IndiaNEWS

”മുസ്ലിം സംവരണം ഭരണഘടനാവിരുദ്ധം; മതം അടിസ്ഥാനമാക്കി സംവരണം ആവശ്യമില്ല”

മുംബൈ: മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് ബിജെപിക്കുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതം അടിസ്ഥാനമാക്കിയുള്ള സംവരണം ആവശ്യമില്ല. ഇക്കാര്യങ്ങളില്‍ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം. സവര്‍ക്കറെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് തന്നെയാണോ താക്കറെയ്ക്കുമുള്ളതെന്ന് അമിത് ഷാ ചോദിച്ചു.

മുത്തലാഖ്, അയോധ്യ ക്ഷേത്ര നിര്‍മാണം, ഏകീകൃത സിവില്‍ കോഡ് എന്നീ വിഷയങ്ങളില്‍ താക്കറെ നയം വ്യക്തമാക്കണം. മഹാരാഷ്ട്രയിലെ നാന്ദേഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Signature-ad

ഗാന്ധി കുടുംബത്തിന്റെ നാലു തലമുറയ്ക്കു സാധിക്കാത്തത് നരേന്ദ്ര മോദി ഒന്‍പതു കൊല്ലം കൊണ്ടു നേടി. ലോകത്തിനു മുന്‍പാകെ രാജ്യത്തിന്റെ പുരോഗതി ഉയര്‍ത്താനാണു നരേന്ദ്ര മോദിയുടെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസ് രാജകുമാരന്‍ രാഹുല്‍ ഗാന്ധി വിദേശത്തു പോയി രാജ്യത്തെ അപമാനിക്കുകയാണ്. കോണ്‍ഗ്രസ് ഭരിച്ച പത്തു കൊല്ലം രാജ്യത്ത് പട്ടിണിയായിരുന്നെന്നും അമിത് ഷാ പരിഹസിച്ചു.

 

Back to top button
error: