Month: June 2023
-
NEWS
ഇന്ന് ഫാദേർസ് ഡേ: വായിക്കാം ഒരു കഥ
അച്ഛൻ *ഏബ്രഹാം വറുഗീസ്* അമ്മ കരഞ്ഞു പറഞ്ഞിട്ടും അപ്പു അന്ന് ഉച്ചയ്ക്കത്തേക്കുള്ള പൊതിച്ചോറ് എടുക്കാതെയാണ് സ്കൂളിലേക്ക് പോയത്.മഴ കോരിച്ചൊരിയുന്ന ജൂൺ മാസത്തിലെ ഒരു ദിവസമായിരുന്നു അത്. അഞ്ചാംക്ലാസിലാണ് അപ്പു പഠിച്ചിരുന്നത്.പുതിയ ബാഗും ഉടുപ്പും നിക്കറുമെല്ലാം സ്കൂൾ തുറന്നപ്പോഴേക്കും അച്ഛൻ അവന് വാങ്ങിക്കൊടുത്തിരുന്നു.പക്ഷെ കുട പഴയതായിരുന്നു.പുതിയ കുടവേണമെന്നു പറഞ്ഞ് വാശിപ്പിടിച്ചപ്പോഴൊക്കെ അച്ഛൻ ഒന്നും മിണ്ടാതെ ഇരുന്നതാണ് അവനെ ചൊടിപ്പിച്ചത്.ആ കണ്ണുകൾ നിറഞ്ഞിരുന്നത് അവൻ ശ്രദ്ധിച്ചതുമില്ല. പഴയ കുടയുമായി ആരാണ്ടോടോ ഉള്ള വാശിപോലെ സ്കൂളിലേക്ക് നടക്കുമ്പോൾ ഇടയ്ക്കുവച്ച് മഴ നനഞ്ഞ് ലോറിയിലേക്ക് തടി ചുമ്മിക്കയറ്റുന്ന അച്ഛനെ അവൻ കണ്ടു.എങ്കിലും കാണാത്ത ഭാവത്തിൽ അവൻ നടന്നു.അവന് ദേഷ്യം വരുന്നുണ്ടായിരുന്നു.ക്ലാസിലെ മറ്റു കുട്ടികൾക്കെല്ലാം പുത്തൻ കുടയുണ്ട്.ഓരോ വർഷവും സ്കൂൾ തുറക്കുമ്പോൾ അവർ പുത്തനുടുപ്പും നിക്കറുമിട്ട് പുത്തൻ കുടയും പുത്തൻ ബാഗുമായിട്ടൊക്കെയാണ് സ്കൂളിലേക്ക് വരാറ്.തനിക്കു മാത്രം..! സ്കൂൾ തുറന്നപ്പോൾ അച്ഛൻ ആദ്യം നിക്കറും ഉടുപ്പും മാത്രമാണ് പുതിയതായി വാങ്ങിത്തന്നത്.താൻ പിന്നെ ഒരുപാട് നിർബന്ധം പിടിച്ച് കരഞ്ഞപ്പോഴാണ് പുതിയൊരു ബാഗ്…
Read More » -
Food
ഈ പഴം നിത്യേന കഴിക്കൂ: കാഴ്ച്ച ശക്തി വർധിക്കും, ചർമ്മത്തിന് യുവത്വം പ്രധാനം ചെയ്യും
ഡോ. വേണു തോന്നയ്ക്കൽ കണ്ണുകളുടെ ആരോഗ്യം ഏറ്റവും വലിയ പ്രശ്നമാണ്. അന്ധത വലിയ ശാപം എന്ന് പറയുന്നിടത്താണ് കണ്ണുകളുടെ ആരോഗ്യം ഏറ്റവും വലിയ പ്രശ്നമാവുന്നത്. ഏപ്രികോട്ട് പഴം (apricot) കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ഇത് അയേൺ സമ്പുഷ്ടമായ ഫലമാണ് അത്കൊണ്ട് തന്നെ അനീമിയ പോലെയുള്ള അസുഖങ്ങളെ കുറയ്ക്കുന്നു. മാത്രമല്ല റെഡ് ബ്ലഡ് സെൽസ് കുറവുള്ളവർക്ക് രക്തം കൂടുന്നതിന് ഇത് ഉത്തമം. ഊർജ്ജം പ്രധാനം ചെയ്യുന്നതിലും ഏപ്രിക്കോട്ട് വളരെ നല്ലതാണ് എല്ലുകളുടെ ബലക്കുറവ് പലർക്കും കണ്ട് വരുന്ന പ്രശ്നമാണ്. കാൽസ്യക്കുറവ് മൂലം എല്ലുകളിൽ തേയ്മാനം പോലെയുള്ള പ്രശ്നങ്ങൾ സാധാരണയായി ഉണ്ടാകാറുണ്ട്. ഏപ്രിക്കോട്ടിൽ കാൽസ്യം അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല ഇതിൽ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇതിന് നല്ല മാമ്പഴത്തിൻ്റെ കളറാണ്, അല്ലെങ്കിൽ സ്വർണത്തിൻ്റെയോ ഓറഞ്ചിൻ്റേയോ കളറാണ് ഈ പഴത്തിന്. ഇതിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നു. മധുരമുള്ള ഊ പഴം വളരെ മൃദുവാണ്, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം,…
Read More » -
Kerala
സീതത്തോട്ടിൽ സ്ഥാപിക്കാനുള്ള 220 കെവി ട്രാൻസ്ഫോമറുമായി 40 ചക്രങ്ങളുള്ള ട്രെയിലർ, പൊലീസ് അകമ്പടിയോടെ ശബരിമല പാതയിലൂടെ ട്രെയിലറിന്റെ വിഐപി യാത്ര
കക്കാട് ഗ്യാസ് അധിഷ്ഠിത പവർ സ്റ്റേഷനിൽ സ്ഥാപിക്കാനുള്ള ട്രാൻസ്ഫോമർ പൊലീസ് അകമ്പടിയോടെ വടശേരിക്കര ∙ ശബരിമല പാതയിലൂടെ വിഐപി യാത്ര നടത്തി. കക്കാട് പുതുതായി നിർമിക്കുന്ന വാതക അധിഷ്ഠിത പവർ ഹൗസിൽ സ്ഥാപിക്കാൻ അങ്കമാലി ടെൽക്കിൽ നിന്ന് ട്രാൻസ്ഫോമർ കൊണ്ടുവന്നത്. കൊച്ചി കേന്ദ്രമായ സ്വകാര്യ ക്രെയിൻ ആൻഡ് ട്രെയിലേഴ്സ് കമ്പനിയാണ് അങ്കമാലിയിൽ നിന്ന് ഇത് കക്കാട്ട് എത്തിക്കാനുള്ള കരാറെടുത്തത്. ട്രക്കുമായി ബന്ധിപ്പിച്ച 40 ചക്രങ്ങളുള്ള ട്രെയിലറിലായിരുന്നു ട്രാൻസ്ഫോമറിന്റെ യാത്ര. അതും ഒച്ചിഴയും വേഗത്തിൽ. വൈദ്യുതി ലൈനുകളിൽ ട്രാൻസ്ഫോമർ തട്ടാതിരിക്കാൻ തോട്ടി ഉപയോഗിച്ച് ലൈനുകൾ ഉയർത്തി കൊടുക്കുന്നുണ്ട്. ഇതിനായി പ്രത്യേകം പണിക്കാർ വാഹനത്തിനൊപ്പം നടക്കുന്നുണ്ട്. യാത്ര സുഗമമാക്കുന്നതിന് കെഎസ്ഇബി ജീവനക്കാർ വൈദ്യുതി ലൈനുകൾ ഓഫാക്കി നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാതയിലൂടെ വാഹനമെത്തിയത്. രാത്രി 11നു കന്നാംപാലം ജംക്‌ഷനിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ 7 നാണ് വടശേരിക്കര ടൗണിലൂടെ കടന്നു പോയത്. രാവിലെ 8ന് മുണ്ടപ്ലാക്കൽപടി കടവിനു…
Read More » -
Food
ഡ്രാഗൺ ഫ്രൂട്ട് ചില്ലറക്കാരനല്ല, പുലിയാണ് പുപ്പുലി!
പഴങ്ങളിൽ തന്നെ വളരെ വ്യത്യസ്തമായ രൂപത്തിലും ചുവന്ന നിറമുള്ള ചർമ്മത്തോടും, മധുരമുള്ള വിത്ത് പുള്ളികളുള്ള മാംസവുമടങ്ങിയ, കലോറി കുറഞ്ഞ ഉഷ്ണമേഖലാ പഴങ്ങളിൽ ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട് അഥവാ സ്ട്രോബെറി പിയർ. ഇതിൽ ധാരാളം പോഷകങ്ങൾ, പ്രീബയോട്ടിക് നാരുകൾ, മറ്റ് ആരോഗ്യകരമായ പദാർത്ഥങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഡ്രാഗൺ ഫ്രൂട്ടിൽ കലോറി കുറവാണ്, പക്ഷേ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം, ഇതിൽ ഗണ്യമായ അളവിൽ ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്. അവശ്യ പോഷകങ്ങൾക്കപ്പുറം, ഡ്രാഗൺ ഫ്രൂട്ടിൽ പോളിഫിനോൾസ്, കരോട്ടിനോയിഡുകൾ, ബീറ്റാസയാനിനുകൾ തുടങ്ങിയ ശരീരത്തിന് പ്രയോജനകരമായ സസ്യ സംയുക്തങ്ങൾ അടങ്ങിയ ഈ പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഡ്രാഗൺ ഫ്രൂട്ടിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലുണ്ടാവുന്ന ഫ്രീ റാഡിക്കലുകൾ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു, ഫ്രീ റാഡിക്കലുകൾ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു, ഇത് പിന്നീട് വീക്കം, രോഗം എന്നിവയിലേക്ക് നയിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കോശങ്ങളുടെ നാശവും വീക്കവും ഉണ്ടാവുന്നത് തടയുന്നു.…
Read More » -
Kerala
വൈക്കത്തിന്റെ സ്വന്തം ബ്രാൻഡായി ചാലകം റൈസ് വിപണിയിലേക്ക്
കോട്ടയം ജില്ലയിലെ വൈക്കത്തിൻ്റെ സ്വന്തം ബ്രാൻഡായി ചാലകം റൈസ് വിപണിയിലേക്ക് വരുന്നു. വൈക്കത്തു നിന്നു തനിനാടൻ അരി വിപണിയിലേക്ക് എന്ന ലക്ഷ്യവുമായി ചാലകം പാടശേഖരസമിതി ഉത്പാദിപ്പിച്ച ചാലകം റൈസ് ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്തുകൊണ്ട് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഇന്ന് ഉദ്ഘാടനം ചെയ്തു. ഇരുമ്പുഴിക്കര എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ സി.കെ ആശ എം.എൽ.എ അധ്യക്ഷയായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. 30 വർഷമായി തരിശു കിടന്ന ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ചാലകം പാടശേഖരത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും പാടശേഖരസമിതിയുടെയും സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ തരിശുരഹിത കൃഷിയിട പദ്ധതിയായ നിറവിൽ ഉൾപ്പെടുത്തിയാണ് കൃഷിയിറക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ഇത്തരത്തിൽ ചാലകത്ത് പൊന്നു വിളയിക്കുന്നത്. വരുംകാലങ്ങളിൽ വൈക്കം പ്രദേശത്തെ പാടശേഖരങ്ങളിലെ നെല്ല് സംഭരിച്ച് വൈക്കത്തിന്റെ സ്വന്തം ബ്രാൻഡായി ചാലകം റൈസ് എന്ന സംരംഭത്തെ വിപുലീകരിക്കുകയാണ് പഞ്ചായത്തിന്റെയും…
Read More » -
Kerala
കെഎസ്ആർടിസിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചു. 41 അംഗങ്ങളാണ് അഡ്വൈസറി ബോർഡിൽ ഉൾപ്പെട്ടിട്ടുള്ളത്. തൊഴിലാളി സംഘടന പ്രതിനിധികൾ, രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ, ഗതാഗത വിദഗ്ധർ, മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, പോലീസ്, കെഎസ്ആർടിസി ഉദ്യോഗസ്ഥർ എന്നിവരാണ് ബോർഡിലുള്ളത്. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഡ്വൈസറി ബോർഡ് രൂപീകരിച്ചത്. കെഎസ്ആർടിസി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാർഥ്യമാകുന്നു. കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ/പാഴ്സൽ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെഎസ്ആർടിസി അറിയിച്ചു. ‘കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിരവധി നവീന പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. ഈ പദ്ധതികൾ കെഎസ്ആർടിസിയുടെ വരുമാന വർദ്ധനവിലും വൈവിധ്യ വൽക്കരണത്തിലും ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. കേരളത്തിലെ 14 ജില്ലകളെയും സമയബന്ധിതമായി ബന്ധിപ്പിക്കാൻ കഴിയുന്ന സ്ഥാപനമാണ് കെഎസ്ആർടിസി. കേരളത്തിൽ എമ്പാടും സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിലൂടെ ചരക്ക് നീക്കം സുഗമമാക്കുവാനാണ് കൊറിയർ &…
Read More » -
India
സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന് ഇഡി സമൻസ്; ഭാര്യ നിർമ്മലയെയും ചോദ്യം ചെയ്യും
ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കൂടുതൽ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന് ഇഡി സമൻസ് അയച്ചു. ഭാര്യ നിർമ്മലയെയും ചോദ്യം ചെയ്യും. ആദായ നികുതി വകുപ്പിന് പിന്നാലെയാണ് ഇഡിയും സമൻസ് അയച്ചിട്ടുള്ളത്. ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് സെഷൻസ് കോടതി ഇന്നലെയാണ് ജാമ്യം നിഷേധിച്ചത്. മന്ത്രിയെ ഇഡിയുടെ കസ്റ്റഡിയിൽ വിടുകയും ചെയ്തു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിയുടെ ജാമ്യ ഹർജി തള്ളിയ കോടതി ഇദ്ദേഹത്തെ ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അനുവാദം നൽകിയിട്ടുണ്ട്. ഇതോടെ ആശുപത്രിയിൽ മന്ത്രിയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തേക്കും. നിലവിൽ ജയിൽ വകുപ്പിനാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്നത്. 15 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ചോദിച്ചതെങ്കിലും എട്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. സെന്തിൽ ബാലാജിയുടെ ചികിത്സ തുടരണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെഷൻസ് കോടതി വിധിക്കെതിരെ സെന്തിൽ…
Read More » -
India
അരിക്കൊമ്പൻ ഉഷാർ, ആരോഗ്യവാനായി തീറ്റ എടുക്കുന്നു – വീഡിയോ
ചെന്നൈ: അരിക്കൊമ്പൻ മുത്തുക്കുഴി ഭാഗത്തെ ചതുപ്പ് ഭാഗത്ത് തുടരുന്നതായി സ്ഥിരീകരിച്ച് തമിഴ്നാട് വനം വകുപ്പ്. പുതിയ ദൃശ്യങ്ങൾ വനം വകുപ്പ് പുറത്തു വിട്ടു. കളക്കാട് മുണ്ടൻതുറയ് കടുവ സാങ്കേതത്തിന്റെ ഭാഗത്താണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. ജലശയത്തിന് സമീപം ക്യാമറ ട്രാപ്പ് സ്‌ഥാപിച്ച് നിരീക്ഷിച്ച് വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ആരോഗ്യവാനായി തീറ്റ എടുക്കുന്നുണ്ടെന്നും കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. All is well #Arikomban Video taken today by field staff of #TNForest @tnforestdept @TNDIPRNEWS pic.twitter.com/xcMlAFctPx — Supriya Sahu IAS (@supriyasahuias) June 16, 2023 അതേസമയം, അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹർജി ഇന്നലെ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. എറണാകുളം സ്വദേശിനി റബേക്ക ജോസഫിൻറെ സമർപ്പിച്ച ഹർജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ച് തള്ളിയത്. ആനയെ എവിടേ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നും കോടതി ഹർജി പരിഗണിക്കവേ വ്യക്തമാക്കി. ജനവാസ മേഖലയിലിറങ്ങി…
Read More » -
Business
വ്യാജ ജിഎസ്ടി ഇൻവോയ്സ് റാക്കറ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കുന്നു
രാജ്യത്ത് ജിഎസ്ടി ക്രമക്കേടുകൾക്കെതിരെ നടപടി ശക്തമാക്കുന്നു. വ്യാജ ജിഎസ്ടി ഇൻവോയ്സ് റാക്കറ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ജൂലൈ 11ന് ചേരുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ ജിഎസ്ടി തട്ടിപ്പുകൾ നടത്തിയവർക്കെതിരൊയ ശിക്ഷാനടപടികൾ പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചതായാണ് വാർത്തകൾ. ബില്ലിംഗിലെ ക്രമക്കേടുകൾക്ക് പിഴ വർധിപ്പിക്കുക, സംശയാസ്പദമായ സ്ഥാപനങ്ങളിലേക്ക് നിർബന്ധിത ഫിസിക്കല്ഡ വെരിഫിക്കേഷൻ, തെറ്റുകുറ്റങ്ങൾ ആവർത്തിക്കുന്നവർക്കുള്ള ജിഎസ്ടി രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെയ്ക്കൽ തുടങ്ങിയ നടപടികളാണ് കുറ്റം ചെയ്യുന്നവർക്കെതിരെ സ്വീകരിക്കുക. വിവിധ ഇടങ്ങളിലായി ഏകദേശം 10,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തെറ്റായി നേടിയ കേസുകളും അധികൃതർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്, നോയിഡയിലും ഇൻഡോറിലും അടുത്തിടെ നടന്ന പരിശോധനയിൽ 6,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റും കണ്ടെത്താൻ ഈ പരിശോധന സഹായിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ…
Read More » -
India
പശ്ചിമബംഗാൾ സംഘർഷം: കാളിഗഞ്ചിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മർദനമേറ്റ് മരിച്ചു
കൊൽക്കത്ത: പശ്ചിമബംഗാളിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാളിഗഞ്ചിലാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മുസ്തഫ ഷെയ്ക്ക് എന്നയാൾ മർദനമേറ്റ് മരിച്ചത്. പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നവരാണ് പിന്നിലെന്ന് ടിഎംസി ആരോപിച്ചു. സംഘർഷമുണ്ടായ 24 പർഗാനസിൽ ഗവർണർ സിവി ആനന്ദബോസ് സന്ദർശനം നടത്തി. ഗവർണർ ബിജെപിക്കാരെപോലെയാണ് പ്രവർത്തിക്കുന്നതെന്ന് ടിഎംസി പറഞ്ഞു. ബിജെപിയും സിപിഎമ്മും കോൺഗ്രസും പറയുന്നതു നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും ടിഎംസി ജനറൽ സെക്രട്ടറി കുനാൽഘോഷ് വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ വിവിധയിടങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ ഇന്നലെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. സിപിഎം, ഇന്ത്യൻ സെക്യുലർ ഫോഴ്സ്, തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാനദിനത്തിൽ ഭംഗർ, ചോപ്ര, നോർത്ത് ദിനജ് പൂർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. തൃണമൂൽ കോൺഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. എന്നാൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും പ്രതിപക്ഷ പാർട്ടികളാണ് സംഘർഷത്തിന് ഉത്തരവാദികളെന്നും മുഖ്യമന്ത്രി മമത ബാനർജി തിരിച്ചടിച്ചു. ഗവർണ്ണർ…
Read More »