തിരുവനന്തപുരം.കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ കൂടുതല്‍പേരെ വനിതാഡ്രൈവര്മാരായി നിയമിക്കുന്നതിന്റെ ഭാഗമായി വീണ്ടും അപേക്ഷ ക്ഷണിച്ചു.
ഹെവിലൈസന്സുള്ളവര്ക്ക് 35 വയസ്സും ലൈറ്റ് മോട്ടോര്‍ ലൈസന്‍സുള്ളവര്‍ക്ക് 30 വയസ്സുമാണ് പ്രായപരിധി. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി ജൂൺ 17ആണ്.
തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകളിലാണ് ആദ്യനിയമനം.നിയമനം ലഭിക്കുന്നവര്‍ 12 മാസം ജോലിചെയ്യണം.മാസം കുറഞ്ഞത് 16 ഡ്യൂട്ടി ചെയ്യണം.എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയും അലവന്‍സുകളും ഇന്‍സെന്റീവും ലഭിക്കും.