
തിരുവനന്തപുരം: പട്ടം എസ്.യൂ.റ്റി ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും കോട്ടയം മെഡിക്കൽ കോളേജിലെ മുൻ ജനറൽ മെഡിസിൻ മേധാവിയുമായ ഡോ. കെ.പി.പൗലോസ് രചിച്ച ‘ആയുസ്സിന്റെ കയ്യൊപ്പുകൾ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി പി.രാജീവ് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് നൽകി നിർവഹിച്ചു.

എസ് യൂ റ്റി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജീവ് മണ്ണാളി അധ്യക്ഷനായിരുന്നു. മെഡിക്കൽ സൂപ്രണ്ട് ഡോ. വി. രാജശേഖരൻ നായർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമിനി പ്രസിഡന്റ് ഡോ. ജോൺ പണിക്കർ, സൈന്ധവ ബുക്സ് മാനേജിംഗ് ഡയറക്ടർ കെ. ജി. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. സൈന്ധവ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.






