CrimeNEWS

കോവിഡ് കേന്ദ്രത്തിലെ പീഡനം: 3 വര്‍ഷത്തിനുശേഷം ഡിവൈഎഫ്‌ഐ മുന്‍ നേതാവ് അറസ്റ്റില്‍

പത്തനംതിട്ട: കോവിഡ് സെന്ററിലെ പീഡന കേസില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിലായി. മൂഴിയാര്‍ സ്വദേശി എംപി പ്രദീപി(36)നെ ദില്ലിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് സെന്ററില്‍ ഒപ്പം ജോലി ചെയ്ത യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ പരാതി. 2020 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. സംഭവത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രദീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Back to top button
error: