മുംബൈ:വ്യോമ ഗതാഗതത്തിലെ തിരക്ക് വര്‍ധിക്കുന്നത് പരിഗണിച്ച് നവി മുംബൈയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാൻ ഒരുങ്ങി അദാനി.
നവി മുംബൈയിലെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ കേന്ദ്രഭാഗത്തായാണ് പുതിയ എയര്‍പോര്‍ട്ട് വരുന്നത്.അദാനി എയര്‍പോര്‍ട്സ് ആണ് വിമാനത്താവളം നിര്‍മിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
നാല് ഘട്ടമായാണ് പുതിയ വിമാനത്താവളത്തിന്റെ നിര്‍മാണം. ഊര്‍ജ്ജ- പ്രകൃതി സംരക്ഷണ നിയമങ്ങളെല്ലാം പാലിച്ചായിരിക്കും വിമാനത്താവളം നിര്‍മിക്കുകയെന്ന് അദാനി എയര്‍പോര്‍ട്സ് അറിയിച്ചു.
ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലാണ് ടെര്‍മിനലുകള്‍ ഒരുക്കുക.2024 ഡിസംബറോടുകൂടി ആദ്യ രണ്ട് ഘട്ടം പൂര്‍ത്തിയാക്കും.1160 ഹെക്ടര്‍ വിസ്തൃതിയിലാണ് വിമാനത്താവളം ഒരുക്കുന്നത്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും വിമാനത്താവള നിര്‍മാണം നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചു.