IndiaNEWS

ഉദ്ഘാടനം കഴിഞ്ഞ് നാല് മാസം; ദില്ലി-മുംബൈ എക്സ്പ്രസ് വേയിലെ സോഹ്ന-ദൗസ സ്ട്രെച്ചിലെ പാലത്തിന് കേടുപാടുകള്‍

ദില്ലി: ദില്ലി-മുംബൈ എക്സ്പ്രസ് വേയിലെ സോഹ്ന-ദൗസ സ്ട്രെച്ചിലെ പാലത്തിന് കേടുപാടുകള്‍. ഉദ്ഘാടനം കഴിഞ്ഞ് നാല് മാസത്തിനുള്ളിലാണ് പാലത്തിന് തകരാറുണ്ടായത്.
ഗുരുഗ്രാമിന് 100 കിലോമീറ്റര്‍ അകലെയുള്ള നുഹ് വില്ലേജിലെ മഹുനില്‍ നിര്‍മിച്ച പാലത്തിനാണ് തകരാർ.  കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് വലിയ വിള്ളലാണ് രൂപപ്പെട്ടിട്ടുള്ളത്.

ദില്ലി-മുംബൈ എക്സ്പ്രസ് വേയുടെ സോഹ്ന-ദൗസ സ്ട്രെച്ചര്‍ ഫെബ്രുവരി 12നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തത്.

 

ഫിറോസ്പുര്‍ ജിര്‍ഖ-പിനങ്ങ്വാൻ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് പാലം.1386 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്സ്പ്രസ് വേക്ക് 98000 കോടി രൂപയാണ് ചെലവ്. പദ്ധതി പൂര്‍ത്തിയായാല്‍ ദില്ലി-മുംബൈ സമയം പകുതിയായി കുറയുമെന്നാണ് പ്രതീക്ഷ. നിലവില്‍ 24 മണിക്കൂറാണ് ഇരുനഗരങ്ങള്‍ക്കിടയിലെ യാത്രാ സമയം. ആറ് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.

Back to top button
error: