പാലക്കാട്:പട്ടാമ്ബിയില്‍ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്ബി ഗ്രീൻ പാര്‍ക്കില്‍ വാടകയ്ക്ക് താമസിക്കുന്ന ഷൊര്‍ണൂര്‍ കണയം സ്വദേശിനി ദേവകി എന്ന ലീലയെയും കൂടെ താമസിച്ചിരുന്ന ശശിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകിട്ട് ആറരയോടെ ഇവര്‍ താമസിക്കുന്ന വാടക കോട്ടേഴ്‌സിന്റെ സമീപത്തുണ്ടായിരുന്ന ടൈല്‍സ് തൊഴിലാളികളാണ് സംഭവം ആദ്യമറിയുന്നത്. തുടര്‍ന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു.
ദേവകിയെ കൊലപ്പെടുത്തിയ ശേഷം ശശി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി പിസി ഹരിദാസൻ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.