Month: June 2023
-
India
റെയില്‍വേ ടിക്കറ്റ് ബുക്കിങ് രംഗത്തേക്കും അദാനി
ന്യൂഡല്‍ഹി: ടിക്കറ്റ് ബുക്കിങ് രംഗത്ത് ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോര്‍പ്പറേഷൻ(ഐ.ആര്‍.സി.ടി.സി)യുടെ കുത്തക തകര്‍ക്കാനൊരുങ്ങി ഗൗതം അദാനി. ഇതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ട്രെയിൻമാന്റെ 100 ശതമാനം ഓഹരികളും വാങ്ങാനൊരുങ്ങുകയാണെന്നാണ് അദാനി എന്നാണ് റിപ്പോർട്ട്. അദാനി എന്റര്‍പ്രൈസിന്റെ ഉടമസ്ഥതയിലുള്ള അദാനി ഡിജിറ്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡാണ് ഓഹരി വാങ്ങാൻ ഒരുങ്ങുന്നത്. ഇതിനായി സ്റ്റാര്‍ക്ക് എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡുമായി അദാനിയുടെ കമ്ബനി കരാറൊപ്പിട്ടു. നേരത്തെ ഹിൻഡൻബര്‍ഗുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതിന് ശേഷം ആദ്യമായാണ് ഗൗതം അദാനി ഇത്രയും വലിയൊരു ഇടപാടിന് ഒരുങ്ങുന്നത്. ഹിൻഡൻബര്‍ഗ് വിവാദത്തെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസിന്റെ ഓഹരി വില ഫെബ്രുവരി അവസാനത്തില്‍ 1195 രൂപയായി കുറഞ്ഞിരുന്നു. നിലവില്‍ 2000 രൂപക്ക് മുകളിലാണ് കമ്ബനി ഓഹരികള്‍ വ്യാപാരം നടത്തുന്നത്.
Read More » -
NEWS
സൗദിയില്‍ എണ്ണ ടാങ്കര്‍ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മലയാളി മരിച്ചു
റിയാദ്:സൗദിയില്‍ എണ്ണ ടാങ്കര്‍ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മലയാളി മരിച്ചു.ആലപ്പുഴ മാവേലിക്കര സ്വദേശി പാറക്കാട്ട് ഫിലിപ് ജോര്‍ജ് ആണ് മരിച്ചത്. 55 വയസായിരുന്നു. യമാമ കമ്ബനിയിലെ ഗ്യാരേജിലെ വെല്‍ഡറായിരുന്നു. റിയാദില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ മുസാഹ്മിയയില്‍ വ്യാഴാഴ്ചയായിരുന്നു അപകടം ഉണ്ടായത്. അറാംകോയില്‍ നിന്ന് ക്രൂഡ്‌ഓയില്‍ കൊണ്ടുവരുന്ന ടാങ്കര്‍, ചോര്‍ച്ചയെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പിലെത്തിച്ച് വെൽഡ് ചെയ്യുന്നതിനിടയിലായിരുന്നു സ്ഫോടനം.
Read More » -
NEWS
യുഎഇയിലെ ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്നും കേരളത്തിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നു
ഫുജൈറ:ബജറ്റ് വിമാന കമ്ബനിയായ ‘സലാം എയര്‍’ ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഒമാൻ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘സലാം എയര്‍’ ജൂലൈ അഞ്ച് മുതലാണ് ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കുന്നത്.ഫുജൈറയില്‍ നിന്ന് മസ്‌കറ്റ് വഴി തിരുവനന്തപുരത്തേക്കാണ് സര്‍വീസ്. ജൂലായ് 16നാണ് ആദ്യത്തെ സര്‍വീസ്. ‘സലാം എയര്‍’ മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്ക് നേരത്തെ സര്‍വീസ് ആരംഭിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഫുജൈറയില്‍ നിന്ന് മസ്‌കത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നതോടെ ഫുജൈറയിലും സമീപപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കില്‍ നാട്ടില്‍ എത്താൻ ആകും. 40 കിലോ ലഗേജ് കൊണ്ടുപോകാൻ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍, ബുധൻ ദിവസങ്ങളിലായി രാവിലെ 9 മണിക്കും വൈകിട്ട് 8.15 നും ആയി ആഴ്ചയില്‍ ആകെ നാല് സര്‍വീസുകള്‍ ആണ് ഇപ്പോള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരം കൂടാതെ ജയ്പൂര്‍, ലക്നൗ എന്നിവിടങ്ങളിലേക്കും സലാം എയർ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്.
Read More » -
Kerala
കൊച്ചുവേളി- ബംഗളൂരു സ്‌പെഷ്യല്‍ ട്രെയിൻ
തിരുവനന്തപുരം: കൊച്ചുവേളി- ബംഗളൂരു സെക്‌ഷനിൽ സ്‌പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു.നാളെ മുതൽ ഓടിത്തുടങ്ങും കൊച്ചുവേളി- എസ്‌എംവിടി ബംഗളൂരു (06211) എക്‌സ്‌പ്രസ് നാളെമുതൽ ജൂലൈ രണ്ടു വരെയുള്ള ഞായറാഴ്‌ചകളില്‍ കൊച്ചുവേളിയില്‍നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടും. എസ്‌എംവിടി ബംഗളൂരു- കൊച്ചുവേളി (06212) എക്‌സ്‌പ്രസ് ജൂൺ 19 മുതല്‍ ജൂലൈ മൂന്നുവരെയുള്ള തിങ്കളാഴ്‌ചകളില്‍ പകല്‍ ഒന്നിന് എസ്‌എംവിടി ബംഗളൂരുവില്‍നിന്ന് പുറപ്പെടും. ട്രെയിനുകള്‍ക്ക് റിസര്‍വേഷൻ ആരംഭിച്ചു.സ്‌പെഷ്യല്‍ നിരക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Read More » -
Kerala
പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാളും
പത്തനംതിട്ട:എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു.അടൂര്‍ പെരിങ്ങനാട് സ്വദേശി രാജൻ ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്ത് ഒരു ഡെങ്കിപ്പനി മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. പാലക്കാട് കല്ലടിക്കോട് സ്വദേശി ജിനുമോൻ (32) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.ഒരാഴ്ച്ച മുന്‍പാണ് ജിനുവിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.
Read More » -
Kerala
നാളെ മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. നിലവില്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച അഞ്ചുജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 20,21 തീയതികളില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍…
Read More » -
Crime
മുഖ്യമന്ത്രിയുടെ ഓഫീസിലെ 2018 മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിക്കു: മോന്‍സന്‍ മാവുങ്കല്‍
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിനു മുഖ്യമന്ത്രിയുടെ ഓഫീസിലെ 2018 മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിക്കു എന്ന് വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍. ”കോടതി വിധി മാനിക്കുന്നു. 2018 മുതലുള്ള സിസി ടിവി ദൃശ്യങ്ങളില്‍ എല്ലാമുണ്ട്. പോലീസ് ശേഖരിച്ച ദൃശ്യങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. കെ സുധാകരന്‍ തന്റെ കയ്യില്‍നിന്ന് പണം വാങ്ങിയിട്ടില്ല” -മോന്‍സന്‍ മാധ്യമങ്ങളോട് പറഞ്ഞു. പോക്‌സോ കേസില്‍ ജീവപര്യന്തം തടവിനു വിധിച്ച മോന്‍സനെ എറണാകുളത്തെ പോക്‌സോ കോടതിയില്‍നിന്നു പുറത്തിറക്കുമ്പോഴായിരുന്നു പ്രതികരണം. മോന്‍സനെ വിയ്യൂരിലേക്കു മാറ്റുമെന്നാണു സൂചന. വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനു പോക്‌സോ കേസില്‍ മൂന്നു ജീവപര്യന്തമാണു ശിക്ഷ വിധിച്ചത്. എറണാകുളം ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. ഇതില്‍ രണ്ടു ജീവപര്യന്തം ജീവിതാവസാനം വരെ അനുഭവിക്കണം. ഇതിനു പുറമെ 5.25 ലക്ഷം രൂപ പിഴയും വിചാരണക്കോടതി വിധിച്ചു. കുറ്റപത്രത്തില്‍ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞതായും കോടതി നിരീക്ഷിച്ചു. മോന്‍സനെതിരായി…
Read More » -
Business
സേവിംഗ്സ് അക്കൗണ്ടിന് സ്ഥിരനിക്ഷേപത്തിന്റെ പലിശയോ ? കൊട്ടക് മഹീന്ദ്ര ആക്ടീവ് മണി പ്ലാനിനെക്കുറിച്ച് അറിയാം
ബാങ്കിൽ നിക്ഷേപങ്ങൾ തുടങ്ങണമെന്ന് ആഗ്രഹിക്കുമെങ്കിലും പലർക്കും അതിന് കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഒരു സേവിംഗ്സ് അക്കൗണ്ട് എങ്കിലും ഇല്ലാത്തവർ ഇന്ന് കുറവായിരിക്കും. നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിന് സ്ഥിരനിക്ഷേപത്തിന്റെ പലിശ ലഭിച്ചാലോ? അതെ ഉപഭോക്താവിന്റെ സേവിംഗ്സ് അക്കൗണ്ടിന് സ്ഥിരനിക്ഷേപത്തിന്റ പലിശ ലഭ്യമാക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കൊട്ടക് മഹീന്ദ്ര. പുതിയ പദ്ധതിപ്രകാരം ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടിൻമേൽ, സ്ഥിരനിക്ഷേപത്തിന്റെ 7 ശതമാനം വരെയുള്ള പലിശയും, പണം എപ്പോൾ വേണമെങ്കിലും ആക്സസ് ചെയ്യാനുള്ള സൗകര്യവുമാണ് ബാങ്ക് നൽകുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ സമ്പാദ്യത്തിന് ഉയർന്ന പലിശ നിരക്ക് നേടുന്നതിന് ആക്ടിവ് മണി ഫീച്ചർ മുഖേന, അക്കൗണ്ടിലെ അധിക ഫണ്ടുകൾ , സ്വയമേവ ഒരു സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റുന്നു. 180 ദിവസത്തേക്ക് 7 ശതമാനം പലിശ നിരക്കിന് പുറമെ അകാല പിൻവലിക്കലിന് നിരക്കുകളുമില്ല. ഒരു ഉപഭോക്താവ് ഫണ്ട് ആവശ്യമായി വന്നാൽ സേവിംഗ്സിലേയും എഫ്‌ഡിയിലേയും മുഴുവൻ ബാലൻസും ഉടനടി ലഭ്യമാവും. ആക്ടീവ് മണി ഫീച്ചറിലൂടെ, ഉപഭോക്താവിന് എഫ്ഡിയിൽ സേവിംഗ്സ് സൂക്ഷിക്കുന്ന…
Read More » -
Kerala
അഖിലേന്ത്യാ മെഡിക്കൽ പ്രവേശനം :ഇടുക്കിയുടെ മിടുക്കി അന്ന മരിയ
അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി ഇടുക്കിയുടെ മിടുക്കി അന്ന മരിയ.720 ൽ 685 മാർക്ക് നേടിയാണ് തൊടുപുഴ,കരിംകുന്നം സ്വദേശി അന്ന സ്റ്റെതസ്കോപ്പ് അണിയാൻ തയ്യാറെടുക്കുന്നത്.ആദ്യതവണ വിജയം കൈപ്പിടിയിലായില്ലെങ്കിലും ഒരു വർഷത്തെ കഠിന പരിശ്രമത്തിലൂടെ മികച്ച വിജയം നേടാനായതിന്റെ ആഹ്ലാദത്തിലാണ് മരിയയും കുടുംബാംഗങ്ങളും. ആദ്യ വർഷം ഓഫ് ലൈൻ ആയിരുന്നു ക്ലാസ്സ് എങ്കിൽ രണ്ടാം തവണ ഓൺലൈൻ ആയിരുന്നു പഠനം. ദിവസവും 12 മുതൽ 14 മണിക്കൂർ വരെയായിരുന്നു പഠന സമയം. പഴയ ക്വ സ്റ്റ്യനുകൾ ചെയ്തു പഠിച്ചത് വലിയ അളവിൽ സഹായിച്ചുവെന്ന് അന്ന പറയുന്നു. കരിംകുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നു പ്ലസ് ടു വിജയിച്ചതും മികച്ച സ്കോറിൽ ആയിരുന്നു.1200 ൽ 1196 മാർക്ക് . വിദേശത്ത് ജോലി ചെയ്യുന്ന തെക്കേവയലിൽ ജോർജ്കുട്ടി, ഷൈമോൾ ദമ്പതികളുടെ മകളാണ് അന്ന. സഹോദരി ലിയാറോസ്.
Read More » -
LIFE
കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന സെന്ന ഹെഡ്ജെ ചിത്രം “പദ്മിനി”യുടെ ടീസർ പുറത്ത്
ലിറ്റിൽ ബിഗ് ഫിലിംസിന്റെ നിർമ്മാണത്തിൽ നർമ്മത്തിനു പ്രാധാന്യം നൽകി സെന്ന ഹെഡ്ജെ സംവിധാനം ചെയ്യുന്ന “പദ്മിനി” യുടെ ടീസർ പുറത്തിറങ്ങി. പ്രിത്വിരാജ്, ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുക്കുന്ദൻ എന്നിവർ ചേർന്ന് പുറത്തിറക്കിയ ടീസറിന് മലയാളത്തിന്റെ അടുത്ത ഹിറ്റ് എന്ന അഭിപ്രായങ്ങളേടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രത്തിൽ നായികമാരായി അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരും അഭിലാഷ് ജോർജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസ് നിർമ്മിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിർവഹിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം, കുഞ്ഞിരാമായണം ടീം ഒന്നിക്കുന്ന പ്രത്യേകത കൂടി പദ്മിനിക്കുണ്ട്. മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം –…
Read More »