Month: June 2023

  • Kerala

    പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; മൂന്നു പേർ അറസ്റ്റിൽ

    കാഞ്ഞങ്ങാട്:പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മൂന്നു പേർ അറസ്റ്റിൽ.ഹോസ്ദുര്‍ഗ്, രാജപുരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് സംഭവം. പാണത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പാണത്തൂര്‍ മാവുങ്കാലിലെ ശരത്തിനെ (24) രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.   17കാരനായ പ്ലസ്ടു വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ചെറുപനത്തടിയിലെ രമേശനെയും രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിഡിപ്പിച്ചുവെന്ന പരാതിയില്‍ കല്ലൂരാവി സ്വദേശിക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. അബ്ദുല്ലക്കെതിരെയാണ് (54) കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തു. കൗണ്‍സലിങ്ങിനിടെ കുട്ടി വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് കേസെടുത്തത്.   മറ്റൊരു സംഭവത്തിൽ ബന്ധുവായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച  നഗരത്തിലെ സ്ഥാപന ഉടമക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.

    Read More »
  • India

    ദേശസ്നേഹികളും സംസ്കാര സമ്ബന്നരുമായ കുട്ടികള്‍ ജനിക്കാൻ ‘ഗര്‍ഭ സംസ്കാര്‍’ ക്യാമ്ബെയിനുമായി ആര്‍.എസ്.എസ് 

    നാഗ്പൂർ: ദേശസ്നേഹികളും സംസ്കാര സമ്ബന്നരുമായ കുട്ടികള്‍ ജനിക്കാൻ ‘ഗര്‍ഭ സംസ്കാര്‍’ ക്യാമ്ബെയിനുമായി ആര്‍.എസ്.എസ് സംഘടനയായ സംവര്‍ധിനി ന്യാസ്. ഗര്‍ഭിണികള്‍ ഭഗവദ്ഗീതയും രാമായണവും സംസ്കൃത മന്ത്രങ്ങളും പാരായണം ചെയ്താല്‍ ദേശസ്നേഹികളായ കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് അവകാശവാദം.   “ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള കാലത്ത് കുഞ്ഞ് ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ചുതന്നെ സംസ്‌കാരവും മൂല്യങ്ങളും പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സമഗ്രവും ശാസ്ത്രീയവുമായ സമീപനത്തോടെയാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നതെന്നും കുഞ്ഞിന് രണ്ട് വയസ്സാകുന്നതുവരെ ഈ പ്രക്രിയ തുടരുമെന്നും”- സംവര്‍ദ്ധിനി ന്യാസ് ഭാരവാഹി വാര്‍ത്താഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.   ആര്‍.എസ്.എസിന്‍റെ വനിതാ സംഘടനയായ രാഷ്ട്ര സേവികാ സംഘിന്റെ ഭാഗമായ സംവര്‍ദ്ധിനി ന്യാസ് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

    Read More »
  • India

    രാജ്യത്തിന്റെ കടം മൂന്നു മടങ്ങ് വര്‍ധിച്ച്‌ 155 ലക്ഷം കോടി;ധവളപത്രം ഇറക്കണമെന്ന് കോണ്‍ഗ്രസ്

    ന്യൂഡൽഹി:രാജ്യത്തിന്റെ കടം മൂന്നു മടങ്ങ് വര്‍ധിച്ച്‌ 155 ലക്ഷം കോടി രൂപയായതായി റിപ്പോർട്ട്. 2014ല്‍ ഇന്ത്യയുടെ കടം 55 ലക്ഷം കോടിയായിരുന്നു.എന്നാലതു നിലവില്‍ 155 ലക്ഷം കോടിയായി. മോദി സര്‍ക്കാരിന്‍റെ സാമ്ബത്തിക കെടുകാര്യസ്ഥതയാണു നിലവിലെ സാമ്ബത്തികാവസ്ഥയുടെ കാരണമെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് ആരോപിച്ചു.സമ്ബദ്‌വ്യവസ്ഥയെക്കുറിച്ചു ധവളപത്രം ഇറക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 67 വര്‍ഷത്തിനിടെ 14 പ്രധാനമന്ത്രിമാരുടെ കീഴില്‍ ഇന്ത്യയുടെ കടം 55 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി 100 ലക്ഷം കോടി രൂപയായി ഇതു വര്‍ധിപ്പിച്ചുവെന്നും സുപ്രിയ പറഞ്ഞു.

    Read More »
  • Crime

    കാമുകിയെ വിളിച്ചുവരുത്തി തലയ്ക്ക് വെട്ടി; യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

    നാഗര്‍കോവില്‍: കമിതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിന് ഒടുവില്‍ കാമുകന്‍ കാമുകിയുടെ തലക്ക് വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. കന്യകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്താണ് സംഭവം. മടിച്ചല്‍ സ്വദേശി ഡെനിഷ്യ(23)യെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം കല്ലുതോട്ടി സ്വദേശി ബര്‍ജിന്‍ ജോഷ്വ (23)യാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. മാര്‍ത്താണ്ഡത്തിന് സമീപം സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. ബര്‍ജിനുമായി ഡെനിഷ്യ അടുല്ലത്തില്‍ ആയിരുന്നതായും രണ്ട് മാസം മുമ്പ് യുവതി ബന്ധത്തില്‍ നിന്ന് പിന്മാറിയതായും പോലീസ് പറഞ്ഞു. ഡെനിഷ്യ സംസാരിക്കാതെ ആയതോടെ മനോവിഷമത്തില്‍ ആയിരുന്നു ബര്‍ജിന്‍. നേരത്തെ പല വഴിക്കും ബര്‍ജിന്‍, ഡെനിഷയോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തമ്മില്‍ നേരിട്ട് സംസാരിച്ചു പിരിയാം എന്നും തന്റെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ് മടക്കിത്തരാമെന്നു പറഞ്ഞാണ് ബെര്‍ജിന്‍, യുവതിയെ മാര്‍ത്താണ്ഡത്ത് വിളിച്ചുവരുത്തിയത്. മാര്‍ത്താണ്ഡത്ത് നിന്ന് ഇരുവരും ബൈക്കില്‍ കയറി സമീപമുള്ള പഴയ പെപ്‌സി കമ്പനിയുടെ പുറകിലുള്ള തെങ്ങിന്‍ പുരയിടത്തില്‍ എത്തി. സംസാരിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടായി. അതിനിടെ…

    Read More »
  • Kerala

    എഐ ക്യാമറ ക്യാമറ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ

    പാലക്കാട്: വടക്കഞ്ചേരി റോഡിലെ ആയക്കാട്ട് എഐ ക്യാമറ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. പാലക്കാട് പുതുക്കോട് മൈത്താക്കല്‍ വീട്ടില്‍ മുഹമ്മദി(22)യാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നുവെന്നണ് പോലീസിന് ലഭിച്ച വിവരം. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തകര്‍ന്ന ക്യാമറയുടെ പരിസരത്തു നിന്നു ലഭിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായകരമായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അജ്ഞാത വാഹനം എ ഐ ക്യാമറ ഇടിച്ചു തകര്‍ത്തത്. ക്യാമറ സ്ഥാപിച്ച സ്ഥലവും പിന്നിട്ട് കാര്‍ 60 മീറ്ററോളം മുന്നോട്ടുപോയശേഷം പിറകോട്ടെടുത്ത് ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ക്യാമറ തകര്‍ക്കാൻ ബോധപൂര്‍വം ഇടിച്ചതാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Read More »
  • Kerala

    ആലപ്പുഴയിൽ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു

    ആലപ്പുഴ:ഇടിമിന്നലേറ്റ് വീട് തകര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മുണ്ടുപറമ്ബില്‍ പുഷ്‌ക്കരന്റെ വീടാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവം.പുഷ്‌ക്കരനും ഭാര്യയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു.മടങ്ങി എത്തിയപ്പോഴാണ് വീട് തകര്‍ന്ന നിലയില്‍ കണ്ടത്.   വീട്ടുപകരണങ്ങളും വൈദ്യുതോപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചു.മൂന്നു മുറികളും തകര്‍ന്നിട്ടുണ്ട്.റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും കത്തി നശിച്ചു.ഏതാണ്ട് മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

    Read More »
  • Kerala

    കുത്തനെ ഉയര്‍ന്ന് മീൻ, കോഴി വില

    കൊല്ലം: ട്രോളിങ് നിരോധനം ആരംഭിച്ചതോടെ സംസ്ഥാനത്ത് മീനിന് തീവില. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 120-140 രൂപയുണ്ടായിരുന്ന മത്തിക്ക് ഇന്നലെ 280 രൂപയായിരുന്നു.160 രൂപയുണ്ടായിരുന്ന വലിയ അയല 280-300 രൂപയായി. ചെറിയ കിളിമീൻ 160ല്‍ നിന്നു 220ലേക്കു കടന്നു.   അതേസമയം സംസ്ഥാനത്ത് കോഴി ഇറച്ചിയുടെ വിലയും വര്‍ധിക്കുകയാണ്.കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചി വില കൂടിയത് 90 രൂപയാണ്.കോഴിവില കൂടിയതോടെ കോഴിമുട്ടയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്.

    Read More »
  • Social Media

    അയര്‍ലന്റ് മന്ത്രിയുടെ സെല്‍ഫി; കമന്റുകളുമായി മല്ലൂസ്, ‘എന്താല്ലേ’ന്ന് ഹണി റോസ്

    ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ നടിയാണ് ഹണി റോസ്. നീണ്ടനാളത്തെ ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ ഹണി, ഇന്ന് മലയാള സിനിമയില്‍ സജീവമാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തിളങ്ങി. സിനിമയ്ക്ക് പുറമെ ഉദ്ഘാടന വേദികളില്‍ സ്ഥിരസാന്നിധ്യം ആണ് നടി. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ചൊരു പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.   View this post on Instagram   A post shared by Jack Chambers (@jackchamberstd) അടുത്തിടെ അയര്‍ലന്റില്‍ ആണ് ഹണി റോസ് ഉദ്ഘാടനത്തിന് എത്തിയത്. ഇതിന്റെ വീഡിയോകള്‍ വൈറല്‍ ആയിരുന്നു. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം ഇവിടെ എത്തിയത്. പരിപാടിയില്‍ പങ്കെടുത്ത അയര്‍ലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ് ഹണിക്കൊപ്പം സെല്‍ഫി എടുക്കുകയും അത് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് താഴെ…

    Read More »
  • India

    ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും പകരം ആര്? പ്രവര്‍ത്തക സമിതിയിലേക്ക് കരുനീക്കി നേതാക്കള്‍

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് കേരളത്തില്‍ നിന്നും ശക്തമായ പോരാട്ടം. പ്രവര്‍ത്തകസമിതിയില്‍ ഇടംപിടിക്കാന്‍ കേരള നേതാക്കള്‍ ശക്തമായ കരുനീക്കങ്ങളാണ് നടത്തുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രവര്‍ത്തകസമിതിയില്‍ സ്ഥാനം ഉറപ്പിച്ച നിലയിലാണ്. എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയും പ്രവര്‍ത്തക സമിതി അംഗത്വം ഒഴിയും. ഇവരുടെ ഒഴിവിലേക്ക് രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരാണ് രംഗത്തുള്ളത്. അനാരോഗ്യം കാരണമാണ് ആന്റണിയെയും ഉമ്മന്‍ചാണ്ടിയേയും ഒഴിവാക്കുന്നത്. ഇവരെ പ്രവര്‍ത്തകസമിതിയില്‍ പ്രവര്‍ത്തകസമിതിയില്‍ പ്രത്യേകം ക്ഷണിതാക്കളാക്കണമെന്ന നിര്‍ദേശം നേതൃത്വത്തിന് മുന്നിലുണ്ട്. ഇക്കാര്യത്തില്‍ സോണിയയും രാഹുലുമായി ചര്‍ച്ച നടത്തിയശേഷം പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനമെടുക്കും. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി ഒഴിയും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളുടെ പേരുകള്‍ സംബന്ധിച്ച് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഏകദേശ ധാരണയുണ്ടാക്കിയതായി പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചു. വിദേശത്തുള്ള രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മടങ്ങിയെത്തിയ ശേഷം അവരുടെ കൂടി അഭിപ്രായങ്ങള്‍ കണക്കിലെടുത്തായിരിക്കും പ്രഖ്യാപനം.…

    Read More »
  • India

    ഗുജറാത്തിൽ ഭക്ഷണം വാങ്ങാനെത്തിയ ദലിത് യുവാവിനെ തല്ലിക്കൊന്നു

    വഡോദര: ഹോട്ടലിൽ ‍ പാഴ്സൽ വാങ്ങാനെത്തിയ ദലിത് യുവാവിനെ തല്ലിക്കൊന്നു. ഹോട്ടല്‍ മാനേജറും സഹായിയും ചേര്‍ന്നാണ് ഓട്ടോറിക്ഷാ ഡ്രൈവറായ രാജു വാങ്കര്‍ (45) എന്നയായെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ വഡോദരയിലെ എസ്‌.എസ്‌.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ബക്കോര്‍ പൊലീസ് കേസെടുത്തു.   കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ലിംബാഡിയ ഗ്രാമത്തിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം.

    Read More »
Back to top button
error: