KeralaNEWS

പാമ്ബിൻ വിഷവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേര്‍ പിടിയില്‍ 

മലപ്പുറം: പാമ്ബിൻ വിഷവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേര്‍ പിടിയിൽ.

ബുധനാഴ്ച വൈകുന്നേരം കൊണ്ടോട്ടിയിലെ ലോഡ്ജില്‍ നിന്നാണ് മൂവരെയും പിടികൂടിയത്.ഇവരില്‍ നിന്നും ഫ്‌ളാസ്‌കില്‍ ഒളിപ്പിച്ച നിലയില്‍ പാമ്ബിൻ വിഷവും കണ്ടെടുത്തു.

 

Signature-ad

പത്തനംതിട്ട കോന്നി അതുമ്ബുംകുളം സ്വദേശി ശ്രീമംഗലം വീട്ടില്‍ പ്രതീപ് നായര്‍, ഇരവോണ്‍ സ്വദേശി പാഴൂര്‍ പുത്തൻ വീട്ടില്‍ ടിപി കുമാര്‍ , തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ എന്നിവരാണ് പിടിയിലായത്.

 

മലപ്പുറം സ്വദേശിയ്‌ക്ക് വില്പന നടത്താൻ വേണ്ടിയാണ് ഇവര്‍ ഇവിടെ എത്തിയതെന്ന് പറയുന്നു. ഇവര്‍ക്ക് വിഷം എത്തിച്ച്‌ നല്‍കിയ ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ റിട്ടയേര്‍ഡ്‌ അദ്ധ്യാപകനും മറ്റൊരാൾ മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ്.

 

രണ്ട് കോടിയോളം രൂപ വില വരുന്ന വിഷമാണ് ഇവരില്‍ നിന്നും പിടികൂടിയത്.സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Back to top button
error: