തൃശൂര്‍: പ്രസവിച്ച് പത്തു ദിവസം പിന്നിടും മുൻപേ യുവതി മരിച്ചു. മമ്മിയൂര്‍ കുണ്ടു വീട്ടില്‍ വേലായുധന്റെ മകള്‍ വിനിയാണ് (30) മരിച്ചത്.
കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ഒന്നിനായിരുന്നു പ്രസവം.ഇന്നലെ പുലര്‍ച്ചെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സക്കു ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
സംഭവത്തിൽ ഗുരുവായൂർ ടെമ്ബില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ പടിയത്ത് സന്തോഷിന്റെ പരാതിയെ തുടര്‍ന്നാണിത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും.