KeralaNEWS

കോന്നിയിലെ വനമേഖലയിലും മലയോര മേഖലകളിലും വന്യമൃഗങ്ങൾ ചത്തൊടുങ്ങുന്നു; തിരച്ചില്‍ ശക്തമാക്കി വനം വകുപ്പ് 

പത്തനംതിട്ട:കോന്നിയിലെ വനമേഖലയിലും മലയോര മേഖലകളിലും വന്യമൃഗങ്ങൾ അസ്വഭാവികമായി ചത്തൊടുങ്ങുന്ന സംഭവത്തിൽ തിരച്ചിൽ ശക്തമാക്കി വനം വകുപ്പ്.

വനാതിര്‍ത്തികളില്‍ പന്നിപ്പടക്കം അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌ വന്യമൃഗങ്ങളെ കൊല്ലുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടി. കൊക്കാത്തോട് വനമേഖലയില്‍ കാഞ്ഞിരപ്പാറ ഭാഗത്ത് ആഴ്ചകള്‍ക്ക് മുമ്ബാണ് കാട്ടാന പന്നിപ്പടക്കം കടിച്ച്‌ താടിയെല്ലുകള്‍ തകര്‍ന്ന് ചെരിഞ്ഞത്.

 

Signature-ad

കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വടക്കേ മണ്ണീറ, തലമാനം, കോട്ടാംപാറ, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നീരാമക്കുളം ഭാഗത്തുമാണ് വനം വകുപ്പ് ഡോഗ് സ്‌ക്വാഡ് അടക്കം പരിശോധന നടത്തിയത്.

 

ജനവാസ മേഖലയോട് ചേര്‍ന്ന വനാതിര്‍ത്തികളിലാണ് മ്ലാവ്, പന്നി, ആന അടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് ഈ തരത്തില്‍ ജീവഹാനി സംഭവിച്ചതായി കണ്ടെത്തിയിട്ടുള്ളത്.തുടർന്നായിരുന്നു തിരച്ചിൽ.

 

കോന്നി വനമേഖലയില്‍ ഈ തരത്തില്‍ കെണികള്‍ ഉപയോഗിച്ചും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചും വന്യമൃഗങ്ങളെ കൊന്ന സംഭവത്തില്‍ നിരവധി കേസുകള്‍ വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളെ വിഷം വെച്ച്‌ കൊല്ലുന്ന സംഭവങ്ങളും വ്യാപകമാകുന്നുണ്ടത്രേ.

Back to top button
error: