Month: June 2023
-
India
കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം
കൊൽക്കത്ത: കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം. സെക്യൂരിറ്റി ചെക് ഇൻ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഫയര്‍ഫോഴ്സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീയണക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. Fire breaks out inside Kolkata Airport. pic.twitter.com/92IkdvhvBq — Sandeep Panwar (@tweet_sandeep) June 14, 2023
Read More » -
NEWS
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം;ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കും
ന്യൂയോർക്ക്:പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിക്കുന്ന വേളയില്‍, ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററിയായ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി മനുഷ്യാവകാശ സംഘടനകള്‍. ഈ മാസം 21നാണ് മോദിയുടെ യു.എസ് സന്ദര്‍ശനം. ജൂണ്‍ 20 ന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകരായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചും ആംനസ്റ്റി ഇന്റര്‍നാഷണലും അറിയിച്ചതായി വാര്‍ത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകരടക്കമുള്ള പ്രമുഖരെ ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. 2002ല്‍ മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന മുസ്‍ലിം വംശഹത്യയെ കുറിച്ച് ബി.ബി.സി നടത്തിയ അന്വേഷണാത്മക ഡോക്യുമെന്ററിയുടെ രണ്ട് ഭാഗങ്ങളും ഇന്ത്യയില്‍ നിരോധിച്ചിരുന്നു.എന്നാല്‍, ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയില്‍ പറഞ്ഞ കാര്യങ്ങളില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കണിശമായി ഗവേഷണം ചെയ്താണ് ഇത് തയാറാക്കിയതെന്നുമായിരുന്നു ബിബിസിയുടെ പ്രതികരണം.
Read More » -
Kerala
ആലപ്പുഴയിലെ സിപിഎം വിഭാഗീയത: പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടികൾക്ക് കളമൊരുങ്ങി; എം വി ഗോവിന്ദന്‍ നേരിട്ടെത്തും, മുപ്പതോളം പേരെ തരംതാഴ്ത്തും
ആലപ്പുഴ: ജില്ലയിലെ സിപിഎം വിഭാഗീയതയിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അടക്കമുള്ളവർക്കെതിരെ അച്ചടക്ക നടപടികൾക്ക് കളമൊരുങ്ങി. വിഭാഗീയതയിൽ ഉൾപ്പെട്ട നേതാക്കൾക്കെതിരെയുള്ള നടപടി റിപ്പോർട്ട് ചെയ്യാൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ നേതൃയോഗങ്ങൾ ഈ മാസം 19, 20 തീയതികളിൽ ആലപ്പുഴയിൽ നടക്കും. രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെ മുപ്പതോളം പേർക്കെതിരെ തരംതാഴ്ത്തൽ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. ആലപ്പുഴ ജില്ലയിലെ വിഭാഗീയത ഇനിയും വെച്ചുപൊറുപ്പിക്കേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിൻറെ നിലപാട്. കഴിഞ്ഞ പാർട്ടി സമ്മേളന കാലത്ത് കടുത്ത വിഭാഗീയത അരങ്ങേറിയത് നാല് ഏരിയാ കമ്മിറ്റികളിലാണ്. ആലപ്പുഴ സൗത്ത്, നോർത്ത്, തകഴി ,ഹരിപ്പാട് ഏരിയാ സമ്മേളനങ്ങളിലാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. തോൽപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി വിതരണം ചെയ്തത് മുതൽ വോട്ടിനായി വാഗ്ദാനങ്ങൾ നൽകുന്ന നടപടികൾ വരെ അരങ്ങേറി. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ടി പി രാമകൃഷ്ണൻ കമ്മീഷൻ ശക്തമായ നടപടി ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകി. കുറ്റാരോപണ നോട്ടീസ് നൽകി…
Read More » -
Business
വിവിധ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ആർബിഐ നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി
ദില്ലി: വിവിധ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നാല് സഹകരണ ബാങ്കുകൾക്ക് പണ പിഴ ചുമത്തി. രാജ്‌കോട്ടിലെ സഹകരണ ബാങ്ക്, തെലങ്കാന സ്റ്റേറ്റ് കോഓപ്പറേറ്റീവ് അപെക്‌സ് ബാങ്ക് ലിമിറ്റഡ്, ബിഹാർ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജോവായ് കോഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ് എന്നിവയാണ് പിഴ അടയ്‌ക്കേണ്ട ബാങ്കുകൾ. അനധികൃത ഇടപാടുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിന് രാജ്‌കോട്ട് ബാങ്കിന് 10 ലക്ഷം രൂപ പിഴ ചുമത്തി. പണം ട്രാൻസ്ഫർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് രണ്ട് ലക്ഷം രൂപ തെലങ്കാന സ്റ്റേറ്റ് കോപ്പ് ബാങ്കിന് പിഴ ചുമത്തി. ബിഹാർ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിന് 60 ലക്ഷം രൂപ പിഴ ചുമത്തി. ജോവായ് സഹകരണ ബാങ്കിന് ഇന്റർ-ബാങ്ക് എക്‌സ്‌പോഷർ പരിധി ലംഘിച്ചതിനും അതിന്റെ അക്കൗണ്ടുകളുടെ അപകടസാധ്യത വർഗ്ഗീകരണത്തിന്റെ ആനുകാലിക അവലോകനം നടത്തുന്നതിൽ പരാജയപ്പെട്ടതിനും ആർബിഐ 6 ലക്ഷം രൂപ പിഴ ചുമത്തി. എൻഫോഴ്‌സ്‌മെന്റ് വകുപ്പാണ് ആർബിഐയുടെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ…
Read More » -
Kerala
തൃശൂരില്‍ കിണര്‍ ഇടിഞ്ഞ് വീണ് വയോധികന്‍ മരിച്ചു
തൃശൂരിൽ കിണര്‍ ഇടിഞ്ഞ് വീണ് വയോധികന്‍ മരിച്ചു.ചേര്‍പ്പ് സ്വദേശി പ്രതാപന്‍(65) ആണ് മരിച്ചത്. സിഎന്‍എന്‍ സ്‌കൂളിന് സമീപം ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.കരയിൽ നിന്ന് കുളിക്കുന്നതിനിടയിൽ കിണർ ഇടിഞ്ഞ് താഴുകയായിരുന്നു പ്രതാപനൊപ്പം ഭാര്യ വത്സലയും കിണറ്റില്‍ വീണിരുന്നു.ഇവരെ പിന്നീട് രക്ഷിച്ചെങ്കിലും പ്രതാപന് മരണം സംഭവിക്കുകയായിരുന്നു. കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വത്സലയും കിണറ്റില്‍ വീണത്. വത്സലയെ രക്ഷിച്ച് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.ആഴമുള്ള കിണറായിതിനാല്‍ മൂന്നു മണിക്കൂറിലേറെ തിരച്ചിലിന് ശേഷമാണ് പ്രതാപന്റെ മൃതദേഹം പുറത്തെടുത്തത്.
Read More » -
Kerala
കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സംവിധാനവുമായി കെഎസ്ആര്‍ടിസി; 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും സാധനം എത്തിക്കാം!
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാർഥ്യമാകുന്നു. കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം നാളെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിക്കും. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ/പാഴ്സൽ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെഎസ്ആർടിസി അറിയിച്ചു. ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. കെഎസ്ആർടിസിയുടെ കുറിപ്പ്: ”കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിരവധി നവീന പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. ഈ പദ്ധതികൾ കെഎസ്ആർടിസിയുടെ വരുമാന വർദ്ധനവിലും വൈവിധ്യ വൽക്കരണത്തിലും ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. കേരളത്തിലെ 14 ജില്ലകളെയും സമയബന്ധിതമായി ബന്ധിപ്പിക്കാൻ കഴിയുന്ന സ്ഥാപനമാണ് കെഎസ്ആർടിസി. കേരളത്തിൽ എമ്പാടും സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിലൂടെ ചരക്ക് നീക്കം സുഗമമാക്കുവാനാണ് കൊറിയർ & ലോജിസ്റ്റിക്‌സ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൊറിയർ/പാർസൽ കൈമാറുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.” ”ജൂൺ 15 രാവിലെ 11.00 മണിക്ക് കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സെൻട്രൽ ഡിപ്പോ അങ്കണത്തിൽ ഗതാഗത വകുപ്പ്…
Read More » -
Crime
‘ശങ്ക’ തീർക്കാൻ വാഷ് റൂം തുറന്നുകൊടുത്തില്ല, റസ്റ്റോറന്റ് ജീവനക്കാരുമായി കൂട്ടതല്ല്! വീഡിയോ പുറത്ത്, ഐഎസ്, ഐപിഎസ് ഓഫിസർമാരടക്കം അഞ്ച് ഉന്നത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ജയ്പൂർ: റസ്റ്റോറന്റിൽ തല്ലുണ്ടാക്കിയ ഉന്നത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഐഎസ്, ഐപിഎസ് ഓഫിസർമാരടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. രാജസ്ഥാനിലെ ജയ്പൂർ-അജ്മേർ റോഡിലാണ് ഞായറാഴ്ച രാത്രി സംഭവം നടന്നത്. ഉന്നത ഉദ്യോഗസ്ഥർ അടിയുണ്ടാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇവരെ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരും റസ്റ്റോറന്റിലെ ജീവനക്കാരും തമ്മിൽ തല്ലുന്നതും കല്ലെറിയുന്നതുമെല്ലാം ക്യാമറയിൽ വ്യക്തമായി പതിഞ്ഞു. അജ്മേർ ഡെവലപ്മെന്റ് അതോറിറ്റി കമ്മീഷണർ ഗിരിധർ, ഐപിഎസ് ഓഫിസർ സുശീൽകുമാർ ബിഷ്ണോയി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പുറമെ, കോൺസ്റ്റബിൾ, രണ്ട് ഉദ്യോഗസ്ഥർ എന്നിവരെയും സസ്പെൻഡ് ചെയ്തു. വിശദമായ അന്വേഷണം നടത്തി കൂടുതൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പുതിയതായി നിയമനം ലഭിച്ച ഐപിഎസ് ഉദ്യോഗസ്ഥർ നടത്തിയ പാർട്ടി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റസ്റ്റോറന്റിന് മുന്നിൽ വാഹനങ്ങൾ നിർത്തിയ ഇവർ വാഷ് റും ഉപയോഗിക്കാനായി തുറക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ജീവനക്കാരുമായി തർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. റസ്റ്റോറന്റ് ജീവനക്കാരനെ ഐപിഎസ് ഓഫിസർ മുഖത്തടിച്ചതാണ്…
Read More » -
India
ഏകീകൃത സിവിൽ നിയമത്തിൽ ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി ദേശീയ നിയമ കമ്മീഷൻ
ദില്ലി: ഏകീകൃത സിവിൽ നിയമത്തിൽ ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി ദേശീയ നിയമ കമ്മീഷൻ. മുപ്പത് ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാണ് നിർദ്ദേശമുള്ളത്. ജനങ്ങൾക്കും മതസംഘടനകൾക്കും നിലപാട് അറിയിക്കാനും കഴിയും. വിഷയം നേരത്തെ കേന്ദ്ര സർക്കാർ നിയമ കമ്മീഷന് വിട്ടിരുന്നു. ഇതിലൂടെ ഏകീകൃത സിവിൽ നിയമത്തിനുള്ള നടപടികൾ സജീവമാക്കുകയാണ് കേന്ദ്ര നിയമ കമ്മീഷൻ. 2016 -ല്‍ ഒന്നാം മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. 2018 -ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുന്നതിന് പകരം വ്യക്തി നിയമങ്ങളിലെ വിവേചനങ്ങള്‍ കണ്ടെത്തി ഭേദഗതി ചെയ്യുക എന്ന നിര്‍ദേശമാണ് കമ്മീഷന്‍ മുന്നോട്ടു വെച്ചത്. വിവാഹ പ്രായം 18 ആയി ഏകീകരിക്കുക, വിവാഹ മോചനത്തിനുളള നിയമങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നിലവിലുള്ള ഏക സംസ്ഥാനം ഗോവയാണ്. ഉത്തരാഖണ്ഡ് പഠനത്തിനായി സമിതി രൂപീകരിച്ചു, ഗുജറാത്തിൽ നടപടികൾ പ്രാഥമിക ഘട്ടത്തിലാണ്.…
Read More » -
Crime
കലൂര്‍ സ്റ്റേഡിയത്തിന് സമീപം നടുറോഡില്‍ മാരകായുധം ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ പിടിയില്‍
കൊച്ചി: മാരകായുധം ഉപയോഗിച്ച് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പിടിയിൽ. ആലുവ ഗ്യാരേജ് പൊയ്യക്കര ഹൗസിൽ ഷമീർ (22), തമ്മനം നഹാസ് (25), ആലുവ ലാറ റെസിഡൻസി പുത്തൻവീട്ടിൽ അജാസ് (27) എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. കലൂർ സ്റ്റേഡിയത്തിന് സമീപത്തെ റോഡിലാണ് മൂവരും മാരകായുധം ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാറിൽ എത്തിയ മൂവരും അക്രമാസക്തരാകുകയും അതുവഴി പോയ യാത്രക്കാരെ ഭീഷണിപ്പെടുത്തി കൈയിൽ കരുതിയിരുന്ന വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പാലാരിവട്ടം പൊലീസ് ഇൻസ്‌പെക്ടർ ജോസഫ് സാജന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് മൂവരെയും പിടികൂടിയത്. പിടിയിലായ ഷമീർ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ് എന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More » -
LIFE
സെറീനയുടെ ‘ഉടായിപ്പ്’ കൈയോടെ പൊക്കി പ്രേക്ഷകർ! ‘പിടിവള്ളി’ ടാസ്‍കില്‍ ജയിച്ചത് കള്ളക്കളി നടത്തിയെന്ന് ആരോപണം
ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ടിക്കറ്റ് ടു ഫിനാലെ അവസരം ലഭിക്കാനുള്ള ടാസ്‍കാണ് ഈ വാരം നടന്നുകൊണ്ടിരിക്കുന്നത്. ‘പിടിവള്ളി’ എന്ന് പേരിട്ടിരുന്ന ഒരു ടാസ്‍കായിരുന്നു ആദ്യത്തേത്. നീളമുള്ള ഒരു കയറിലെ പിടിവിടാതിരിക്കുകയെന്നതായിരുന്നു ടാസ്‍കിൽ ചെയ്യേണ്ടിയിരുന്നത്. ചുവപ്പ് നിറത്തിലുള്ള കയറിൽ പിടിക്കാനുള്ള സ്ഥലം കറുത്ത നിറത്തിൽ മാർക്ക് ചെയ്‍തിരുന്നു. കയറിലുള്ള ‘പിടിവിട്ടാൽ’ പുറത്താവുന്ന ടാസ്‍കിൽ ആദ്യം പുറത്താവുന്നയാൾക്ക് ഒരു പോയിൻറും അവസാനം വരെ പിടിച്ചുനിൽക്കുന്നയാൾക്ക് 10 പോയിൻറുകളുമാണ് ലഭിക്കുമായിരുന്നത്. 10 പോയന്റ് ലഭിച്ചത് സെറീനയ്‍ക്കായിരുന്നു. എന്നാൽ ഇത് കള്ളക്കളിയാണ് എന്ന വിമർശനവുമായി എത്തിരിയിരിക്കുകയാണ് പ്രേക്ഷകർ. കയറിലെ കറുത്ത ഭാഗത്തിൽ നിന്ന് സെറീന പിടിവിട്ടിരുന്നുവെന്നാണ് പ്രേക്ഷകർ സാമൂഹ്യ മാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. കള്ളക്കളി വ്യക്തമാക്കുന്നതിന്റെ ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. നേരത്തെ ക്യാപ്റ്റൻസി സ്ഥാനം ലഭിക്കുന്നതിനുള്ള ടാസ്‍കിൽ കണ്ണുമൂടിയിട്ടും കണ്ണുകാണാമായിരുന്നത് വെളിപ്പെടുത്താതിരുന്ന ശോഭയെയും പ്രേക്ഷകർ വിമർശിച്ചിരുന്നു. ഹൗസിൽ കള്ളം പറയാത്തയാളാണ് താനെന്ന സെറീനയുടെ വാദമാണ് ഇല്ലാതായിരിക്കുന്നത് എന്നും പ്രേക്ഷകർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘പിടിവളളി’ എന്ന ടാസ്‍കിൽ നിന്ന്…
Read More »