NEWSPravasi

ഭാര്യയുടെ മുൻ വിവാഹത്തിലെ കുട്ടികളെ സ്പോണ്‍സര്‍ ചെയ്യാൻ യുഎഇയിൽ അനുമതി

ദുബായ്:യുഎഇയില്‍ വിദേശികള്‍ക്ക് ഭാര്യയുടെ മുൻ വിവാഹത്തിലെ കുട്ടികളെ സ്പോണ്‍സര്‍ ചെയ്യാൻ ഫെഡറല്‍ അതോറിറ്റി അനുമതി.
കുട്ടികളുടെ യഥാര്‍ത്ഥ പിതാവില്‍ നിന്നുള്ള സമ്മതപത്രവും സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കിയാല്‍ വിസ ലഭിക്കും.റസിഡൻസ് പെര്‍മിറ്റിന് ഒരു വര്‍ഷമായിരിക്കും കാലാവധി. വര്‍ഷം തോറും പുതുക്കാനുള്ള സൗകര്യവുമുണ്ട്.
രണ്ട് വിവാഹം കഴിച്ച മുസ്ലീ പ്രവാസികള്‍ക്ക്  വ്യവസ്ഥകള്‍ക്കനുസൃതമായി രണ്ട് ഭാര്യമാരെയും അവരുടെ കുട്ടികളെയും സ്പോണ്‍സര്‍ ചെയ്യാനും ഫെഡറല്‍ അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്.

Back to top button
error: