Month: June 2023
-
Kerala
എസ്.എഫ്.ഐ. വിരുദ്ധ ക്യാമ്പയിന്‍ നടത്തിയാല്‍ മുമ്പും കേസെടുത്തിട്ടുണ്ട്, ഇനിയും എടുക്കും: എം.വി. ഗോവിന്ദന്‍
കണ്ണൂര്‍: എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയെ അടക്കം പ്രതിചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയെ ന്യായീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആര്‍ഷോയുമായി ബന്ധപ്പെട്ട ആരോപണത്തിലെ റിപ്പോര്‍ട്ടിങ്ങും ഗൂഢാലോചനയുടെ ഭാഗമായാണ് കാണേണ്ടതെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. വെറുതേയങ്ങ് റിപ്പോര്‍ട്ട് വരില്ല. ഗൂഢാലോചന നടത്തിയത് ആരൊക്കെയാണോ അവരെയൊക്കെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ”ആരൊക്കെ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോ അവരെയെല്ലാം കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യപ്പെടണം. ഇന്നലെ മാധ്യമങ്ങള്‍ ഈ നിലപാടാണ് സ്വീകരിച്ചത്. ആ നിലപാട് സ്വീകരിച്ച സര്‍ക്കാരിന് പിന്തുണകൊടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. എസ്.എഫ്.ഐ. വിരുദ്ധ ക്യാമ്പയിന്‍ നടത്താന്‍ മാധ്യമത്തിന്റെ പേരും പറഞ്ഞ് നടന്നാല്‍ മുമ്പും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ? ഇനിയും ഉള്‍പ്പെടുന്ന നിലയാണ് ഉണ്ടാവുക, സംശയം വേണ്ട”, സി.പി.എം. സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മാധ്യമങ്ങള്‍ക്കെതിരേയുള്ള നടപടികളുമായി കേസിനെ താരതമ്യംചെയ്യേണ്ട. അതിന് ഇതുമായി യാതൊരു ബന്ധവുമില്ല. എഫ്.ഐ.ആറില്‍ പറയുന്ന കാര്യങ്ങളൊന്നും നോക്കണ്ട. അന്വേഷണത്തിന്റെ ഭാഗമായി എഫ്.ഐ.ആര്‍. മാത്രമല്ല. പിന്നെന്തിനാണ്…
Read More » -
Kerala
പ്രസവിച്ച് പത്തു ദിവസം; യുവതിയുടെ മരണത്തിൽ കേസെടുത്ത് പോലീസ്
തൃശൂര്‍: പ്രസവിച്ച് പത്തു ദിവസം പിന്നിടും മുൻപേ യുവതി മരിച്ചു. മമ്മിയൂര്‍ കുണ്ടു വീട്ടില്‍ വേലായുധന്റെ മകള്‍ വിനിയാണ് (30) മരിച്ചത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ഒന്നിനായിരുന്നു പ്രസവം.ഇന്നലെ പുലര്‍ച്ചെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സക്കു ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ഗുരുവായൂർ ടെമ്ബില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ പടിയത്ത് സന്തോഷിന്റെ പരാതിയെ തുടര്‍ന്നാണിത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും.
Read More » -
India
നവി മുംബൈയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാൻ അദാനി
മുംബൈ:വ്യോമ ഗതാഗതത്തിലെ തിരക്ക് വര്‍ധിക്കുന്നത് പരിഗണിച്ച് നവി മുംബൈയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാൻ ഒരുങ്ങി അദാനി. നവി മുംബൈയിലെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ കേന്ദ്രഭാഗത്തായാണ് പുതിയ എയര്‍പോര്‍ട്ട് വരുന്നത്.അദാനി എയര്‍പോര്‍ട്സ് ആണ് വിമാനത്താവളം നിര്‍മിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. നാല് ഘട്ടമായാണ് പുതിയ വിമാനത്താവളത്തിന്റെ നിര്‍മാണം. ഊര്‍ജ്ജ- പ്രകൃതി സംരക്ഷണ നിയമങ്ങളെല്ലാം പാലിച്ചായിരിക്കും വിമാനത്താവളം നിര്‍മിക്കുകയെന്ന് അദാനി എയര്‍പോര്‍ട്സ് അറിയിച്ചു. ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലാണ് ടെര്‍മിനലുകള്‍ ഒരുക്കുക.2024 ഡിസംബറോടുകൂടി ആദ്യ രണ്ട് ഘട്ടം പൂര്‍ത്തിയാക്കും.1160 ഹെക്ടര്‍ വിസ്തൃതിയിലാണ് വിമാനത്താവളം ഒരുക്കുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും വിമാനത്താവള നിര്‍മാണം നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചു.
Read More » -
Kerala
കോന്നിയിലെ വനമേഖലയിലും മലയോര മേഖലകളിലും വന്യമൃഗങ്ങൾ ചത്തൊടുങ്ങുന്നു; തിരച്ചില്‍ ശക്തമാക്കി വനം വകുപ്പ്
പത്തനംതിട്ട:കോന്നിയിലെ വനമേഖലയിലും മലയോര മേഖലകളിലും വന്യമൃഗങ്ങൾ അസ്വഭാവികമായി ചത്തൊടുങ്ങുന്ന സംഭവത്തിൽ തിരച്ചിൽ ശക്തമാക്കി വനം വകുപ്പ്. വനാതിര്‍ത്തികളില്‍ പന്നിപ്പടക്കം അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് വന്യമൃഗങ്ങളെ കൊല്ലുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടി. കൊക്കാത്തോട് വനമേഖലയില്‍ കാഞ്ഞിരപ്പാറ ഭാഗത്ത് ആഴ്ചകള്‍ക്ക് മുമ്ബാണ് കാട്ടാന പന്നിപ്പടക്കം കടിച്ച് താടിയെല്ലുകള്‍ തകര്‍ന്ന് ചെരിഞ്ഞത്. കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വടക്കേ മണ്ണീറ, തലമാനം, കോട്ടാംപാറ, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നീരാമക്കുളം ഭാഗത്തുമാണ് വനം വകുപ്പ് ഡോഗ് സ്‌ക്വാഡ് അടക്കം പരിശോധന നടത്തിയത്. ജനവാസ മേഖലയോട് ചേര്‍ന്ന വനാതിര്‍ത്തികളിലാണ് മ്ലാവ്, പന്നി, ആന അടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് ഈ തരത്തില്‍ ജീവഹാനി സംഭവിച്ചതായി കണ്ടെത്തിയിട്ടുള്ളത്.തുടർന്നായിരുന്നു തിരച്ചിൽ. കോന്നി വനമേഖലയില്‍ ഈ തരത്തില്‍ കെണികള്‍ ഉപയോഗിച്ചും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചും വന്യമൃഗങ്ങളെ കൊന്ന സംഭവത്തില്‍ നിരവധി കേസുകള്‍ വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളെ വിഷം വെച്ച് കൊല്ലുന്ന സംഭവങ്ങളും വ്യാപകമാകുന്നുണ്ടത്രേ.
Read More » -
India
തമിഴ്‌നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല
ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി.സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ചെന്നൈ ബാസിന്‍ ബ്രിഡ്ജിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവല്ലൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിന്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.
Read More » -
Crime
”വിദ്യ എറണാകുളത്തുണ്ട്; ഒളിവില്‍ കഴിയുന്നത് സിപിഎം-എസ്എഫ്‌ഐ സംരക്ഷണത്തില്‍”
കൊച്ചി: വ്യാജരേഖക്കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യയെ അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ.എസ്.യു. എസ്.എഫ്.ഐയുടേയും സി.പി.എം. ഉന്നതനേതാക്കളുടേയും സംരക്ഷത്തിലാണ് വിദ്യ ഒളിവില്‍കഴിയുന്നതെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ”എസ്.എഫ്.ഐയുടേയും സി.പി.എം. ഉന്നതനേതാക്കളുടേയും സംരക്ഷണമില്ലാതെ കെ. വിദ്യയ്ക്ക് ഇത്രയേറെ ദിവസം ഒളിവില്‍ കഴിയാന്‍ സാധിക്കില്ല. അവര്‍ എറണാകുളത്ത് തന്നെയുണ്ടെന്നാണ് ഞങ്ങള്‍ക്ക് കിട്ടുന്ന വിവരം. പോലീസിന് അവര്‍ക്ക് അടുത്തെത്താന്‍ സാധിക്കുന്നില്ല. അതിനര്‍ഥം എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റേയും കൃത്യമായ സംരക്ഷണവലയത്തില്‍ കഴിയുകയാണെന്നാണ്”, കെ.എസ്.യു. പ്രസിഡന്റ് ആരോപിച്ചു. ആര്‍ഷോയുടെ പരാതിയില്‍ തനിക്കെതിരേ കേസെടുത്ത കേരളാ പോലീസിന്റേത് പ്രതികാരനടപടിയാണ്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. വിദ്യയെ കണ്ടത്താന്‍ പോലീസിന് സാധിക്കാത്തതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കേസെടുത്തത്. വിദ്യയെ അറസ്റ്റ് ചെയ്യാന്‍ കാണിക്കാത്ത ശുഷ്‌കാന്തി ഈ കേസില്‍ കാണിക്കുന്നത് വ്യാജരേഖ ചമച്ച കേസില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള നീക്കമായി നോക്കിക്കാണുകയാണ്. ശക്തമായ നിയമപോരാട്ടവമുണ്ടാകും. കോടതിയില്‍ നേരിടുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ”രാഷ്ട്രീയസമരവുമുണ്ടാവും. വിദ്യയുടെ വ്യാജരേഖ ചമച്ച കേസിലാണ് കെ.എസ്.യു. കൂടുതല്‍…
Read More » -
India
ഉദ്ഘാടനം കഴിഞ്ഞ് നാല് മാസം; ദില്ലി-മുംബൈ എക്സ്പ്രസ് വേയിലെ സോഹ്ന-ദൗസ സ്ട്രെച്ചിലെ പാലത്തിന് കേടുപാടുകള്‍
ദില്ലി: ദില്ലി-മുംബൈ എക്സ്പ്രസ് വേയിലെ സോഹ്ന-ദൗസ സ്ട്രെച്ചിലെ പാലത്തിന് കേടുപാടുകള്‍. ഉദ്ഘാടനം കഴിഞ്ഞ് നാല് മാസത്തിനുള്ളിലാണ് പാലത്തിന് തകരാറുണ്ടായത്. ഗുരുഗ്രാമിന് 100 കിലോമീറ്റര്‍ അകലെയുള്ള നുഹ് വില്ലേജിലെ മഹുനില്‍ നിര്‍മിച്ച പാലത്തിനാണ് തകരാർ. കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് വലിയ വിള്ളലാണ് രൂപപ്പെട്ടിട്ടുള്ളത്. ദില്ലി-മുംബൈ എക്സ്പ്രസ് വേയുടെ സോഹ്ന-ദൗസ സ്ട്രെച്ചര്‍ ഫെബ്രുവരി 12നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തത്. ഫിറോസ്പുര്‍ ജിര്‍ഖ-പിനങ്ങ്വാൻ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് പാലം.1386 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്സ്പ്രസ് വേക്ക് 98000 കോടി രൂപയാണ് ചെലവ്. പദ്ധതി പൂര്‍ത്തിയായാല്‍ ദില്ലി-മുംബൈ സമയം പകുതിയായി കുറയുമെന്നാണ് പ്രതീക്ഷ. നിലവില്‍ 24 മണിക്കൂറാണ് ഇരുനഗരങ്ങള്‍ക്കിടയിലെ യാത്രാ സമയം. ആറ് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.
Read More » -
Crime
എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍ അപ്പും സുഹൃത്തായ എന്‍ജിനീയറും അറസ്റ്റില്‍
തൃശൂര്‍: മയക്കുമരുന്നുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പ് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. രണ്ടു കേസുകളിലായാണ് മൂന്നുപേര്‍ പിടിയിലായത്. ഒല്ലൂരില്‍ നിന്ന് എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍ അപ്പും സുഹൃത്തായ എന്‍ജിനീയറുമാണ് പിടിയിലായത്. ദേശീയ ഭാരോദ്വഹന ടീമിലേക്ക് സെലക്ഷന്‍ ട്രയല്‍ കഴിഞ്ഞിരിക്കുന്ന മുകുന്ദപുരം കല്ലൂര്‍ കളത്തിങ്കല്‍ വീട്ടില്‍ സ്റ്റിബിന്‍ (30) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 4.85 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 12 ഗ്രാം എംഡിഎംഎയുമായി കല്ലൂര്‍ ഭരതദേശത്ത് കളപ്പുരയില്‍ ഷെറിനെ (32) അറസ്റ്റ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടിച്ചത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. നടത്തറ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വില്‍പ്പനയിലെ പ്രധാന കണ്ണി പിടിയിലാകുന്നത്. ബൈക്കില്‍ ഒന്നര കിലോയോളം കഞ്ചാവ് കടത്തുകയായിരുന്ന തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി മാളക്കാരന്‍ വീട്ടില്‍ റിക്സന്‍ തോമസാണ് പിടിയിലായത്. എക്സൈസ് സംസ്ഥാനമൊട്ടാകെയുള്ള ഹോട്ട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന രാത്രികാല…
Read More » -
Crime
പഞ്ചാബില്‍ സായുധ സംഘത്തിന്റെ കവര്‍ച്ച; ധനകാര്യ സ്ഥാപനത്തില്‍നിന്ന് ഏഴു കോടി കവര്‍ന്നു
ചണ്ഡീഗഡ്: പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തില്‍ പുലര്‍ച്ചെ കൊള്ള. ആയുധധാരികളായ സംഘം ഏഴു കോടി രൂപ കൊള്ളയടിച്ചു. ലുധിയാന രാജ്ഗുരു നഗറില്‍ പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം. ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസിലാണ് മോഷണം നടന്നത്. ഒരു സ്ത്രീ അടക്കം എട്ടുപത്ത് പേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്ക് പിന്നാലെ പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാനില്‍ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ഓഫീസിലെ സിസി ടിവി ക്യാമറകളുടെ ഡിവിആറും മോഷ്ടാക്കള്‍ കൊണ്ടുപോയതായും പൊലീസ് പറയുന്നു. ലോക്കറില്‍ ആയിരുന്നില്ല പണം സൂക്ഷിച്ചിരുന്നത്. കേസിന്റെ എല്ലാ വശങ്ങളെ കുറിച്ചും അന്വേഷിക്കുമെന്ന് ലുധിയാന സിറ്റി പോലീസ് കമ്മിഷണര്‍ മന്‍ദീപ് സിങ് സിദ്ദു അറിയിച്ചു.
Read More » -
Kerala
വിശക്കുന്നവർക്ക് ഇവിടേക്ക് കയറിവരാം
ചെങ്ങന്നൂർ:നമ്മുടെ സമൂഹത്തില്‍ ധാരാളമാളുകള്‍ ഒരു നേരമെങ്കിലും ഭക്ഷണം കിട്ടാതെ വലയുന്നുണ്ട്.നമ്മളില്‍ ചിലരെങ്കിലും വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കി നന്മയുടെ മണിമുത്തുകള്‍ സമൂഹത്തില്‍ വിതറുന്നുമുണ്ട്. കേട്ടിട്ടില്ലേ, ‘അന്നദാനം മഹാദാനം’ എന്ന്. അവരില്‍ ഒരാളാണ് ചെറിയനാട് ചെറുവല്ലൂര്‍ മണത്തറയില്‍ പാസ്റ്റര്‍ എം.എ.ഫിലിപ്പ്. കൊല്ലകടവ്-വെണ്‍മണി റോഡരികില്‍ ചെറിയനാട് ചെറുവല്ലൂര്‍ മണത്തറയില്‍ പാസ്റ്റര്‍ എം.എ.ഫിലിപ്പിന്റെ വീടിനു മുന്നിലായി ” വിശക്കുന്നവര്‍ക്ക് ഈ വീട്ടില്‍ ആഹാരം ഉണ്ടാകും” എന്നെഴുതിയ ബോര്‍ഡ് സ്ഥാപിതമായത് 5 മാസം മുമ്ബാണ്. ഇതിനോടകം വീടിനു മുന്നിലെ ബോര്‍ഡ് കണ്ട് മണത്തറയില്‍ വീട്ടിലെത്തിയത് നൂറിലേറെ ആളുകളാണ്. “അസമയത്താണെങ്കിലും ആരെങ്കിലും വിശന്നെത്തിയാല്‍ ആഹാരം തയാറാക്കി നല്‍കാൻ അല്‍പം സമയം വേണമെന്നു മാത്രം. വിശന്നെത്തുന്നവരാരും വെറും വയറോടെ മടങ്ങരുത്. ”-പാസ്റ്റര്‍ ഫിലിപ്പ് പറയുന്നു. കൊടുപ്പുന്ന അസംബ്ലീസ് ഓഫ് ഗോഡ് സഭാ പാസ്റ്ററായ ഫിലിപ്പ് 4 നിര്‍ധന യുവതികളെ വിവാഹം കഴിപ്പിച്ചയച്ചിരുന്നു. 2 പേര്‍ക്കു വീടു നിര്‍മിച്ചു നല്‍കി. നിര്‍ധനവിദ്യാര്‍ഥികള്‍ക്കു നഴ്സിങ് പഠനത്തിനും സഹായം നല്‍കുന്നുണ്ട്.
Read More »