കോട്ടയം ജില്ലയിലെ വൈക്കത്തിൻ്റെ സ്വന്തം ബ്രാൻഡായി ചാലകം റൈസ് വിപണിയിലേക്ക് വരുന്നു. വൈക്കത്തു നിന്നു തനിനാടൻ അരി വിപണിയിലേക്ക് എന്ന ലക്ഷ്യവുമായി ചാലകം പാടശേഖരസമിതി ഉത്പാദിപ്പിച്ച ചാലകം റൈസ് ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്തുകൊണ്ട് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഇന്ന് ഉദ്ഘാടനം ചെയ്തു. ഇരുമ്പുഴിക്കര എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ സി.കെ ആശ എം.എൽ.എ അധ്യക്ഷയായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി.
30 വർഷമായി തരിശു കിടന്ന ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ചാലകം പാടശേഖരത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും പാടശേഖരസമിതിയുടെയും സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ തരിശുരഹിത കൃഷിയിട പദ്ധതിയായ നിറവിൽ ഉൾപ്പെടുത്തിയാണ് കൃഷിയിറക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ഇത്തരത്തിൽ ചാലകത്ത് പൊന്നു വിളയിക്കുന്നത്. വരുംകാലങ്ങളിൽ വൈക്കം പ്രദേശത്തെ പാടശേഖരങ്ങളിലെ നെല്ല് സംഭരിച്ച് വൈക്കത്തിന്റെ സ്വന്തം ബ്രാൻഡായി ചാലകം റൈസ് എന്ന സംരംഭത്തെ വിപുലീകരിക്കുകയാണ് പഞ്ചായത്തിന്റെയും പാടശേഖരസമിതിയുടെയും ലക്ഷ്യം.
ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി റൈസ് കൈമാറ്റം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ് പുഷ്പമണി കർഷകരെ ആദരിക്കും. ഗ്രാമപഞ്ചായത്തംഗം ജിനു ബാബു, കേരള സംസ്ഥാന കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ ഗണേശൻ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അനൂപ്,
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ് ഗോപിനാഥൻ, ഗ്രാമപഞ്ചായത്തംഗം പി.ഡി ജോർജ്, ഉദയനാപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ടി. സെബാസ്റ്റ്യൻ, വൈക്കം ബ്ലോക്ക് അസിസ്റ്റന്റ് കൃഷി ഡയറക്ടർ പി.പി. ശോഭ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ നീതു രാജശേഖരൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അരുണൻ, സാബു പി മണൊലൊടി, പി.ഡി ഉണ്ണി, പാടശേഖരസമിതി അംഗങ്ങളായ രാജഗോപാൽ, മോഹൻ കുമാർ, എ.ബി സുധീഷ് മോൻ എന്നിവർ പങ്കെടുക്കും.