Month: June 2023

  • Kerala

    കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ലോറിയുമായി കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

    പെരുമ്ബാവൂര്‍: എം.സി റോഡിലെ കാരിക്കോട് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും പ്ലൈവുഡ് കമ്ബനിയില്‍നിന്ന് പോള കയറ്റിപ്പോയ ലോറിയും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. കോഴിക്കോടുനിന്ന് പാലായിലേക്കുപോയ ബസും കാലടി ഭാഗത്തേക്ക് പോയ മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സാരമായ പരിക്കുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനത്തിലെയും മുന്‍ ഭാഗം തകര്‍ന്നു. പ്ലൈവുഡ് കമ്ബനിയില്‍നിന്നുള്ള പോള റോഡില്‍ ചിതറി. അഗ്നിരക്ഷ സേനയും പൊലീസുമെത്തി ക്രെയില്‍ ഉപയോഗിച്ച്‌ വാഹനങ്ങള്‍ മാറ്റിയാണ് ഗതാഗതതടസ്സം ഒഴിവാക്കിയത്.

    Read More »
  • Kerala

    സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ‘പണി’യാകും; പിടിമുറുക്കാന്‍ പെരുമാറ്റച്ചട്ടം

    തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു. സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭേദഗതി നിര്‍ദേശമുള്‍പ്പെടുന്ന ഫയല്‍ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. സമൂഹമാധ്യമങ്ങളില്‍ ജീവനക്കാരുടെ ഇടപെടലുകള്‍ കൂടിയതോടെയാണ് നടപടി. കാലം മാറിയതിനനുസരിച്ചു ജീവനക്കാരുടെ പെരുമാറ്റച്ചട്ടം മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലെത്തുന്നതോടെയാണ് ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് 1968 ലാണ്. അന്നത്തെ നിയമത്തില്‍ സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. നിലവില്‍ സമൂഹമാധ്യമങ്ങളില്‍ ജീവനക്കാര്‍ വിമര്‍ശിക്കുന്നത് പിടികൂടിയാല്‍ നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപ്പെട്ടു പോകുന്നെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് സൈബര്‍ നിയമങ്ങള്‍ അധികമായി ഉള്‍പ്പെടുത്തി ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. ഭരണപരിഷ്‌കാര വകുപ്പ് നല്‍കിയ ഫയലാണു ചീഫ് സെക്രട്ടറി അംഗീകരിച്ച് മുഖ്യമന്ത്രിക്കു കൈമാറിയത്. മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഭേദഗതി നിര്‍ദേശം മന്ത്രിസഭയിലെത്തിയ ശേഷം സബ്ജക്ട് കമ്മിറ്റിയിലെത്തും. ചട്ടം ഭേദഗതി ചെയ്താല്‍ ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാരിനു എളുപ്പത്തില്‍…

    Read More »
  • Kerala

    വായനക്കാരെ കൊള്ളയടിക്കുന്ന  മാധ്യമങ്ങൾ

    നാലു കോടി എൺപത്തൊമ്പത് ലക്ഷത്തി അറുപത്തിരണ്ടായിരത്തി നാനൂറ്റി നാൽപ്പത്തെട്ട് രൂപ പട്ടാപ്പകൽ കൊള്ളയടിച്ചു.കേട്ടിട്ട് ഞെട്ടിയോ ? മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ കാര്യമാണ് പറയുന്നത്. മെയ്‌ 31ന് പത്രവരിസംഖ്യക്ക് ആള് വന്നു. ഓരോ മാസത്തേയും വരിസംഖ്യ പിന്നത്തെ മാസത്തിന്റെ അവസാന ദിനത്തിലാണ് പിരിക്കുന്നത്. അതനുസരിച്ച് ഏപ്രിലിലെ വരിസംഖ്യയുടെ ബില്ല് തന്നു. മാർച്ച്‌ മാസത്തെ അതേ തുക. 270/- ‘ഏപ്രിലിൽ 3 ദിവസം പത്രമില്ലായിരുന്നല്ലോ, ആ കാശ് കുറക്കണ്ടേ’ എന്ന് നാണമില്ലാതെ എന്റെ ചോദ്യം. ‘അവധി പ്രമാണിച്ചു പത്രം ഇല്ലെങ്കിലും എല്ലാ മാസവും ഞങ്ങളടക്കേണ്ട തുകയിൽ മാറ്റമില്ല ചേട്ടാ’ എന്ന് പത്രമിടുന്ന പയ്യന്റെ മറുപടി.  പത്രം ഏജന്റ് അയൽവാസി, പത്രമിടുന്ന പയ്യൻ പത്താം ക്ലാസ്സ് വിദ്യാർഥി, ചെറുപ്പത്തിലേ കുടുംബം നോക്കുന്നവൻ. ആ മറുപടി ഞാൻ മുഖവിലക്കെടുത്തു. കാശ് വാങ്ങി അവൻ പോയി. ശേഷം ചിന്തകളാണ് ഇവിടെ പങ്കുവെക്കുന്നത്. 2023 ഏപ്രിലിൽ ദുഃഖവെള്ളിയുടെ പിറ്റേന്ന് 8 നും വിഷുപ്പിറ്റേന്ന് 16 നും ഇദുൽഫിത്ർ പിറ്റേന്ന്…

    Read More »
  • India

    കരയാതിരിക്കാന്‍ നവജാതശിശുവിന്റെ വായില്‍ പ്ലാസ്റ്ററൊട്ടിച്ചു; മുംബൈയില്‍ നഴ്‌സിന് സസ്‌പെന്‍ഷന്‍

    മുംബൈ: തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നവജാത ശിശുവിന്റെ കരച്ചില്‍ നിറുത്താനായി ചുണ്ടില്‍ പ്‌ളാസ്റ്ററൊട്ടിച്ച നഴ്‌സിനെ സസ്‌പെന്‍ഡുചെയ്തു. മുംബയിലെ ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയില്‍ ജൂണ്‍ രണ്ടിനായിരുന്നു സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ഇങ്ങനെ: മേയ് ഇരുപത്തഞ്ചിനായിരുന്നു ഭാണ്ടൂപ്പ് സ്വദേശിയായ പ്രിയ കാംബ്ല ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ചയുടനെ മഞ്ഞപ്പിത്തം പിടിപെട്ടതിനാല്‍ കുഞ്ഞിനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടുമണിക്കൂറിന്റെ ഇടവേളകളിലെത്തി കുഞ്ഞിനെ മുലയൂട്ടണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. അതനുസരിച്ച് രാത്രി മുലപ്പാല്‍ നല്‍കാന്‍ പ്രിയ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിയപ്പോഴാണ് കുഞ്ഞിന്റെ ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടത്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചെങ്കിലും നഴ്‌സിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ല. മുലപ്പാല്‍ നല്‍കണമെന്നും പ്ലാസ്റ്റര്‍ നീക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. അടുത്തദിവസം രാവിലെ എട്ടിനുവന്ന് മുലപ്പാല്‍ നല്‍കാനായിരുന്നു നിര്‍ദേശം. ഡോക്ടര്‍ പറഞ്ഞതാണെന്നറിയിച്ചിട്ടും നഴ്‌സ് വഴങ്ങിയില്ല. ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് മകന്റെ കരച്ചില്‍ നിറുത്താനാണ് പ്‌ളാസ്റ്റര്‍ ഒട്ടിച്ചതെന്ന് നഴ്‌സ് പറഞ്ഞത്. രാത്രി ഒരുമണിയോടെ…

    Read More »
  • India

    ഇന്ധന വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര നിര്‍ദേശം; ഒരു രൂപ കുറച്ച് രണ്ട് സ്വകാര്യ കമ്പനികള്‍

    ന്യൂഡല്‍ഹി: രാജ്യത്ത് ഒരു വര്‍ഷത്തിലധികമായി മാറ്റമില്ലാതിരിക്കുന്ന ഇന്ധനവില കുറയ്ക്കാന്‍ സാദ്ധ്യത. എണ്ണക്കമ്പനികളോട് ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഓയില്‍ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നീ കമ്പനികളോടാണ് വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇന്ധന കമ്പനികളുടെ നഷ്ടം ഒരു പരിധി വരെ വീണ്ടെടുക്കാന്‍ സാധിച്ചു എന്ന കണക്കുകൂട്ടലിലാണ് കേന്ദ്രത്തിന്റെ ആവശ്യം. 2022 മേയ് മുതല്‍ ഇന്ത്യയിലെ ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇക്കാലയളവില്‍ ആഗോള തലത്തില്‍ ഇന്ധനവില ബാരലിന് 35 ഡോളറില്‍ അധികം കുറഞ്ഞിരുന്നു. ഇതിലൂടെ ഓയില്‍ കമ്പനികള്‍ക്ക് വലിയ ലാഭം കിട്ടുകയും ചെയ്തു. എന്നാല്‍, കോവിഡ് കാലത്തുണ്ടായ ഭീമമായ നഷ്ടം ഇതുവരെ നികത്തിയിട്ടില്ല എന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍. ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന നാളുകളില്‍ ആഗോള ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചിട്ടും, രാജ്യത്തെ ഇന്ധനവില വര്‍ദ്ധിപ്പിക്കാതെ എണ്ണക്കമ്പനികള്‍ക്ക് നഷ്ടം സഹിക്കേണ്ടി വന്നുവെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നീ മൂന്ന് കമ്പനികള്‍ക്കും കൂടി 18,622…

    Read More »
  • Kerala

    ഹസാർഡ് ലൈറ്റ്: തെറ്റിദ്ധാരണകൾ തിരുത്താം

    നാലുംകൂടിയ കവലയിൽ നേരേ പോകാനുള്ള സിഗ്നലല്ല ഹസാർഡ് ലൈറ്റ്: തെറ്റിദ്ധാരണകൾ തിരുത്താം… യാത്രയ്ക്കിടെ ‘റോഡിൽ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാൽ മാത്രം’ പുറകെ വരുന്ന വാഹനങ്ങൾക്ക് സൂചന നല്കുന്നതിലേയ്ക്കാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്. ലൈൻ മാറ്റം, തിരിവുകൾ തുടങ്ങിയ മറ്റ് അവസരങ്ങളിൽ ഈ സിഗ്നൽ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കും. പല റോഡുകൾ ചേരുന്ന ജംഗ്‌ഷനുകളിൽ നേരെ പോകുന്നതിലേക്കായി ഹസാർഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കരുത് എന്ന് സാരം. #keralapolice

    Read More »
  • Kerala

    ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി; അപേക്ഷിച്ച മുഴുവൻ പേര്‍ക്കും പ്രവേശനം ഉറപ്പായി

    തിരുവനന്തപുരം:സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിച്ച മുഴുവൻ പേര്‍ക്കും പ്രവേശനം ഉറപ്പായി. ആകെയുള്ള 4,59,330 അപേക്ഷകരില്‍ 19ന് നടക്കുന്ന ആദ്യ അലോട്ട്മെന്റില്‍ 3,75,000 പേര്‍ക്ക് പ്രവേശനം ലഭ്യമാകും. തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ ബാക്കിയുള്ള 84,300 പേര്‍ക്കും പ്രവേശനം ലഭ്യമാക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം ലഭിക്കുന്നവരില്‍ അരലക്ഷത്തിലേറെ പേര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി (ആകെ സീറ്റ് 33,030), ഐടിഐ (ആകെ സീറ്റ് 61,424), പോളിടെക്നിക് (ആകെ സീറ്റ് 9990) എന്നിവിടങ്ങളിലേക്ക് പോകും. ഇങ്ങനെ മാറുന്ന ഒഴിവുകളില്‍ രണ്ടാംഘട്ട അലോട്ട്മെന്റില്‍ പ്ലസ് വണിന് മാര്‍ക്ക് കുറഞ്ഞവര്‍ക്കും പ്രവേശനം സാധ്യമാകും.

    Read More »
  • കാലവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: കാലവര്‍ഷത്തിന് പിന്നാലെ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുക കൂടി ചെയ്തതോടെ സംസ്ഥാനത്ത് മഴ സജീവമായി. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂന മര്‍ദ്ദം ബംഗ്ലാദേശ് മ്യാന്‍മാര്‍ തീരത്തിനു സമീപം അതിശക്തമായ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തില്‍ മഴ കനത്തത്. അടുത്ത ദിവസങ്ങളില്‍ വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് പ്രവചനം. ബിപോര്‍ജോയ് എഫക്ട് കൂടിയായതോടെ കാലവര്‍ഷം കേരളം മുഴുവന്‍ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. കേരള തീരത്ത് 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍…

    Read More »
  • Kerala

    ഏഴ് ദിവസം;4 ലക്ഷം കഴിഞ്ഞ് നിയമലംഘനങ്ങൾ

    തിരുവനന്തപുരം : എഐ ക്യാമറ പിഴ ഈടാക്കി ഏഴാം ദിനമെത്തുമ്ബോള്‍ 4 ലക്ഷം കഴിഞ്ഞ് നിയമലംഘനങ്ങള്‍. കഴിഞ്ഞ തിങ്കളാഴ്ച എട്ട് മണി മുതലാണ് റോഡിലെ എഐ ക്യാമറകള്‍ നിയമലംഘനങ്ങള്‍ പിടികൂടിത്തുടങ്ങിയത്. ഇതുവരെ റെക്കോര്‍ഡ് ചെയ്തത് 4 ലക്ഷത്തോളം നിയമലംഘനമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച്‌ ഉറപ്പാക്കി ഇ ചാലാൻ അടക്കം തുടര്‍ നടപടികള്‍ക്ക് പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തുവരികയാണ്.എന്നാൽ ഇതിന് കാലതാമസം നേരിടുമെന്നാണ് അറിയാൻ കഴിയുന്നത്. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാൻ ജില്ലാ അടിസ്ഥാനത്തില്‍ ഒരു എൻഫോഴ്സ്മെന്റ് ആര്‍ടിഓക്ക് മാത്രമാണ് യൂസര്‍ ഐഡി നല്‍കിയിട്ടുള്ളത്.ഇത് പിഴയീടാക്കല്‍ നടപടികളില്‍ കാലതാമസമുണ്ടാക്കാൻ കാരണമാകുന്നു.ക്യാമറ പ്രവര്‍ത്തിച്ച്‌ തുടങ്ങി ആഴ്ച ഒന്ന് തികയാറായിട്ടും ഇത് പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടില്ല.

    Read More »
  • Kerala

    കാറുകൾ കൂട്ടിമുട്ടി വീട്ടമ്മ മരിച്ചു

    കോട്ടയം:കൈപ്പുഴമുട്ട് പാലത്തിനു സമീപം  കാറുകള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.വൈക്കം മറവൻതുരുത്ത് കടൂക്കര സുഭാഷ് ഭവനില്‍ സുഭാഷിന്റെ ഭാര്യ ശ്രീകല(59) ആണ് മരിച്ചത്.അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചേര്‍ത്തല ഭാഗത്തു നിന്നും വന്ന സ്കോര്‍പിയോ കാര്‍ മറ്റൊരു വാഹനത്തിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കോട്ടയം ഭാഗത്തു നിന്നും വന്ന ടയോട്ട കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.  മരിച്ച ശ്രീ കല പരിയാരം മെഡിക്കല്‍ കോളേജിലെ ഡോ.നിഖിലിൻ്റ മാതാവാണ്. സന്ദീപ് (46), സോന (36) ,അലീഷ (12), ശ്രീകുമാര്‍ (43), നിഖില്‍ (29) എന്നിവര്‍ക്കാണ് പരിക്ക്. അപകടത്തില്‍പ്പെട്ടവരെ സമീപവാസികള്‍ ഉടൻ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

    Read More »
Back to top button
error: