Month: June 2023

  • Kerala

    റസ്ക്യൂ ഗാര്‍ഡ് നിയമനം

    കണ്ണൂർ: ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജൂണ്‍ മുതല്‍ ജൂലൈ 31 വരെ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പ് റസ്ക്യൂ ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.   ജൂണ്‍ 16ന് രാവിലെ 10.30ന് കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വാക് ഇൻ ഇന്റര്‍വ്യൂ നടത്തും. കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളും, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ പരിശീലനം ലഭിച്ചവരും, കണ്ണൂര്‍ ജില്ലയില്‍ സ്ഥിര താമസക്കാരുമായവര്‍ക്ക് പങ്കെടുക്കാം.   കടല്‍രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ളവര്‍ക്ക് മുൻഗണന. താല്‍പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം എത്തുക.ഫോണ്‍: 0497 2732487, 9496007039.

    Read More »
  • Health

    മഴക്കാലം പനിക്കാലം ;ഇതാ ഒരു ഒറ്റമൂലി

    മഴക്കാലം പനിക്കാലം കൂടിയാണ്.പനി വരുമ്ബോള്‍ ആശുപത്രിയിലേക്ക് പോകുന്നതിനു മുൻപേ ഇതൊന്ന് പരീക്ഷിച്ചു നോക്കാം.പനിയും ചുമയും പെട്ടെന്ന് മാറാൻ ഉള്ള ഒരു ഒറ്റമൂലിയെപ്പറ്റിയാണ് പറയുന്നത്. ഇതിന് ആദ്യം വേണ്ടത് പനിക്കൂര്‍ക്കയില ആണ്.പനിക്കൂര്‍ക്കയില നമ്മള്‍ സാധാരണ പനിക്ക് ഉപയോഗിക്കാറുണ്ടെങ്കിലും ഇത് കഴിക്കുന്നത് പലര്‍ക്കും ഇഷ്ടമല്ല.അതിനാൽത്തന്നെ ‍എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ പനിക്കൂര്‍ക്കയില എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്.   ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ പനിക്കൂര്‍ക്കയില കുറച്ചു വെള്ളത്തില്‍ ഇട്ടു കൊടുക്കുക.ഇതിലേക്ക് കുറച്ച്‌ ചായപ്പൊടി കൂടി ചേര്‍ത്തു  നന്നായി തിളപ്പിച്ച്‌ എടുക്കുക.നല്ലതുപോലെ തിളച്ചതിനു ശേഷം ഇത് ഒന്ന് അരിച്ചെടുക്കാം. അരിച്ചെടുത്ത ഈ വെള്ളം ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും കുറച്ച്‌ നാരങ്ങാനീരും കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.(‍വേണമെങ്കില് പഞ്ചസാര ചേര്‍ത്തു കൊടുക്കാം.) ശേഷം ഒന്നുകൂടി അരിച്ചെടുത്ത് ചെറിയ ചൂടില്‍ തന്നെ കുടിക്കണം.

    Read More »
  • NEWS

    കനത്ത മഴയില്‍ ചിലര്‍ക്ക് ഡ്രൈവിങ് ഹരമാണ്; മഴക്കാലത്ത് വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക

    കനത്ത മഴയില്‍ ചിലര്‍ക്ക് ഡ്രൈവിങ് ഹരമാണ്.ഗ്ളാസുകള്‍ നാലും ഉയര്‍ത്തിയിട്ട്, വൈപ്പര്‍ പ്രവര്‍ത്തിപ്പിച്ച്, നേരിയ ശബ്ദത്തില്‍ സംഗീതവും ആസ്വദിച്ചുള്ള യാത്ര.അൽപ്പം ലഹരി കൂടി അകത്തുണ്ടെങ്കില്‍ സ്ഥിതി ഒന്നുകൂടി മാറും.നല്ല വേഗം, വഴിയിലെ വെള്ളം ചിന്നിത്തെറിപ്പിച്ച് അങ്ങനെ… ഇതൊക്കെ പറയുമ്പോള്‍ ഒരു രസമൊക്കെയുണ്ട്.പക്ഷേ, അപകടം അരികിലെത്താന്‍ ഏറെ സമയം വേണ്ട എന്ന് മറക്കരുത്.മഴയൊന്നു പെയ്താല്‍ തകരുന്ന റോഡുകളാണ് നമ്മുടെ നാട്ടില്‍ അധികം. കുഴിയില്ലെന്നു കരുതി വെള്ളത്തിലേക്ക് വണ്ടി കയറ്റുമ്പോള്‍ അവിടെ വമ്പനൊരു ഗട്ടര്‍. ചിലപ്പോള്‍ വണ്ടി വെട്ടിച്ചു മാറ്റുന്നിടത്തായിരിക്കും “കുഴി’ വില്ലന്‍. മഴക്കാലമായാല്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ബ്രേക്കിന്‍റെ കാര്യത്തിലാണെന്നു വാഹനവുമായി പരിചയിച്ചിട്ടുള്ളവര്‍ പറയും.വാഹനം വെള്ളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ബ്രേക്ക് ഡ്രമ്മില്‍ വെള്ളം കയറും.ബ്രേക്കിന്‍റെ ശക്തി കുറയാന്‍ ഇതു മതി. ആദ്യത്തെയോ രണ്ടാമത്തെയോ ചവിട്ടിനു പിന്നെ ബ്രേക്ക് കിട്ടില്ലെന്ന യാഥാര്‍ഥ്യം അറിഞ്ഞുകൊണ്ടായിരിക്കില്ല പലരും ഇങ്ങിനെ ചെയ്യുന്നത്. നനഞ്ഞു കിടക്കുന്ന മിനുസമുള്ള റോഡിലാവട്ടെ “സ്കിഡിങ്’ ആണു പ്രധാന പ്രശ്നം. ഓയിലിന്‍റെ അംശമൊക്കെയുള്ള റോഡില്‍ മഴ പെയ്യുന്നതോടെ തെന്നല്‍ സാധ്യതയേറും. അമിത…

    Read More »
  • Kerala

    ബിജെപി സംഘടന ജനറല്‍ സെക്രട്ടറി   എം.ഗണേശനെ സ്ഥാനത്തുനിന്ന് നീക്കി

    തിരുവനന്തപുരം:ബിജെപി സംഘടന ജനറല്‍ സെക്രട്ടറി എം.ഗണേശനെ സ്ഥാനത്തുനിന്ന് നീക്കി. ആര്‍എസ്‌എസിൻ്റെ നിര്‍ദ്ദേശം അനുസരിച്ച്‌ പാലോട് ചേര്‍ന്ന ത്രിദിന പ്രാന്തകാര്യ പ്രചാരക് ബൈഠക്ക് ആണ് തീരുമാനമെടുത്തത്. സഹസംഘടന സെക്രട്ടറിയായിരുന്ന കണ്ണൂര്‍ സ്വദേശി കെ സുഭാഷ് പുതിയ സംഘടന ജനറല്‍ സെക്രട്ടറിയാകും. എം ഗണേശനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനചലനം. സംഘടന നിലപാടില്‍ നിന്ന് എം. ഗണേശൻ വ്യതിചലിച്ചുവെന്ന് ആര്‍എസ്‌എസ് വിലയിരുത്തി.

    Read More »
  • Kerala

    കെ സുധാകരന്റെ തട്ടകത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് പോര് മുറുകുന്നു

    കണ്ണൂർ:കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ തട്ടകത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. സുധാകര വിഭാഗത്തിന് ആധിപത്യമുളള കണ്ണൂരില്‍ എ ഐ സി സി ജനറല്‍ സെക്രടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അവരവര്‍ക്ക് താല്‍പര്യമുളള നോമിനികള്‍ക്കായി രംഗത്തുവന്നതാണ് അസ്വാരസ്യം സൃഷ്ടിച്ചത്.സുധാകര വിഭാഗത്തിലെ രാഹുല്‍ വെച്ചിയാട്ടിനെ വെട്ടിനിരത്തി ഫര്‍സീന്‍ മജീദിനെ രംഗത്തുകൊണ്ടുവന്നതാണ് അവസാന നിമിഷത്തിലെ ട്വിസ്റ്റ്.   നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ആക്ടിങ് പ്രസിഡന്റാണ് രാഹുല്‍ വെച്ചിയാട്ട്. കെ സുധാകരന്റെ അതീവ വിശ്വസ്തരിലൊരാളായ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഡിസിസിയും സുധാകരവിഭാഗവും മുന്‍പോട്ടുവെച്ച സ്ഥാനാര്‍ഥിയും രാഹുല്‍ വെച്ചിയാട്ടാണ്. എന്നാല്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചെന്ന കേസിലെ പ്രതിയായ ഫര്‍സീന്‍ മജീദിനെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാക്കണമെന്ന് സുധാകര വിഭാഗത്തില്‍ നിന്നു തന്നെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.മുഖ്യമന്ത്രിക്കെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും കരിങ്കൊടി കാണിച്ചതിന്…

    Read More »
  • India

    മണിപ്പൂരില്‍ വ്യവസായ മന്ത്രിയുടെ വീടിനു തീയിട്ടു

    ഇംഫാൽ:മണിപ്പൂരില്‍ വ്യവസായ മന്ത്രിയുടെ വീടിനു തീയിട്ടു.വ്യവസായ മന്ത്രി നെംച കിപ്‌ജെന്റെ ഔദ്യോഗിക വസതിക്കാണ് തീയിട്ടത്. സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടിയായി മണിപ്പൂരില്‍ വീണ്ടും വെടിവപ്പുണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വീടിന് തീയിട്ടത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്.ഒരു സ്ത്രീ അടക്കം 9 പേര്‍ ആണ് വെടിവയ്പ്പിൽ  കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ ഐഗിജാങ് ഗ്രാമത്തിലാണ് സംഭവം. സായുധരായ ഒരു സംഘം ആണ് ആക്രമത്തിന് പിന്നിലെന്ന് ഇംഫാല്‍ ഈസ്റ്റ് സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞു.

    Read More »
  • Crime

    ബസ്സിനുള്ളിൽ മോഷണം: തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ

    കുമരകം: ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ ബാഗ് തുറന്നു പണം മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. ദേവസേന, നന്ദിനി എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പന്ത്രണ്ടാം തീയതി വൈകിട്ടോടുകൂടി കോട്ടയം- കുമരകം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരിയുടെ ബാഗ് തുറന്ന് ബാഗിനുള്ളില്‍ ഉണ്ടായിരുന്ന 2000 രൂപ മോഷ്ടിക്കുകയായിരുന്നു. കുമരകം സ്റ്റേഷന്‍ എസ്.എച്ച്.ഓ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

    Read More »
  • Crime

    ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റിൽ

    പാലാ: ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസില്‍ രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പരുമലക്കുന്ന് ഭാഗത്ത് പരുമല വീട്ടിൽ ജോജോ ജോർജ് (27) , ഇടുക്കി വാത്തിക്കുടി മേരിഗിരി ഞാറക്കവല ഭാഗത്ത് കുടമലയിൽ വീട്ടിൽ രാഹുൽ (37) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇന്നലെ രാത്രി പാലാ പഴയ ബസ് സ്റ്റാൻഡിൽ ലോട്ടറി കച്ചവടം നടത്തുന്നയാളോട് പൈസ ചോദിച്ച് ചെല്ലുകയും എന്നാല്‍ കച്ചവടക്കാരന്‍ പണം കൊടുക്കാത്തതിലുള്ള വിരോധം മൂലം ഇയാളെ മർദ്ദിക്കുകയും, പോക്കറ്റിൽ ഉണ്ടായിരുന്ന പൈസ ബലമായി തട്ടിയെടുക്കുകയുമായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവരില്‍ ഒരാളായ ജോജോ ജോർജിന് പാലാ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ മാരായ ഉമേഷ് കുമാർ, ബിജു കെ.തോമസ്, സി.പി.ഓ മാരായ രഞ്ജിത്ത് ,അരുൺ കുമാർ എന്നിവർ ചേർന്നാണ്…

    Read More »
  • Crime

    ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

    പാലാ: ആശുപത്രിയിൽ എത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി ഭാഗത്ത് തെക്കേനാഗത്തിങ്കൽ വീട്ടിൽ റോണി രാജൻ (27) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ രാത്രി പാലാ കെ.എം മാണി മെമ്മോറിയിൽ ജനറൽ ആശുപത്രിയിൽ എത്തുകയും ഒ.പി ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ഡോക്ടറോട് തർക്കിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയുമായിരുന്നു. ഡോക്ടറുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    Read More »
  • India

    സിബിഐക്കുള്ള പൊതുസമ്മതം തമിഴ്നാട് സര്‍ക്കാര്‍ പിൻവലിച്ചു

    ചെന്നൈ:സിബിഐക്കുള്ള പൊതുസമ്മതം തമിഴ്നാട് സര്‍ക്കാര്‍ പിൻവലിച്ചു.തമിഴ്നാട്ടില്‍ ഇനി സിബിഐക്ക് കേസെടുക്കാൻ സംസ്ഥാന സര്‍ക്കാരിന്റെയോ കോടതിയുടെയോ അനുമതി വേണം. തമിഴ്നാട് ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.സി.ബി.ഐ.ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രം കേസെടുക്കാവുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഇതോടെ പത്തായി.കേരളം ഉള്‍പ്പെടെയുള്ള ഒൻപത് സംസ്ഥാനങ്ങളില്‍ നേരത്തേ സിബിഐക്കുള്ള പൊതുസമ്മതം പിൻവലിച്ചിരുന്നു. ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, കേരളം, മേഘാലയ, മിസോറാം, പഞ്ചാബ്, തെലങ്കാന, പശ്ചിമബംഗാള്‍, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഈ സ്ഥിതി നേരത്തേ ഉള്ളത്. തമിഴ്നാട് വൈദ്യുതി മന്ത്രിയും ഡി.എം.കെ. നേതാവുമായ വി. സെന്തില്‍ ബാലാജിയെ കള്ളപ്പണം ആരോപിച്ച്‌ ഇ.ഡി. അറസ്റ്റുചെയ്ത് മണിക്കൂറുകള്‍ക്കകമാണ് സര്‍ക്കാരിന്റെ നീക്കം. ഇ.ഡി. ചോദ്യം ചെയ്യുന്നതിനിടെ സെന്തില്‍ ബാലാജിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

    Read More »
Back to top button
error: