CareersTRENDING

കാലിക്കറ്റ് യൂണിവേഴ്സിറ്റി: ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂൺ 15 വരെ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ 2023-24 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ തീയതി 15.06.2023 ന് വൈകിട്ട് 5 മണി വരെ നീട്ടിയിരിക്കുന്നു. www.admission.uoc.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. Save & Proceed എന്ന ബട്ടൺ ക്ലിക് ചെയ്യുന്നതിന് മുൻപേ അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ.

+2/ഹയർ സെക്കന്ററി മാർക്ക് ലിസ്റ്റ് പ്രകാരം രജിസ്റ്റർ നമ്പർ, പേര്, ജനന തിയ്യതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. ആയതിനാൽ +2/HSE മാർക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ മാത്രം രജിസ്ട്രേഷൻ പൂർത്തീകരിക്കുക. റഗുലർ അലോട്ട്മെന്റുകൾക്കിടയിൽ യാതൊരുവിധ എഡിറ്റിംങും അനുവദിക്കുന്നതായിരിക്കില്ല. ആയതിനാൽ അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക് കൃത്യമാണെന്നും NSS, NCC, SPC, Arts, Scouts & Guides തുടങ്ങിയ വെയിറ്റേജ് സർട്ടിഫിക്കറ്റുകൾ +2 തലത്തിലുള്ളതാണെന്നും നോൺ-ക്രീമിലെയർ, EWS സംവരണ വിവരങ്ങൾ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്.

Signature-ad

2022, 2023 വർഷങ്ങളിൽ VHSE- NSQF സ്കീമിൽ +2 പാസായ വിദ്യാർത്ഥികൾ NSQF ബോർഡാണ് അപേക്ഷയിൽ രേഖപ്പെടുത്തിയത്എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തിയ്യതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലാഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.

Back to top button
error: