CrimeNEWS

ഉത്തര്‍പ്രദേശില്‍ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മീററ്റിലെ ബിജെപി പ്രാദേശിക നേതാവും യുവമോര്‍ച്ചയുടെ പ്രാദേശിക സമൂഹമാധ്യമ നിയന്ത്രണ ചുമതലയുമുണ്ടായിരുന്ന നിശാന്ത് ഗാര്‍ഗ് (35) ആണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണു ഭാര്യ സോണിയയുടെ മൊഴിയെന്നു പോലീസ് പറഞ്ഞു.

”കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ മാതാപിതാക്കളുടെ വീട്ടിലേക്കു പോയി. അടുത്ത ദിവസം രാവിലെ വീട്ടിലെത്തുമ്പോള്‍ നെഞ്ചത്തു വെടിയേറ്റു മരിച്ചു കിടക്കുന്നതാണു കാണുന്നത്. എന്നാല്‍, സ്ഥലത്തുനിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയതല്ലാതെ, തോക്ക് കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് ചോദ്യം ചെയ്യലിനിടെ അലമാരയില്‍നിന്ന് നാടന്‍തോക്കും മൊബൈല്‍ ഫോണും ഇവര്‍ ഹാജരാക്കി” പോലീസ് അറിയിച്ചു.

Signature-ad

ഭര്‍ത്താവിന്റെ മൃതദേഹം കണ്ട് തോക്ക് ഒളിപ്പിച്ചതാണന്നാണ് ഇവരുടെ മൊഴിയെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷമായി നിശാന്ത് ഗാര്‍ഗ് ബിജെപിയുടെ സജീവപ്രവര്‍ത്തകനായിരുവെന്ന് ബിജെപി മഹാനഗര്‍ പ്രസിഡന്റ് മുകേഷ് സിംഗല്‍ പ്രതികരിച്ചു.

Back to top button
error: