Month: June 2023
-
India
തിരുവനന്തപുരത്തു നിന്നും മൈസൂർ, ഹംപി,ഗോവ യാത്രയുമായി ഇന്ത്യൻ റയിൽവേ
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കാനുള്ള സുവര്‍ണ്ണാവസരമൊരുക്കി ഇന്ത്യൻ റെയില്‍വേ. റെയില്‍വേയുടെ ഭാരത് ഗൗരവ് ടൂര്‍ പാക്കേജിലൂടെയാണ് മൈസൂര്‍, ഹംപി, ഷിര്‍ദി, ശനി ശിംഗനാപൂര്‍, നാസിക്, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുങ്ങുന്നത്. ഈ പാക്കേജിലെ അടുത്ത ട്രെയിൻ ഈ മാസം 17 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. യാത്രക്കാര്‍ക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂര്‍ ജംഗ്ഷൻ, ഈറോഡ് ജങ്ഷൻ, സേലം എന്നിവിടങ്ങളില്‍ നിന്ന് ഈ വണ്ടിയില്‍ കയറാം. ജൂണ്‍ 17 ന് കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ജൂണ്‍ 26 ന് അവസാനിക്കും. എ.സി. ത്രീ ടയര്‍, സ്ലീപര്‍ ക്ലാസ് എന്നിവയുള്‍പ്പടെ 754 യാത്രക്കാര്‍ക്കാണ് പ്രവേശനം. മടക്കയാത്രയില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ ഇറങ്ങാം. നോണ്‍ എ.സി. ക്ലാസിലെ യാത്രയ്ക്ക് 18,350 രൂപയും തേര്‍ഡ്…
Read More » -
NEWS
സ്വന്തം ഫോണില്‍ വീട്ടില്‍ ഇരുന്നുതന്നെ റീചാര്‍ജ് ചെയ്യാം;തെറ്റിപ്പോയാലും പണം തിരികെ ലഭിക്കും
ഇന്ന് നമുക്ക് സ്വന്തം ഫോണില്‍ വീട്ടില്‍ ഇരുന്നുതന്നെ ഫോണ്‍ റീചാര്‍ജ് ചെയ്യാം.ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിങ്ങനെ റീചാര്‍ജ് ചെയ്യാനായി നാം വ്യത്യസ്ത യു.പി.ഐ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട്.എന്നാൽ തിടുക്കത്തില്‍ റീചാര്‍ജ് ചെയ്യുമ്ബോള്‍ നല്‍കുന്ന മൊബൈല്‍ നമ്ബര്‍ ചിലപ്പോള്‍ തെറ്റിപ്പോകാറുണ്ട്. ചെറിയ റീചാര്‍ജാണ് ചെയ്യുന്നതെങ്കില്‍ ആ തുക പോട്ടേന്ന് വെക്കാറാണ് പതിവ്. എന്നാല്‍ വലിയ തുകയ്ക്ക് റീചാര്‍ജ് ചെയ്ത് അബന്ധം സംഭവിച്ചാലോ.. ഈ പണം തിരികെ ലഭിക്കാന്‍ വഴിയുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് ഏതാണോ അതാത് കസ്റ്റമര്‍ കെയര്‍ നമ്ബറിലേക്ക് വിളിച്ച് ഇക്കാര്യം പറയുക എന്നതാണ്. വിളിച്ചു പറഞ്ഞാല്‍ മാത്രം പോര, സെര്‍വീസ് പ്രൊവൈഡറുടെ മെയില്‍ തെറ്റി റീചാര്‍ജ് ചെയ്ത മൊബൈല്‍ നമ്ബര്‍, ട്രാന്‍സാക്ഷന്‍ ഐ.ഡി, റീചാര്‍ജ് ചെയ്ത തുക എന്നീ വിശദാംശങ്ങള്‍ ഉള്‍പ്പെടെ അപേക്ഷ അയക്കുകയും വേണം. VI- [email protected] എയര്‍ടെല്‍- [email protected] JIO- [email protected] -എന്നിങ്ങനെയാണ് ഇ-മെയില്‍ ഐ.ഡികള്‍ നിങ്ങള്‍ വിശദാംശങ്ങളും അയയ്ക്കുമ്ബോള്‍, കമ്ബനി ഇക്കാര്യങ്ങള്‍ പരിശോധിച്ച് ശരിയെന്ന് ഉറപ്പുവരുത്തിയ…
Read More » -
India
തന്തയ്ക്കു വിളിച്ചു;മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ കൂട്ടയടി
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ കൂട്ടയടി. ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് നേതാക്കള്‍ തമ്മില്‍ പ്രശ്‌നമുണ്ടായത്. സംഭവത്തിൽ സൗഗത് മിശ്ര എന്ന യുവനേതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സൗഗത് മിശ്ര ഇന്‍ഡോര്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റാണ്.ഇദ്ദേഹമാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. സൗഗത് മിശ്ര പാര്‍ട്ടിക്കിടെ ശുഭേന്ദ്ര ഗൗര്‍ എന്ന നേതാവിന്റെ അച്ഛനെക്കുറിച്ച് പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം.തര്‍ക്കം ഒടുവില്‍ അടിയിലാണ് കലാശിച്ചത്.സംസ്ഥാന നേതാവിനും അടി തടയാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റു.
Read More » -
NEWS
എത്ര ലക്ഷം കൊടുത്തിട്ടാണ് നിങ്ങള്‍ എന്റെ ചുറ്റും വന്ന് നിന്നത്?:ലോകകേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂയോര്‍ക്ക്: ലോക കേരള സഭ സമ്മേളനങ്ങള്‍ വിവാദമാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭ സമ്മേളനങ്ങള്‍ നടത്തുന്നത് അതത് മേഖലകളിലുള്ളവരാണ്. നട്ടാല്‍പൊടിക്കാത്ത നുണ പ്രചരിപ്പിക്കാന്‍ ശ്രമമുണ്ടായി.’- അദ്ദേഹം പറഞ്ഞു. ലോക കേരള സഭ ന്യൂയോര്‍ക്ക് മേഖലാ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു നല്ലകാര്യത്തേയും എങ്ങനെ കെട്ടതായി ചിത്രീകരിക്കാമെന്ന ചിന്തിക്കുന്ന ഒരു മാനസ്സികാവസ്ഥ കേരളത്തിലുണ്ട്. ലോക കേരള സഭയെക്കുറിച്ച് സാധാരണ ഗതിയില്‍ നല്ല സംരംഭം എന്ന നിലയ്ക്കാണ് പൊതുവെ കണ്ടുവരുന്നത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സമ്മേളനത്തെ കുറിച്ച് വലിയ വിവാദം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ചിലര്‍ ശ്രമിച്ചത്. മാധ്യമങ്ങളും അതിന്റെ ഭാഗമായി മാറി. ഒരുകൂട്ടര്‍ അവരുടെ നയം എന്ന തരത്തില്‍ മുഖപ്രസംഗത്തിലൂടെ കുറേ കാര്യങ്ങള്‍ പറഞ്ഞു, ലോക കേരള സഭ സ്വജനപക്ഷപാതത്തിന്റെയും സ്വാര്‍ഥതയുടെയും പരിപാടിയായി മാറിയെന്ന് എഴുതി. എന്ത് സ്വജനപക്ഷമാണ് ഈ മൂന്നു സമ്മേളനങ്ങളിലും നടന്നത്? എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്?- അദ്ദേഹം ചോദിച്ചു. മേഖലാ സമ്മേളനങ്ങള്‍ അതത്…
Read More » -
Local
അധ്യാപികയെ കത്തികാട്ടി ഭീക്ഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍
കൊല്ലം:അധ്യാപികയെ കത്തികാട്ടി ഭീക്ഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍.കൊല്ലത്തെ കടയ്ക്കലിലാണ് സംഭവം. റിട്ട.അധ്യാപികയായ ഓമനയമ്മയെ(77) കൈ കെട്ടി വായില്‍ തുണി തിരുകി കത്തി കഴുത്തില്‍ വച്ച് കൊലപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തിയാണ് സ്വര്‍ണം കവര്‍ന്നത്.ആറ്റിങ്ങല്‍ കാരിച്ചയില്‍ രേവതി ഭവനില്‍ ശ്യാം കുമാറാ(36)ണ് പിടിയിലായത്. വെള്ളിയാഴ്ചയാണ് കൈ കെട്ടിയ നിലയിലും വായ്ക്കുള്ളില്‍ തുണി തിരുകിയ നിലയിലും ഓമനയമ്മയെ കണ്ടെത്തിയത്.നാട്ടുകാർ വിവരമറിയച്ചതിനെത്തുടര്ന്ന് കടയ്ക്കല്‍ പോലീസെത്തി ഓമനയമ്മയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കട്ടിലിനടിയില്‍ ഒളിച്ചിരുന്ന പ്രതി ആക്രമിച്ചു നാലര പവൻ സ്വര്‍ണ്ണാഭരണങ്ങളും ഏഴായിരത്തോളം രൂപയും കവരുകയായിരുന്നുവെന്ന് ഓമനയമ്മ പോലീസിനോട് പറഞ്ഞു. പ്രതി തള്ളിയതിനെത്തുടര്‍ന്നുള്ള വീഴ്ചയില്‍ വയോധികയുടെ നട്ടെല്ലിന് പരിക്കേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Read More » -
Kerala
റബ്ബര്‍ വെട്ടിമാറ്റി കവുങ്ങ് കൃഷിയിലേക്ക് കൂടുതൽ കർഷകർ
കോട്ടയം:റബ്ബര്‍ വെട്ടിമാറ്റി കവുങ്ങ് കൃഷിയിലേക്ക് കൂടുതൽ കർഷകർ.റബ്ബറിന് വില ഇടിഞ്ഞതോടെയാണ് ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള കർഷകർ കൂട്ടത്തോടെ കവുങ്ങ് കൃഷിയിലേക്ക് ചുവടുമാറിയിരിക്കുന്നത്. ഇടക്കാലത്ത് കൊക്കോയും, കാപ്പിയുമൊക്കെ പരീക്ഷിച്ചെങ്കിലും ഉള്ളതില്‍ മെച്ചം കവുങ്ങാണെന്ന് ഭൂരിഭാഗം കര്‍ഷകരും പറയുന്നു.ചുരുങ്ങിയ കാലത്തിനുള്ളില്‍ വിളവെടുക്കാം, ഒപ്പം റബ്ബറിനേക്കാള്‍ ഇരട്ടി വിലയും ലഭിക്കും. അധ്വാനവും പരിചരണച്ചെലവും നാലിലൊന്ന് മാത്രം. ജില്ലയുടെ കിഴക്കൻ മേഖലകളായ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കല്‍, ഏന്തയാര്‍ മേഖലകളിലാണ് റബ്ബര്‍ പൂര്‍ണമായി വെട്ടിമാറ്റി കവുങ്ങ് കൃഷിയിലേക്ക് കർഷകർ തിരിഞ്ഞത്. റബ്ബറിന് ഇടവിളയാക്കിയവരും പൂര്‍ണമായി കവുങ്ങ് മാത്രം കൃഷിചെയ്തവരും നിരവധിയാണ്.തോട്ടങ്ങളുടെ അതിരുകളിലും കവുങ്ങുകള്‍ സ്ഥാനം പിടിച്ചു. ഉണങ്ങിയ കൊട്ടപ്പാക്കിന് 300-310 രൂപ വരെ വിലയുണ്ട്. പഴുത്ത അടയ്ക്കയ്ക്ക് ഏഴ് രൂപയോളം കിട്ടും. ഹൈറേഞ്ച് മേഖലയിലെ വൻകിട തേയില തോട്ടങ്ങളില്‍ പോലും കവുങ്ങുകള്‍ ഇടവിളയായി കൃഷിചെയ്തു തുടങ്ങിയിട്ടുണ്ട്. പരമ്ബരാഗത റബ്ബര്‍ നഴ്സറികള്‍ പലതും തൈകളുടെ ഉത്പാദനം നാലിലൊന്നായി കുറച്ചു.പകരം ലക്ഷക്കണക്കിന് കവുങ്ങിൻ തൈകളാണ് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കുന്നത്.…
Read More » -
Kerala
കെ എസ് ഇ ബിയുടെ ട്രാന്‍സ് ഫോമറില്‍ കയറിയ പെരുമ്ബാമ്ബ് വൈദ്യുതാഘാതമേറ്റ് ചത്തു
പത്തനംതിട്ട:കെ എസ് ഇ ബിയുടെ ട്രാന്‍സ് ഫോമറില്‍ കയറിയ പെരുമ്ബാമ്ബ് വൈദ്യുതാഘാതമേറ്റ് ചത്തു. പത്തനംതിട്ട നാരങ്ങാനത്ത് ഞായറാഴ്ച രാവിലെയാണ് കൂറ്റന്‍ പെരുമ്ബാമ്ബിനെ ട്രാന്‍സ്‌ഫോമറില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. റാന്നിയില്‍നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി താഴെയിറക്കിയ പെരുമ്ബാമ്ബിനെ റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.
Read More » -
India
മുസ്‌ലിങ്ങളുടെ കടകള്‍ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകളുടെ വ്യാപക ആക്രമണം
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മുസ്‌ലിംകളുടെ കടകള്‍ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകളുടെ വ്യാപക ആക്രമണം. വിഎച്ച്‌പി- ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയത്.സംഘടിച്ചെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പുരോല നഗരത്തിലെ കടകള്‍ അടിച്ചുതകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സാന്നിധ്യത്തിലാണ് അതിക്രമം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.ലവ് ജിഹാദ് ആരോപണത്തിന് പിന്നാലെയാണ് ആക്രമണം. മുസ്‌ലിംകള്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ 20ന് റോഡ് ഉപരോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി വിഎച്ച്‌പിയും ബജ്റംഗ്ദളും രംഗത്തെത്തിയിട്ടുണ്ട്. 15ാം തിയതിക്കുള്ളില്‍ കടകള്‍ പൂട്ടി സ്ഥലം വിടണമെന്നാണ് ഭീഷണി. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മുസ്‌ലിംകളുടെ കടകളില്‍ പോസ്റ്ററുകളും പതിച്ചിരുന്നു. കടകള്‍ക്ക് സംരക്ഷണം നല്‍കാനോ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാനോ പൊലീസ് തയാറാവുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
Read More » -
NEWS
ഖത്തറിൽ അല്‍ കാസ് ടി.വിയുടെ സംഭരണ കേന്ദ്രത്തില്‍ തീപ്പിടുത്തം
ദോഹ:ഖത്തറിലെ പ്രമുഖ ചാനലായ അല്‍ കാസ് ടി.വിയുടെ സംഭരണ കേന്ദ്രത്തില്‍ തീപ്പിടുത്തം.മുറൈഖ് മേഖലയിലെ ചാനലിന്റെ വെയര്‍ഹൗസിലായിരുന്നു തീപ്പിടുത്തം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിൽ ആര്‍ക്കും പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ല.സിവില്‍ ഡിഫൻസ് വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read More » -
India
ഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ ഡോക്ടര്‍ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ:ഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ ഡോക്ടര്‍ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം.ചെന്നൈ പൂനമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ നവ ദമ്ബതികളാണ് മരിച്ചത്. വാട്ടര്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെടുന്ന ഫോട്ടോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു ഡോക്ടര്‍മാരായ ലോകേശ്വരന്‍, വിഭൂഷ്ണിയ എന്നിവര്‍ അപകടത്തില്‍ പെട്ടത്. ജൂണ്‍ 1നാണ് ഇരുവരും വിവാഹിതരായത്. ലോകേശ്വരന്‍റെ മൃതദേഹം വെള്ളിയാഴ്ചയും വിഭൂഷ്ണിയയുടെ മൃതദേഹം ശനിയാഴ്ച രാവിലെയുമാണ് കണ്ടെത്തിയത്. സ്പീഡ് ബോട്ട് റൈഡാണ് അപകടത്തിനിടയായത്.ബോട്ട് തലകീഴായി മറിയുകയായിരുന്നു.
Read More »