മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപി പ്രദേശിക നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ അറസ്റ്റിൽ.ഗോവിന്ദപുരിയിലെ വീട്ടിൽ വച്ച് നിശാന്ത് ഗാര്‍ഗ് എന്നയാളാണ് വെടിയേറ്റ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.
സംഭവത്തില്‍ നിശാന്തിന്റെ ഭാര്യ സോണിയയെ പോലീസ് അറസ്റ്റു ചെയ്തു.കുടുംബ കലഹത്തിനിടെ ഭാര്യ നാടന്‍ തോക്ക് ഉപയോഗിച്ച് നിശാന്തിനെ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. നെഞ്ചിലാണ് വെടിയേറ്റത്. എന്നാല്‍ നിശാന്ത് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു സോണിയയുടെ മൊഴി.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ താന്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. 6.30 ഓടെ തിരിച്ചുവന്നപ്പോള്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്.