്ച വലിയ സ്വീകരണത്തിനു ശേഷം സംഘടിപ്പിക്കുന്ന ഈ മത്സരത്തിനും വലിയ പങ്കാളിത്തമാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. മുൻവർഷങ്ങളിലേക്കാൾ ആവേശത്തോടെയുള്ള ഈ മത്സരത്തിൽ നാല് വയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുത്ത് ഓൺലൈൻ ആയി എൻട്രികൾ സമർപ്പിക്കാം. കേരളത്തിലെ ഗ്രാമീണ ജീവിതം -എന്ന വിഷയത്തിലാണ് മത്സരം. സെപ്റ്റംബർ 30 വരെയാണ് കുട്ടികളുടെ ചിത്രങ്ങൾ സമർപ്പിക്കുവാനുള്ള അവസാന തീയതി.ലോകത്തിന്റെ ഏതുഭാഗത്തുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും കേരളത്തിലേക്ക് കുടുംബമൊത്തുള്ള വിനോദയാത്ര ഉൾപ്പെടെ 101 കിടിലൻ  സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.മത്സരത്തെക്കുറിച്ചറിയാനും കൂടുതൽ വിവരങ്ങൾക്കും [email protected] എന്ന ഇ മെയിൽ…

    Read More »
  • India

    കൊല്ലൂർ യാത്ര ഇനിയെന്തെളുപ്പം

    കൊല്ലൂർ മൂകാംബിക ക്ഷേത്രം.. ഐശ്വര്യവും അനുഗ്രഹവും വിദ്യയും ആവോളം നല്കി അനുഗ്രഹിക്കുന്ന സരസ്വതിപീഠം.കര്‍ണ്ണാടകയിലെ കൊല്ലൂരില്‍ സൗപര്‍ണ്ണികയുടെ തീരത്ത് കുടികൊള്ളുന്ന കൊല്ലൂരിലെ അമ്മ!   കേരളത്തില്‍ നിന്നും ഓരോ ദിവസവും നൂറു കണക്കിന് വിശ്വാസികളാണ് കൊല്ലൂരില്‍ എത്തുന്നത്. കേരളക്കരയില്‍ നിന്ന് ഒരു ഭക്തൻ പോലും കൊല്ലൂര്‍ സന്നിധിയില്‍ എത്തിച്ചേരാത്ത ഒരു ദിവസമുണ്ടായാൽ അന്ന് ദേവി മലയാളക്കരലിലേക്ക് വരുമെന്നാണ് പറഞ്ഞിരിക്കുന്നത്.ഇതാ കേരളത്തിൽ നിന്നും കൊല്ലൂരിലേക്കുള്ള ബസ് സർവീസുകൾ…. തിരുവനന്തപുരം _കൊല്ലൂര്‍ എസി മള്‍ട്ടി ആക്സില്‍ ബസ് സര്‍വീസ് സമയം 02:00 pm തിരുവനന്തപുരം 03:25 pm കൊല്ലം 05:25 pm ആലപ്പുഴ 06:45 pm വൈറ്റില ഹബ് 08:25 pm തൃശ്ശൂര്‍ 11:35 pm കോഴിക്കോട് 01:25 am കണ്ണൂര്‍ 03:25 am കാസര്‍ഗോഡ് 04:40 am മംഗലാപുരം 07:35 am കൊല്ലൂര്‍. കൊട്ടാരക്കര_കൊല്ലൂര്‍ സ്വിഫ്റ്റ് ഡീലക്സ് ബസ് സര്‍വീസ് സമയം 08:00 pm കൊട്ടാരക്കര 09:35 pm കോട്ടയം 11:00 pm മുവാറ്റുപുഴ…

    Read More »
  • India

    മിൽമയ്ക്കു മുന്നിൽ മുട്ടുമടക്കി നന്ദിനി

    തിരുവനന്തപുരം: മിൽമയ്ക്കു മുന്നിൽ മുട്ടുമടക്കി നന്ദിനി.കേരളത്തില്‍ നിന്നും പിൻവാങ്ങുകയാണെന്ന് കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. കേരളത്തില്‍ നന്ദിനിയുടെ പുതിയ ഔട്ടലെറ്റുകള്‍ തുറക്കാനിരിക്കെയാണ് നിര്‍ണായക നീക്കം.നിലവിൽ കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തും അടക്കം നന്ദിനി ഔട്ട്ലറ്റുകള്‍ തുറന്നിട്ടുണ്ട്. മില്‍മയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു നന്ദിനിയുടെ നീക്കം. രാജ്യത്തെ പാല്‍ വിപണന രംഗത്ത് ഒന്നാമനായ ഗുജറാത്ത് ബ്രാന്‍ഡ് അമുലും രണ്ടാം സ്ഥാനക്കാരായ നന്ദിനിയും തമ്മിലുള്ള മത്സരം കര്‍ണാടകയ്ക്ക് പുറത്തേക്ക് വ്യാപിച്ചപ്പോളാണ് കേരളത്തിലും നന്ദിനി എത്തിയത്.മറ്റു സംസ്ഥാനങ്ങളില്‍ നന്ദിനിയുടെ വരവ് വലിയ തോതില്‍ ബാധിച്ചില്ലെങ്കിലും കേരളത്തെ അത് സാരമായി ബാധിച്ചു.കേരളത്തിലെ ചെറിയ സ്റ്റോറുകളില്‍ വരെ നന്ദിനി ബ്രാന്‍ഡ് എത്തിയതോടെയാണ് മില്‍മയ്ക്ക് തലവേദനയായത്.   മില്‍മയേക്കാള്‍ 7 രൂപയോളം കുറച്ചാണ് നന്ദിനി പാലും പാലുല്‍പന്നങ്ങളും കേരളത്തിൽ വിറ്റഴിച്ചിരുന്നത്.ഇത് മില്‍മയുടെ വില്‍പ്പനയെ കാര്യമായി ബാധിച്ചിരുന്നു.തുടർന്ന് ബംഗളൂരു ഉൾപ്പെടെ കർണാടകയുടെ നിരവധി ഭാഗങ്ങളിൽ മിൽമയും ഔട്ട്‌ലെറ്റുകൾ തുറന്നു.പ്രദേശവാസികളിൽ നിന്നും നന്ദിനി നൽകുന്നതിൽ കൂടുതൽ വില നൽകി പാലും എടുക്കാൻ ആരംഭിച്ചതോടെയാണ്…

    Read More »
  • India

    ചായക്കപ്പിൽ കുരിശ് ചിഹ്നം;തിരുപ്പതിയിൽ ചായക്കട അടച്ചുപൂട്ടി സീൽ ചെയ്തു

    തിരുപ്പതിയിൽ ഒരു ചായക്കട അടച്ചുപൂട്ടി സീൽ ചെയ്തു. കാരണം ചായ വിൽക്കുന്ന കപ്പിൽ കുരിശ് ചിഹ്നം ഉണ്ടത്രേ ! ഇംഗ്ലീഷിൽ ചെറിയ അക്ഷരത്തിൽ ‘tea’ പ്രിന്റ് ചെയ്തതാണ് വിനയായത്.ടീ (tea) എന്ന്  എഴുതിയിരിക്കുന്നതിലെ ചെറിയ അക്ഷരമായ t  കുരിശ് പോലെ തോന്നിച്ചതാണ് കാരണം. ചായ കുടിക്കുന്നവർ അതൊന്നും ശ്രദ്ധിച്ചില്ലെങ്കിലും അത് കണ്ടുനിന്നവർ സത്യത്തിൽ ചായക്കടക്കാരന് കുരിശായി മാറി. ചായക്കട പൂട്ടി സീൽ ചെയ്യുക മാത്രമല്ല, ആ പാവം ചായക്കടക്കാരൻ കപ്പ് വാങ്ങിയെ മൊത്തക്കച്ചവട സ്ഥാപനം റെയ്ഡ് ചെയ്യുകയും ചെയ്തു. ചായക്കപ്പിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടക്കുന്നതായാണ് വിവരം.ഒരു കുരിശ് കൃഷിക്കാരൻ പിടിയിൽ ആകുന്നത് വരെ തുടരും….

    Read More »
  • Kerala

    പാമ്ബിൻ വിഷവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേര്‍ പിടിയില്‍ 

    മലപ്പുറം: പാമ്ബിൻ വിഷവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേര്‍ പിടിയിൽ. ബുധനാഴ്ച വൈകുന്നേരം കൊണ്ടോട്ടിയിലെ ലോഡ്ജില്‍ നിന്നാണ് മൂവരെയും പിടികൂടിയത്.ഇവരില്‍ നിന്നും ഫ്‌ളാസ്‌കില്‍ ഒളിപ്പിച്ച നിലയില്‍ പാമ്ബിൻ വിഷവും കണ്ടെടുത്തു.   പത്തനംതിട്ട കോന്നി അതുമ്ബുംകുളം സ്വദേശി ശ്രീമംഗലം വീട്ടില്‍ പ്രതീപ് നായര്‍, ഇരവോണ്‍ സ്വദേശി പാഴൂര്‍ പുത്തൻ വീട്ടില്‍ ടിപി കുമാര്‍ , തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ എന്നിവരാണ് പിടിയിലായത്.   മലപ്പുറം സ്വദേശിയ്‌ക്ക് വില്പന നടത്താൻ വേണ്ടിയാണ് ഇവര്‍ ഇവിടെ എത്തിയതെന്ന് പറയുന്നു. ഇവര്‍ക്ക് വിഷം എത്തിച്ച്‌ നല്‍കിയ ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ റിട്ടയേര്‍ഡ്‌ അദ്ധ്യാപകനും മറ്റൊരാൾ മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ്.   രണ്ട് കോടിയോളം രൂപ വില വരുന്ന വിഷമാണ് ഇവരില്‍ നിന്നും പിടികൂടിയത്.സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

    Read More »
  • India

    വന്ദേഭാരത് ഫ്‌ളാഗ്‌ഓഫ് ചെയ്യാന്‍ ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കഴിയും; നരേന്ദ്രമോഡി പോകേണ്ടത് മണിപ്പൂരിലേക്ക്:നടൻ പ്രകാശ് രാജ്

    ബംഗളൂരു:വന്ദേഭാരത് ഫ്‌ളാഗ്‌ഓഫ് ചെയ്യാന്‍ ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പോകേണ്ടത് മണിപ്പൂരിലേക്കാണെന്നും കന്നഡ നടൻ പ്രകാശ് രാജ്. മധ്യപ്രദേശില്‍ വന്ദേഭാരതിന്റെ ഫ്‌ളാഗ്‌ഓഫ് ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം ചൂണ്ടിക്കാട്ടി മോദി ട്വീറ്റ് ചെയ്തിരുന്നു.ഇതിന് നല്‍കിയ മറുപടിയിലാണ് പ്രകാശ് രാജ് മോദിയെ വിമര്‍ശിച്ചത്.   ഇത് ഒരു സ്റ്റേഷന്‍മാസ്റ്റര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നും താങ്കളെ മണിപ്പൂരിലാണ് തങ്ങള്‍ക്ക് കാണേണ്ടതെന്നുമായിരുന്നു  പ്രകാശ് രാജിന്റെ പ്രതികരണം.

    Read More »
  • Kerala

    ട്രാഫിക് നിയമലംഘനം;എഐ ക്യാമറയ്ക്ക് പിന്നാലെ പോലീസിന്റെ ഡ്രോണ്‍ നിരീക്ഷണവും

    തിരുവനന്തപുരം:ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരെ കണ്ടെത്താൻ സംസ്ഥാനത്തുടനീളം എഐ ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ പോലീസിന്റെ ഡ്രോണ്‍ നിരീക്ഷണവും വരുന്നു. കേരള പോലീസിന്റെ ഡ്രോണ്‍ ഫോറൻസിക് യൂണിറ്റിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പോലീസ് ഡ്രോണിന്റെ ആദ്യ പ്രവര്‍ത്തനം തിരുവനന്തപുരം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റില്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരെ ആയിരിക്കും ഡ്രോണ്‍ മുഖാന്തരം നിരീക്ഷിക്കുന്നത്. ബൈക്ക് റേസിംഗ് ബൈക്ക് സ്റ്റണ്ടിംഗ് നടത്തുന്നവരെ പിന്തുടര്‍ന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്ബര്‍ ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറ ഒപ്പിയെടുക്കും. തുടര്‍ന്ന് പോലീസ് ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഹെല്‍മെറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നവരും ഡ്രോണ്‍ ക്യാമറയില്‍പ്പെടും.ഗതാഗത തടസം സൃഷ്ടിച്ച്‌ വാഹന പാര്‍ക്കിംഗ് നടത്തുന്നവരെയും ഡ്രോണ്‍ പിടികൂടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

    Read More »
  • Kerala

    ‘മൂന്നാർ വികസനം’ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടില്ല, മൂന്നാർ എറണാകുളം പോലെ ആയാൽ വിനോദസഞ്ചാരികൾ വരുമോ എന്നും ഹൈക്കോടതി

       മൂന്നാർ എറണാകുളം പോലെ ആയാൽ വിനോദസഞ്ചാരികൾ അവിടേയ്ക്ക് വരുമോ എന്ന് ഹൈക്കോടതി. മൂന്നാർ മേഖലയിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ വിലക്കണം എന്നാവശ്യപ്പെട്ട് തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘വൺ എർത്ത് വൺ ലൈഫ്’ അടക്കം ഫയൽ ചെയ്ത ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള ചോദ്യം. കൊടൈക്കനാലിൽ അനധികൃത നിർമാണം ഏറിയതോടെ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എങ്ങനെ വേണം ഓരോ മേഖലയുടെയും വികസനം എന്ന കാര്യത്തിൽ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടില്ലാത്തതാണ് പ്രശ്‌നം. മികച്ച ടൂറിസം കേന്ദ്രമാണ് മൂന്നാർ. അത്തരത്തിൽ വികസിപ്പിക്കാൻ കഴിയുന്ന പദ്ധതിക്ക്‌ രൂപം നൽകണം. നിർമാണത്തിന് കോടതി എതിരല്ല. അത്തരം ഭീതി സൃഷ്ടിക്കരുത്. നിർമാണത്തിന്റെ പരിണിതി എന്താണെന്ന് പരിശോധിക്കണം എന്നു മാത്രമാണ് പറയുന്നത്. മൂന്നാർ മേഖലയെക്കുറിച്ച് പഠിക്കാനുള്ള ഏജൻസിയുടെ പേര് പറയാൻ സർക്കാരിനാകുന്നില്ല. ഇക്കാര്യം സർക്കാർ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. അടുത്ത തവണ…

    Read More »
  • Kerala

    പാലക്കാട് സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി

    പാലക്കാട്:പട്ടാമ്ബിയില്‍  സ്ത്രീയെയും പുരുഷനെയും മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്ബി ഗ്രീൻ പാര്‍ക്കില്‍ വാടകയ്ക്ക് താമസിക്കുന്ന ഷൊര്‍ണൂര്‍ കണയം സ്വദേശിനി ദേവകി എന്ന ലീലയെയും കൂടെ താമസിച്ചിരുന്ന ശശിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട്‌ ആറരയോടെ ഇവര്‍ താമസിക്കുന്ന വാടക കോട്ടേഴ്‌സിന്റെ സമീപത്തുണ്ടായിരുന്ന ടൈല്‍സ് തൊഴിലാളികളാണ് സംഭവം ആദ്യമറിയുന്നത്. തുടര്‍ന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ദേവകിയെ കൊലപ്പെടുത്തിയ ശേഷം ശശി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി പിസി ഹരിദാസൻ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • NEWS

    ബഹ്‌റിനില്‍ കാര്‍ മറിഞ്ഞ് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

    മനാമ:ബഹ്‌റിനില്‍ കാര്‍ മറിഞ്ഞ് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. മലപ്പുറം മേല്‍മുറി സ്വദേശി കടമ്ബോത്ത്പാടത്ത് അര്‍ജുൻ മനോജ്‌കുമാര്‍ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് എബി അഗസ്റ്റിൻ(41) എന്നിവരാണ് മരിച്ചത്. ഖത്തറില്‍ നിന്നും പെരുന്നാള്‍ അവധി ആഘോഷിക്കാനാണ് ഇവർ ബഹ്‌റിനിലേക്ക് പോയത്. ചൊവാഴ്ച വൈകുന്നേരം ദോഹയില്‍നിന്ന് യാത്ര തിരിച്ച ഇവർ സഞ്ചരിച്ചിരുന്ന ലാൻഡ്ക്രൂയിസര്‍ ഹുഫൂഫിലിന് സമീപത്ത് വച്ച്‌  റോഡിലെ മണല്‍തിട്ടയില്‍ കയറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ അര്‍ജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.എബിയെ ഹുഫൂഫിലെ അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

    Read More »
Back to top button
error: