KeralaNEWS

ട്രാഫിക് നിയമലംഘനം;എഐ ക്യാമറയ്ക്ക് പിന്നാലെ പോലീസിന്റെ ഡ്രോണ്‍ നിരീക്ഷണവും

തിരുവനന്തപുരം:ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരെ കണ്ടെത്താൻ സംസ്ഥാനത്തുടനീളം എഐ ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ പോലീസിന്റെ ഡ്രോണ്‍ നിരീക്ഷണവും വരുന്നു.
കേരള പോലീസിന്റെ ഡ്രോണ്‍ ഫോറൻസിക് യൂണിറ്റിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പോലീസ് ഡ്രോണിന്റെ ആദ്യ പ്രവര്‍ത്തനം തിരുവനന്തപുരം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റില്‍ ആരംഭിച്ചു.
ആദ്യഘട്ടത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരെ ആയിരിക്കും ഡ്രോണ്‍ മുഖാന്തരം നിരീക്ഷിക്കുന്നത്. ബൈക്ക് റേസിംഗ് ബൈക്ക് സ്റ്റണ്ടിംഗ് നടത്തുന്നവരെ പിന്തുടര്‍ന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്ബര്‍ ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറ ഒപ്പിയെടുക്കും. തുടര്‍ന്ന് പോലീസ് ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
ഹെല്‍മെറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നവരും ഡ്രോണ്‍ ക്യാമറയില്‍പ്പെടും.ഗതാഗത തടസം സൃഷ്ടിച്ച്‌ വാഹന പാര്‍ക്കിംഗ് നടത്തുന്നവരെയും ഡ്രോണ്‍ പിടികൂടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Back to top button
error: