Month: June 2023
-
Crime
ഒരേ സമയം നിരവധി സുഹൃത്തുക്കളുമായി ശാരീരിക ബന്ധം; ചോദ്യം ചെയ്ത അമ്മയെ കൊലപ്പെടുത്തി ബിരുദവിദ്യാര്‍ഥിനി
ഒരേ സമയം നിരവധി സുഹൃത്തുക്കളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നതിനെ ചോദ്യം ചെയ്ത അമ്മയെ കൊലപ്പെടുത്തി ബിരുദവിദ്യാര്‍ഥിനി. കാമുകനൊപ്പം ചേര്‍ന്നാണ് അവര്‍ ഈ കൃത്യം നിര്‍വഹിച്ചത്.കൊലപാതകത്തിനു ശേഷം മൃതദേഹം റെയില്‍പാളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.ഹൈദരാബാദിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. ബിരുദ വിദ്യാര്‍ഥിയായ മകള്‍ കീര്‍ത്തി റെഡ്ഡി, സുഹൃത്ത് ശശി എന്നിവര്‍ ചേര്‍ന്നാണ് അമ്മ രജിതയെ ക്രൂരമായി കൊലപ്പെടുത്തിയത്.അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മൂന്നു ദിവസം വീട്ടില്‍ സൂക്ഷിച്ച മൃതദേഹം ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ റെയില്‍ പാളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മകൾ കീർത്തിയേയും കാമുകന്‍മാരായ ബാല്‍ റെഡ്ഡിയെയും ശശിയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഹൈദരാബാദിലെ ഹയാത്ത് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. ബാല്‍റെഡ്ഡി എന്ന യുവാവുമായി പ്രണയത്തില്‍ ആയിരുന്നു കീര്‍ത്തി. മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കീര്‍ത്തി ഇതോടൊപ്പം സുഹൃത്ത് ശശിയുമായും ബന്ധം സൂക്ഷിച്ചു. പലപ്പോളും ഇരുവരും ലൈംഗിക ബന്ധത്തിലും ഏല്‍പ്പെട്ടിരുന്നു.ഇത് അമ്മ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം.
Read More » -
Kerala
ഇടിമിന്നലേറ്റ് പശുക്കൾ ചത്തു; പശുവിനെയും കിടാരിയേയും വാങ്ങി നൽകി ക്ഷീരവികസന വകുപ്പ്
പത്തനംതിട്ട: ജീവിത മാര്‍ഗമായിരുന്ന 4 പശുക്കള്‍ മിന്നലേറ്റ് ചത്തതിനെത്തുടര്‍ന്ന് സങ്കടത്തിലായ കുടുംബത്തിന് ക്ഷീര വികസന വകുപ്പ് ജീവനക്കാര്‍ കറവപ്പശുവിനെ വാങ്ങി നല്‍കി.അടൂർ ഏറത്താണ് സംഭവം. പശുക്കള്‍ ചത്തതോടെ വരുമാനം നിലച്ച കുടുംബത്തിനാണ് ജില്ലയിലെ ക്ഷീര വികസന വകുപ്പ് ജീവനക്കാര്‍ കൈത്താങ്ങായത്.പശുവിനെയും കിടാരിയെയും മന്ത്രി വീണാ ജോര്‍ജ് കര്‍ഷകനായ മാത്യുവിനും ഭാര്യ ലാലി പി.ജോണിനും കൈമാറി. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ജീവനക്കാരില്‍നിന്ന് സ്വരൂപിച്ച 63000 രൂപ ചെലവിട്ടാണ് പശുവിനെ വാങ്ങിയത്. അടൂർ ഏറത്ത് പുതുശേരിഭാഗം മരങ്ങാട്ട് പുത്തൻ വീട്ടില്‍ മാത്യുവിന്റെ പശുക്കള്‍ കഴിഞ്ഞ മാസം 17ന് ആണ് മിന്നലേറ്റ് ചത്തത്. തൊഴുത്തില്‍ കെട്ടിയിരുന്ന 2 കറവപ്പശുക്കളും ഗര്‍ഭാവസ്ഥയിലുള്ള 2 പശുക്കളുമാണ് ചത്തത്. കഴിഞ്ഞ 9 വര്‍ഷമായി മാത്യുവും കുടുംബവും പശുക്കളെ പരിപാലിച്ചാണ് ജീവിക്കുന്നത്.
Read More » -
India
ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം വാങ്ങാം; ഭക്ഷണവും വെള്ളവും സൗജന്യം
ന്യൂഡൽഹി:ട്രെയിൻ വൈകിയോടുന്നത് നമ്മുടെ രാജ്യത്ത് വളരെ സാധാരണമായ കാര്യമാണ്.കാലാവസ്ഥ, സാങ്കേതിക തകരാറുകള്‍ എന്നിങ്ങനെ പലപല കാരണങ്ങള്‍ ഇങ്ങനെ തീവണ്ടി വൈകുന്നതിനു പിന്നിലുണ്ടാകാം. ചെറുതല്ലാത്ത ബുദ്ധിമുട്ടുകളാണ് ഇത്തരം വൈകിയോടലുകള്‍ മൂലം യാത്രക്കാര്‍ക്കും ഉണ്ടാകുന്നത്.എന്നാല്‍ ഇങ്ങനെ സംഭവിച്ചാല്‍ റെയില്‍വേ ചില നിബന്ധനകള്‍ക്കനുസൃതമായി ടിക്കറ്റ് റീഫണ്ട് നല്കുന്ന കാര്യം പല യാത്രക്കാര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.നിങ്ങളുടെ ട്രെയിൻ വൈകിയോടുകയാണെങ്കില്‍ എങ്ങനെ ഇന്ത്യൻ റെയില്‍വേയില്‍ നിന്നും റീഫണ്ട് ലഭ്യമാക്കാം എന്നും ട്രെയിൻ യാത്രയില്‍ എങ്ങനെ പണം ലാഭിക്കാം എന്നും നോക്കാം. വൈകിയോടുന്ന, അല്ലെങ്കില്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തില്‍ നിന്നും വ്യത്യസ്തമായി മൂന്നു മണിക്കൂറോ അതില്‍ കൂടുതല്‍ നേരമോ വൈകിയോടുന്ന ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് റീഫണ്ട് ലഭിക്കുവാൻ അര്‍ഹതയുള്ളത്. നിങ്ങളുടെ ബോര്‍ഡിങ് സ്റ്റേഷനില്‍ ട്രെയിന് വരേണ്ട സമയത്തേക്കാള്‍ മൂന്ന് മണിക്കൂറോ അതിലധികമോ വൈകിയാല്‍ ടിക്കറ്റിനായി മുടക്കിയ മുഴുവൻ തുകയും റെയില്‍വേ റീഫണ്ട് ലഭിക്കും. ട്രെയിൻ ടിക്കറ്റ് എങ്ങനെ ക്യൻസല്‍ ചെയ്യാം എന്നത് ടിക്കറ്റ് നിങ്ങളെങ്ങനെയെടുത്തു എന്നതിനെയാശ്രയിച്ചാണ്. റെയില്‍വേ കൗണ്ടര്‍…
Read More » -
Crime
ഒളിവില്‍ കഴിയുന്ന വിദ്യ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ച കേസില്‍ പ്രതിയായ എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ നിരപരാധിയാണെന്ന് ജാമ്യാപേക്ഷയില്‍ വിദ്യ പറയുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കേസാണെന്നും ആരോപണമുണ്ട്. വെള്ളിയാഴ്ച രഹസ്യമായാണു ജാമ്യാപേക്ഷ നല്‍കിയത്. വിഷയത്തില്‍ കോടതി പോലീസിനോട് വിശദീകരണം തേടിയെന്നാണ് വിവരം. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ വിദ്യയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിരുന്നു. വിദ്യ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചതായി അഗളി പോലീസ് അറിയിച്ചു. പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷണത്തിലാണെന്നാണ് അഗളി പോലീസ് പറയുന്നത്. ജോലി നേടാനായി വ്യാജരേഖ ചമച്ച് അഭിമുഖത്തിനു ഹാജരാക്കിയെന്നു പാലക്കാട് അട്ടപ്പാടി ഗവ. കോളജ്, കാസര്‍കോട് നീലേശ്വരം കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരമാണു വിദ്യയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. വിദ്യയുടെ തൃക്കരിപ്പൂര്‍ മണിയനൊടിയിലെ വീട്ടില്‍ നീലേശ്വരം പോലീസും അഗളി…
Read More » -
Crime
മാനം വേണമെങ്കില്‍ ആറു ലക്ഷവും പെണ്‍മക്കളെയും എത്തിക്കണം; മന്ത്രവാദിയെ കൈകാര്യം ചെയ്ത് ‘പെമ്പിളൈ ഒരുമൈ’
ഹൈദരാബാദ്: ആഭിചാരക്രിയകളുടെ മറവില്‍ സ്ത്രീകളെ ചൂഷണംചെയ്യുന്നത് പതിവാക്കിയ ‘മാന്ത്രികനെ’ സ്ത്രീകള്‍ കൈകാര്യംചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു. തെലങ്കാനയിലെ തൊരൂര്‍ സ്വദേശിയായ മന്ത്രവാദി എടുരുക്തലാ ഏകയ്യ എന്ന ശ്രീനിവാസിനെയാണ് സ്ത്രീകള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും മറവില്‍ സ്ത്രീകളെ ചൂഷണംചെയ്ത് പണം തട്ടുന്നതായിരുന്നു ശ്രീനിവാസിന്റെ രീതി. അടുത്തിടെ പര്‍സിഗുട്ട സ്വദേശിയായ യുവതി ആരോഗ്യപ്രശ്നങ്ങള്‍ സുഖപ്പെടുത്തുന്നതിനായി ശ്രീനിവാസിനെ സമീപിച്ചു. തുടര്‍ന്നാണ് ഇയാള്‍ യുവതിയെ ഉപദ്രവിക്കുകയും ചൂഷണത്തിനിരയാക്കുകയും ചെയ്തു. പിന്നാലെ യുവതിയില്‍നിന്ന് പണവും ആവശ്യപ്പെട്ടു. ആറുലക്ഷം രൂപ നല്‍കണമെന്നും പെണ്‍മക്കളായ രണ്ടുപേരെയും കൂട്ടി തന്റെ അടുത്തേക്ക് വരണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ഇതിന് സമ്മതിച്ചില്ലെങ്കില്‍ യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് യുവതി പര്‍സിഗുട്ടയിലെ വനിതാ സൊസൈറ്റിയെ പരാതിയുമായി സമീപിച്ചത്. യുവതിയുടെ പരാതി കേട്ടതോടെ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കാനാണ് സംഘത്തിലെ സ്ത്രീകള്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് ഇവരുടെ നിര്‍ദേശപ്രകാരം യുവതി പ്രതിയെ ഫോണില്‍ വിളിക്കുകയും എവിടെയാണുള്ളതെന്ന് തിരക്കുകയും ചെയ്തു. താന്‍ തൊരൂര്‍…
Read More » -
Kerala
ഫണ്ട് തട്ടിപ്പ് ; പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ അന്വേഷണ ചുമതല വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ യൂണിറ്റിന്
തിരുവനന്തപുരം: ഫണ്ട് തട്ടിച്ചുവെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ അന്വേഷണ ചുമതല വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ യൂണിറ്റിന്. സ്‌പെഷല്‍ യൂണിറ്റ് രണ്ടിലെ എസ്പി അജയകുമാറിനാണ് അന്വേഷണം നടത്തുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നാണ് മുഖ്യമായും പരിശോധിക്കുന്നത്. 2018 ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ വിഡി സതീശന്‍ നടപ്പാക്കിയ പുനര്‍ജനി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവ അന്വേഷിക്കാനാണ് നിര്‍ദേശം.
Read More » -
Kerala
പത്തനംതിട്ടയിൽ കാലവര്‍ഷം സജീവമാകുന്നില്ല;കര്‍ഷക മനസുകളില്‍ ആധി
പത്തനംതിട്ട: കേരളത്തിൽ പലയിടത്തും സജീവമായെങ്കിലും പത്തനംതിട്ടയിൽ പെയ്യാൻ മടിച്ച് കാലവർഷം.കാറും കോളും കൊണ്ട് അന്തരീക്ഷം മേഘാവൃതം ആകുന്നുണ്ടെങ്കിലും മഴ പെയ്യാതെ മാറിനില്ക്കുകയാണ് ജില്ലയിൽ. അന്തരീക്ഷത്തില്‍ ഊഷ്മാവ് മഴക്കാലത്തിന് തുല്യമായ അവസ്ഥയില്‍ എത്തിയിട്ടുണ്ടെങ്കിലും ദുര്‍ബലമായ മഴയാണ് ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.മണ്ണ് നനയാൻ പോലും ഇത് ഉപകരിക്കുന്നില്ല. ഇടവപ്പാതി കഴിഞ്ഞിട്ടും ചാറ്റല്‍ മഴ മാത്രമാണ് ലഭിച്ചു വരുന്നത്.കാലവര്‍ഷം സജീവമാകാതെ കാര്‍ഷികവൃത്തികള്‍ക്ക് പ്രയോജനം ലഭിക്കില്ല.അതിനാൽതന്നെ കര്‍ഷകര്‍ക്ക് നെഞ്ചിലെ ആധി ഒഴിയുന്നുമില്ല.
Read More » -
Kerala
പാലം നിര്‍മ്മാണത്തിനിടെ പൈലിംഗ് നടത്തിയ ഭാഗം ഇടിഞ്ഞു താണു; പണി തുടരാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍
കൊച്ചി: വരാപ്പുഴയില്‍ പാലം നിര്‍മ്മാണത്തിനിടെ പൈലിംഗ് നടത്തിയ ഭാഗം ഇടിഞ്ഞു താണതോടെ നിര്‍മ്മാണം നിറുത്തിവച്ചു. ദേശീയപാത 66 നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരാപ്പുഴയില്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിനായി സ്ഥാപിച്ച പൈലുകളില്‍ ഒന്നാണ് ഇരുന്ന് പോയത്. പാലത്തിന്റെ രണ്ടാമത്തെ കാലുകള്‍ക്കായി സ്ഥാപിച്ച നാല് പൈലിംഗ് ഭാഗങ്ങളില്‍ ഒരെണ്ണം താഴേക്ക് ഇരുന്ന് പോയതായി കണ്ടെത്തുകയായിരുന്നു. സംഭവിച്ച അപാകത പരിഹരിക്കാതെ താഴേക്ക് ഇരുന്ന പൈലിന് മുകളില്‍ പൈല്‍ ക്യാപ് നിര്‍മിക്കാനുള്ള കരാര്‍ കമ്പനിയിലെ തൊഴിലാളികളുടെ ശ്രമം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. വിവരം അറിഞ്ഞെത്തിയ സി.പി.എം കളമശേരി ഏരിയാ കമ്മിറ്റി അംഗം വി.പി. ഡെന്നിയുടെ നേതൃത്വത്തില്‍ കരാര്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി. പൈലിന് സംഭവിച്ച അപാകത പരിഹരിക്കാതെ നിര്‍മ്മാണം തുടരാനാകില്ലെന്ന നേതാക്കളുടെ നിര്‍ദ്ദേശം കമ്പനി അധികൃതര്‍ അംഗീകരിച്ചു. പ്രശ്‌നം പരിഹരിക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയതായി വി.പി. ഡെന്നി പറഞ്ഞു.
Read More » -
Crime
തട്ടിക്കൊണ്ടുപോകല്‍ കേസ്; 30 വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
തിരുവനന്തപുരം: തട്ടിക്കൊണ്ടുപോകല്‍ കേസില്‍ 30 വര്‍ഷമായി വിദേശത്തും നാട്ടിലുമായി ഒളിവിലായിരുന്ന പ്രതിയെ വെണ്‍മണി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര കരുനെച്ചി ഭാഗത്ത് മാപ്പിളത്തൊടി വീട്ടില്‍ അബ്ദു എന്നുവിളിക്കുന്ന അബ്ദുള്‍ റഹ്‌മാന്‍ (52) ആണു പിടിയിലായത്. തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടം ഭാഗത്തെ ഒളിത്താവളത്തില്‍ നിന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. വിദേശജോലിക്കു വിസ തരപ്പെടുത്തി കിട്ടുന്നതിനായി പണവും പാസ്പോര്‍ട്ടും വാങ്ങിയശേഷം നല്‍കാതെയിരുന്ന പെരുന്തല്‍മണ്ണ സ്വദേശി വിജയകുമാറിനെ തട്ടിക്കൊണ്ടുപോയതിനാണ് അബ്ദുള്‍റഹ്‌മാനെതിരേ കേസെടുത്തത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയവെ ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ പോവുകയായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം മലപ്പുറം രാമനാട്ടുകരയിലുള്ള വീടും സ്ഥലവും വിറ്റ് നിലമ്പൂര്‍ എടക്കര ഭാഗത്തു താമസമാക്കി. പിന്നീട് കോടതിയില്‍ ഹാജരാകാതെ വിദേശത്തുപോയി. ഒട്ടേറെത്തവണ കോടതിയില്‍ ഹാജരാകാന്‍ പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 1997-ല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. വിദേശജോലിക്കു വിസ തരപ്പെടുത്തി കിട്ടാന്‍ അബ്ദുള്‍ റഹ്‌മാനില്‍നിന്നും മറ്റു കൂട്ടുപ്രതികളില്‍ നിന്നും പണവും പാസ്പോര്‍ട്ടും വാങ്ങിയശേഷം വിജയകുമാര്‍ സ്ഥലം വിട്ടിരുന്നു. പിന്നീട് ഇയാളെ കണ്ടെത്തുകയും…
Read More » -
Crime
പോത്തുകച്ചവടത്തിന്റെ മറവില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പ്പനയും; ആറുകിലോ കഞ്ചാവുമായി ‘വ്യാജമാണിക്യം’ പിടിയില്‍
കൊല്ലം: സൂപ്പര്‍ താരം മമ്മൂട്ടി പോത്തുകച്ചവടക്കാരനായി പ്രത്യക്ഷപ്പെട്ട ബ്ലോക്ക് ബസ്റ്ററാണ് രാജമാണിക്യം. പോത്തുകച്ചവടത്തിന്‍െ്‌റ കണാപ്പുറങ്ങളിലേക്ക് ചിത്രം വെളിച്ചംവീശിയിരുന്നു. എന്നാലിപ്പോള്‍ പോത്തുകച്ചവടത്തിന്റെ മറവില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കൊല്ലം വടക്കേവിള മണിച്ചിത്തോട് അമ്മന്‍ നഗര്‍-12 കുറിച്ചി അയ്യത്തുവീട്ടില്‍ സക്കീര്‍ ഹുസൈന്‍ (52) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 6.3 കിലോ കഞ്ചാവും കണ്ടെടുത്തു. കടപ്പാക്കടയില്‍ ഇറച്ചിവ്യാപാരം ചെയ്യുന്നയാളാണ് സക്കീര്‍ ഹുസൈന്‍. ആന്ധ്രാപ്രദേശില്‍നിന്നാണ് ഇയാള്‍ കന്നുകാലികളെ വാങ്ങുന്നത്. പോത്തുകളെ വാങ്ങുന്നതിന്റെ മറവിലാണ് ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതും. കിലോഗ്രാമിന് 7,000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് 20,000 രൂപയ്ക്കാണ് ഇവിടെ വില്‍പ്പന നടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് വിമലഹൃദയ സ്‌കൂളിനു സമീപം സ്‌കൂട്ടറില്‍ കഞ്ചാവുമായി പോകുമ്പോഴാണ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കൈവശമുണ്ടായിരുന്ന ബാഗില്‍ മൂന്നുപായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് കടത്തുന്നതെന്ന് സൈബര്‍സെല്‍ സഹായത്തോടെയാണ്…
Read More »