IndiaNEWS

വെള്ളംചൂടാക്കുന്ന ഗ്യാസ് ഹീറ്ററില്‍നിന്ന് വിഷവാതകം; യുവതിയും യുവാവും കുളിമുറിയില്‍ മരിച്ചു

ബംഗളൂരു:വെള്ളംചൂടാക്കുന്ന ഗ്യാസ് ഹീറ്ററില്‍നിന്ന് വിഷവാതകം ചോര്‍ന്നതിനെത്തുടര്‍ന്ന് യുവതിയും യുവാവും കുളിമുറിയില്‍ മരിച്ചു.

ഗുണ്ടല്‍പേട്ട് സ്വദേശി ചന്ദ്രശേഖര്‍, ഗോകക് സ്വദേശിനി സുധാറാണി എന്നിവരെയാണ് ബെംഗളൂരു തരബനഹള്ളിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസമായി ഇരുവരെയും വീടിന് പുറത്ത്‌ കണ്ടിരുന്നില്ല. ഇതോടെ സംശയംതോന്നിയ വീട്ടുടമ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ നടന്ന പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹീറ്ററില്‍നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ന്നതാണ് മരണകാരണമായതെന്ന് പോലീസ് പറഞ്ഞു. മണമോ നിറമോ ഇല്ലാത്ത കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ന്നാല്‍ തിരിച്ചറിയാൻകഴിയില്ല.

 

Signature-ad

ശനിയാഴ്ച രാത്രിയാണ് അപകടം നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഏറെനാളുകളായി ഒന്നിച്ചുതാമസിക്കുന്ന ഇവര്‍ അടുത്തയാഴ്ച വിവാഹംകഴിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.നന്ദിഹില്‍സിന് സമീപത്തെ ഗോള്‍ഫ് കോഴ്‌സ് ഹോട്ടലിലെ ജീവനക്കാരാണ് രണ്ടുപേരും. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് ചിക്കജാല പോലീസ് കേസെടുത്തു.

Back to top button
error: