CrimeNEWS

യുവതിയെ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു; മുൻ സൈനികനും സഹോദരനും ഉള്‍പ്പെടെ 3 പേര്‍ക്കു ജീവപര്യന്തം

തിരുവനന്തപുരം:യുവതിയെ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട മുൻ സൈനികനും സഹോദരനും ഉള്‍പ്പെടെ 3 പേര്‍ക്കു ജീവപര്യന്തം.
നെയ്യാറ്റിൻകര തിരുപുറം പുത്തൻകട ജോയി ഭവനില്‍ രാഖി മോളെ (30) കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട കേസിലാണ് കാമുകൻ കൂടിയായ മുൻ സൈനികൻ അമ്ബൂരി തട്ടാംമുക്ക് അശ്വതി ഭവനില്‍ അഖില്‍ ആര്‍.നായര്‍ (28), അഖിലിന്റെ സഹോദരൻ രാഹുല്‍ ആര്‍. നായര്‍ (31), ഇവരുടെ സുഹൃത്ത് അമ്ബൂരി തട്ടാംമുക്ക് ആദര്‍ശ് ഭവനില്‍ ആദര്‍ശ് നായര്‍ (27) എന്നിവരെ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കില്‍ ആറു മാസം കൂടി അധിക തടവ് അനുഭവിക്കണം.
 ജീവപര്യന്തം തടവിനു പുറമേ തെളിവു നശിപ്പിച്ചതിന് അഞ്ചു വര്‍ഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി. മൂന്നു പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2019 ജൂണ്‍ 21 നായിരുന്നു സംഭവം.
മൂന്നു പ്രതികളും 12 ലക്ഷം രൂപ പിഴയായി ഒടുക്കണം. പിഴത്തുക യുവതിയുടെ കുടുംബത്തിനു കൈമാറണമെന്നും തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷൻ ജഡ്ജി കെ.വിഷ്ണു വിധിച്ചു.

Back to top button
error: