KeralaNEWS

കൊല്ലത്തെ ഹോസ്റ്റലില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ത്ഥിനികളില്‍ ഒരാളെ കണ്ടെത്തി

കൊല്ലം: നഗരത്തിലെ ഹോസ്റ്റലില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ത്ഥിനികളില്‍ ഒരാളെ കണ്ടെത്തി.തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്.
രണ്ടാമത്തെ വിദ്യാര്‍ത്ഥിനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചൊവാഴ്ച രാവിലെയാണ് നഗരത്തിലെ ഹോസ്റ്റലില്‍നിന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോയ പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ രണ്ടുപേരെ കാണാതായത്. ഇവരെ കാണാനില്ലെന്ന് കാണിച്ച്‌ ഈസ്റ്റ് പൊലീസില്‍ ഹോസ്റ്റല്‍ അധികൃതര്‍ പരാതി നല്‍കിയിരുന്നു.
തുടർന്ന് പൊലീസ് സി.സി ടി.വിയും നിരീക്ഷണ ക്യാമറകളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനികളില്‍ ഒരാളെ തൃശൂരില്‍ നിന്ന് കണ്ടെത്തിയത്.ഈസ്റ്റ് പൊലീസ് വൈകിട്ടോടെ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: