Month: June 2023

  • NEWS

    തൊഴിലാളികള്‍ക്ക് പെരുന്നാള്‍ക്കോടി സമ്മാനിച്ച് അബുദാബി‌ മുനിസിപ്പാലിറ്റി അധികൃതര്‍ 

    അബുദാബി:തൊഴിലാളികള്‍ക്ക് പെരുന്നാള്‍ക്കോടി സമ്മാനിച്ച്‌ മുനിസിപ്പാലിറ്റി അധികൃതര്‍. അബൂദബി എമിറേറ്റിലെ 100 നിര്‍മാണ കേന്ദ്രങ്ങളിലെത്തി ആയിരം തൊഴിലാളികള്‍ക്കാണ് മുൻസിപ്പാലിറ്റി അധികൃതർ പെരുന്നാള്‍ വസ്ത്രങ്ങള്‍ നല്‍കിയത്. മാനുഷിക, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ എന്നും സജീവമായി ഉണ്ടാവുമെന്നും അടിസ്ഥാന വിഭാഗത്തെ നഗരസഭ ചേര്‍ത്തുനിര്‍ത്തുമെന്നും പിന്നീട് അധികൃതര്‍ വ്യക്തമാക്കി.

    Read More »
  • Kerala

    ഈദ് അവധി; സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

    തിരുവനന്തപുരം:ഈദ് അവധിയുടെ പശ്ചാത്തലത്തില്‍ നാളെ നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിയതായി കേരള, എംജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യ സര്‍വകലാശാലകള്‍ അറിയിച്ചു. കേരളയുടെ പരീക്ഷകള്‍ ജൂലൈ 4, 5 തീയതികളിലേക്കും കാലിക്കറ്റ് ജൂലൈ 6 ഓഗസ്റ്റ് 7 തിയതികളിലേക്കും കാലടി ആരോഗ്യ സര്‍വകലാശാലകളുടെ ജൂലൈ മൂന്നിലേക്കുമാണ് മാറ്റിയിരിക്കുന്നത്.   അതേസമയം എംജി, കൊച്ചി സര്‍വ്വകലാശാലകള്‍ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

    Read More »
  • Kerala

    ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടിടിഇക്ക് നേരേ അക്രമം;വടകര സ്വദേശി അറസ്റ്റിൽ

    കാസർകോട്:ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടിടിഇക്ക് നേരേ അക്രമം നടത്തിയ വടകര സ്വദേശി അറസ്റ്റിൽ. ട്രെയിന്‍ ടിക്കറ്റ് സ്‌ക്വാഡ് ജീവനക്കാരന്‍ കണ്ണൂര്‍ കൂത്തുപറമ്ബിലെ എം.രാജേഷിനെ ആക്രമിച്ച സംഭവത്തിൽ വടകര എടച്ചേരി ചിറക്കം പുനത്തില്‍ വീട്ടില്‍ സി.പി.മുഹമ്മദലി (33)യെയാണ് കാസർകോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ-മംഗളൂരു മെയിലിലെ ജനറല്‍ കംപാര്‍ട്ട്മെന്റിലാണ് ഇയാള്‍ ടിക്കറ്റില്ലാതെ യാത്രചെയ്തത്.ഇത് ചോദ്യം ചെയ്ത ടി.ടി.ഇ.യെ കഴുത്തില്‍ കയറിപ്പിടിക്കുകയും മർദ്ദിക്കുകയുമായിരുന്നു. പയ്യന്നൂരിനും കാഞ്ഞങ്ങാടിനും ഇടയിലായിരുന്നു സംഭവം.മറ്റു യാത്രക്കാർ ഇടപ്പെട്ട് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.   പിന്നീട് ട്രെയിൻ കാസർകോട് എത്തിയപ്പോൾ ആര്‍.പി.എഫ്. എസ്.ഐ. എം.രജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇയാള്‍ക്കെതിരെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

    Read More »
  • NEWS

    ഒമാനിലേക്ക് പോവുകയായിരുന്ന മലയാളികളുടെ കാര്‍ ഷാർജയിൽ കത്തി നശിച്ചു

    ഷാർജ:ഒമാനിലേക്ക് പോവുകയായിരുന്ന മലയാളികളുടെ കാര്‍ കത്തി നശിച്ചു.ഷാർജ സിയൂഹ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. കച്ചവട ആവശ്യാര്‍ഥം ഒമാനില്‍ നിന്നും ദുബൈയിലേക്ക് വന്നതായിരുന്നു മൂന്ന് പേര്‍ അടങ്ങുന്ന മലയാളികളായ യാത്രാ സംഘം.വിവരമറിഞ്ഞ് അഗ്നിശമന വിഭാഗം ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാർ പൂർണമായും കത്തിനശിച്ചു.  പുക ഉയരുന്നത് കണ്ട് കാർ ഒതുക്കി നിർത്തി മൂവരും ഉടൻ പുറത്തിറങ്ങിയതിനാല്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.വടകര സ്വദേശികളാണ് ഇവർ.ഷാര്‍ജ പള്ളിയുടെ എതിര്‍ വശത്ത് മലീഹാ റോഡിലായിരുന്നു സംഭവം.

    Read More »
  • India

    ഹിന്ദുപെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ  വീട് പൊളിച്ച്‌ മാറ്റി യോഗി സര്‍ക്കാർ

    ലക്നൗ:ഹിന്ദുപെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ  വീട് പൊളിച്ച്‌ മാറ്റി യോഗി സര്‍ക്കാർ. ഫത്തേപ്പൂര്‍ സ്വദേശിയായ സിക്കന്ദര്‍ ഖാന്റെ ഇരുനില വീടാണ് ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ചുനീക്കിയത്.എസ്ഡിഎം ഉള്‍പ്പെടെ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.   അഞ്ച് ദിവസം മുൻപാണ് സിക്കന്ദര്‍ ഖാൻ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. രാധാനഗര്‍ പ്രദേശത്തെ ഗ്രാമത്തില്‍ താമസിക്കുന്ന 19 കാരി പെണ്‍കുട്ടി ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ ബിന്ദ്കി കോട്വാലിയിലെത്തിയപ്പോഴായിരുന്നു സംഭവം. സിക്കന്ദര്‍ ഖാൻ അവിടെ നിന്നും ബലമായി പെണ്‍കുട്ടിയെ 500 മീറ്റര്‍ അകലെയുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നാലെ ഇഷ്ടികകൊണ്ട് തലയ്‌ക്കടിക്കുകയുമായിരുന്നു.   വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഫരീദ്പൂരിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അലങ്കോലപ്പെട്ട നിലയിലായിരുന്നു. തലയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.പിന്നാലെ നടന്ന അന്വേഷണത്തിലാണ് സിക്കന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പിടികൂടിയത് .

    Read More »
  • Crime

    ലൈംഗികബന്ധത്തിനു വിസമ്മതിച്ച ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ

    മൈസൂർ:കര്‍ണാടകത്തില്‍ ലൈംഗികബന്ധത്തിനു വിസമ്മതിച്ച ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ. ദാവൻഗരെ ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയാണ് അമ്ബത്തിനാലുകാരനായ മാരിയപ്പയ്ക്ക് ശിക്ഷ വിധിച്ചത്.അമരാവരി ഗ്രാമത്തില്‍ 2020 ഫെബ്രുവരി 19-നാണ് മാരിയപ്പ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ മാരിയപ്പ ഭാര്യയുമായി ബലമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാൻ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതോടെ ക്ഷുഭിതനായ മാരിയപ്പ അടുക്കളയില്‍നിന്ന് കത്തിയുമായി വന്ന് ഭാര്യയുടെ കഴുത്തറക്കുകയായിരുന്നു. ഹരിഹര റൂറല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്.

    Read More »
  • Crime

    മദ്യലഹരിയില്‍ ബിജെപി നേതാവ് ഭാര്യയെ വെടിവെച്ച്‌ കൊന്നു

    ഭോപ്പാൽ:മദ്യലഹരിയില്‍ ബിജെപി നേതാവ് ഭാര്യയെ വെടിവെച്ച്‌ കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്. മദ്യപിച്ച്‌ ലക്കുകെട്ട് വീട്ടിലെത്തിയത് ചോദ്യംചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതിയും ബി.ജെ.പി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റുമായ രാജേന്ദ്ര പാണ്ഡെ ഒളിവിലാണ്.ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച്‌ അര്‍ധരാത്രി രാജേന്ദ്ര പാണ്ഡെ വീട്ടിലെത്തിയത് ഭാര്യ ചോദ്യം ചെയ്തതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തര്‍ക്കം മൂത്തതോടെ പ്രകോപിതനായ രാജേന്ദ്ര തോക്കെടുത്ത് ഭാര്യക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. സംഭവസമയത്ത് ഇവരുടെ മകളും മരുമകനും വീട്ടിലുണ്ടായിരുന്നു. കൊല നടത്തിയ ശേഷം ഒളിവില്‍ പോയ രാജേന്ദ്ര പാണ്ഡെക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

    Read More »
  • Crime

    ആനക്കൊമ്പ് കഷ്ണങ്ങളുമായി ആലപ്പുഴ സ്വദേശി കോഴിക്കോട് പിടിയിൽ

    കോഴിക്കോട്: ആനക്കൊമ്പ് കഷ്ണങ്ങളുമായി യുവാവ് പിടിയിൽ. ആലപ്പുഴ തൊണ്ടം കുളങ്ങര ചെമ്മുകത്ത് ശരത് (35)നെയാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിൽ വെച്ച് വനംവകുപ്പിന്‍റെ ഫ്ലൈയിംഗ് സ്ക്വാഡ് പിടികൂടിയത്. ഇയാളിൽ നിന്നും ചെറുകഷണങ്ങളായി മുറിച്ച നിലയിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഫ്ലൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് യുവാവ് പിടിയിലായത്. കോഴിക്കോട് കെ എസ് ആർടിസി ബസ്റ്റാന്റിൽ വെച്ചാണ് ശരതിനെ പിടികൂടിയത്. ചെറിയ കഷ്ണങ്ങളായി മുറിച്ച നിലയിലുള്ള ആനക്കൊമ്പ് ഇയാൾ കയ്യിൽ കവറിലാക്കി കയ്യിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് ഇടനിലക്കാരന് കൈമാറാനായി ആലപ്പുഴയിൽ നിന്നും സുഹൃത്ത് കൊടുത്തു വിട്ടതായിരുന്നു ആനക്കൊമ്പെന്നാണ് ഇയാള്‍ വാദിക്കുന്നത്. ആനക്കൊമ്പിന്‍റെ അഞ്ച് കഷണങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ സുഹൃത്തിന് ഇത് എവിടെ നിന്ന് കിട്ടി എന്ന കാര്യത്തിൽ ഇയാൾക്ക് വിവരമില്ല. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് ഇയാളെ പിടികൂടിയത്. ശരത് ഇടനിലക്കാരനാണെന്നാണെന്നാണ് വിവരം. താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കിയ പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ്…

    Read More »
  • India

    ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ജൂലൈ 13നെന്ന് സൂചന

    തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ജൂലൈ 13നെന്ന് സൂചന. ഉച്ചയക്ക് 2.30ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാ‍ഡിൽ നിന്നായിരിക്കും വിക്ഷേപണം. വിക്ഷേപണത്തിനായി റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ക്രോയജനിക് ഘട്ടം റോക്കറ്റുമായി കൂട്ടിച്ചേർത്തിട്ടില്ല. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ആണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം. പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ, റോവർ എന്നിവ അടങ്ങുന്നതാണ് ദൗത്യം. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമായതിനാൽ തന്നെ മൂന്നാം ദൗത്യത്തിൽ ഓർബിറ്ററിൽ കാര്യമായ പരീക്ഷണ ഉപകരണങ്ങൾ ഇല്ല. ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥത്തിൽ എത്തിക്കുകയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ ലക്ഷ്യം. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഐഎസ്ആർഒ (ഇസ്രൊ) വീണ്ടും ചന്ദ്രനിലേക്ക് പുറപ്പെടുന്നത്. കഴിഞ്ഞ തവണത്തെ പരാജയത്തിൽ നിന്ന് പഠിച്ച വിലപ്പെട്ട പാഠങ്ങളാണ് ഇത്തവണത്തെ മൂലധനം. ലാൻഡറിന്റെ ഘടന മുതൽ ഇറങ്ങൽ രീതി വരെ വീണ്ടും വീണ്ടും പരിശോധിച്ച് പരിഷ്കരിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഈ രണ്ടാം ശ്രമം. വിജയം മാത്രമേ ഇസ്രൊ ചന്ദ്രയാൻ മൂന്നിൽ നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ. ചന്ദ്രയാൻ…

    Read More »
  • Kerala

    ഐഎഎസ് തലപ്പത്ത് മാറ്റം: ചീഫ് സെക്രട്ടറിയായി വി വേണുവിനെ നിയമിച്ച സാഹചര്യത്തിൽ ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും

    തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി വി വേണുവിനെ നിയമിച്ച സാഹചര്യത്തിൽ ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. നിയമനം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിൽ ധനകാര്യ സെക്രട്ടറിയാണ് ഇദ്ദേഹം. കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തുന്ന രബീന്ദ്രകുമാർ പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറിയാകും. ഷർമിള മേരി ജോസഫിന് സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിന്റെ അധിക ചുമതല നൽകി. മൊഹമ്മദ് ഹനീഷിന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. രബീന്ദ്രകുമാർ കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിവരുന്നത് വരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സഞ്ജയ് എം കൗൾ ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും. കെഎസ് ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നൽകി. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല ഡോ രത്തൻ യു ഖേൽക്കറിന് നൽകി. പിഡബ്ല്യുഡി സെക്രട്ടറി കെ ബിജു ടൂറിസം വകുപ്പിന്റെ അധിക ചുമതല വഹിക്കും. ഡോ എ കൗശിഗനെ ലാന്റ് റവന്യൂ…

    Read More »
Back to top button
error: