Month: June 2023

  • India

    ‘ഹിന്ദു രാഷ്ട്രം’ കെട്ടിപ്പടുക്കാന്‍ എല്ലാവരും  മുന്നോട്ട് വരണം: കോണ്‍ഗ്രസ് എംഎല്‍എ 

    റായ്പൂര്‍: ‘ഹിന്ദു രാഷ്ട്രം’ കെട്ടിപ്പടുക്കാന്‍ എല്ലാവരും ഐക്യത്തോടെ മുന്നോട്ട് വരണമെന്ന് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് എംഎല്‍എ അനിത ശര്‍മ്മ. വെള്ളിയാഴ്ച റായ്പൂരില്‍ നടന്ന ‘ധര്‍മ്മ സഭ’യില്‍ പങ്കെടുക്കവെയാണ് അനിത ശര്‍മ്മ ഇങ്ങനെ പറഞ്ഞത്. ധര്‍ശിവ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അനിത ശര്‍മ.ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ യോജിക്കണമെന്നും എല്ലാ ഹിന്ദുക്കളും അതിനായി ഒരുമിച്ച്‌ നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു എം എല്‍ എ. പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് ശനിയാഴ്ച സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.   നമ്മള്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കണം. എല്ലാ ഹിന്ദുക്കളും ഒരുമിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ-ചടങ്ങില്‍ എംഎല്‍എ പറഞ്ഞു.   എന്നാല്‍ എം എല്‍ എയുടെ അഭിപ്രായത്തെ ‘വ്യക്തിഗതം’ എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് ഭരണഘടനയ്ക്കൊപ്പമാണ് നിലകൊള്ളുന്നത്. ബാബാസാഹേബ് അംബേദ്കര്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഡോ. രാജേന്ദ്ര പ്രസാദ് തുടങ്ങിയ നേതാക്കള്‍ തയ്യാറാക്കിയ മഹത്തായ ഭരണഘടനയില്‍ പരാമര്‍ശിച്ചിരിക്കുന്ന മതേതരത്വത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നു- കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശുക്ല പറഞ്ഞു.

    Read More »
  • Kerala

    കൊച്ചി വാട്ടര്‍ മെട്രോയില്‍ 5ജി സര്‍വീസുമായി ഭാരതി എയര്‍ടെൽ

    എറണാകുളം: കൊച്ചി വാട്ടര്‍ മെട്രോയില്‍ 5ജി സര്‍വീസുമായി ഭാരതി എയര്‍ടെല്‍. എല്ലാ സ്‌റ്റേഷനുകളിലും ഇനി 5ജി സര്‍വീസുകള്‍ ലഭ്യമാകും. ഇതോടെ വാട്ടര്‍ മെട്രോയില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന ആദ്യ ടെലികോം ഓപ്പറേറ്ററായി എയര്‍ടെല്‍ മാറി.ഹൈക്കോടതി- വൈപ്പിൻ, വൈറ്റില-കാക്കനാട് ടെര്‍മിനലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ സര്‍വീസ് ഉപയോഗിക്കാവുന്നതാണ്.   കൊച്ചിയിലെ പത്തോളം ദ്വീപുകളെ പരസ്പരം ബന്ധിപ്പിച്ചാണ് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ നടത്തുന്നത്. വൈറ്റില മുതല്‍ കാക്കനാട്, ഹൈക്കോടതി മുതല്‍ വൈപ്പിൻ എന്നിങ്ങനെ രണ്ട് സര്‍വീസ് റൂട്ടുകളാണ് വാട്ടര്‍ മെട്രോയ്‌ക്കുള്ളത്.

    Read More »
  • Kerala

    കാസർകോട് ജനറൽ ആശുപത്രിയിലെ കേടായ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

    കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ കേടായ ലിഫ്റ്റ് നന്നാക്കാൻ തുടങ്ങി. ഇന്ന് രാവിലെയാണ് അറ്റകുറ്റപ്പണികൾ തുടങ്ങിയത്. മൂന്ന് മാസത്തിൽ അധികമായി ലിഫ്റ്റ് പ്രവർത്തന രഹിതമാണ്. കിടപ്പ് രോഗികളെയും മറ്റും ചുമന്നാണ് മുകൾ നിലകളിലേക്ക് എത്തിക്കുകയും ഇറക്കുകയും ചെയ്തിരുന്നത്. ലിഫ്റ്റ് പ്രവർത്തന സജ്ജമാകാൻ 15 ദിവസം എടുക്കുമെന്ന് അധികൃതർ അറിയിച്ചു. ലിഫ്റ്റ് തകറാറിലായതിനെ തുടര്‍ന്ന് ആറാം നിലയില്‍ നിന്ന് രോഗിയെ സ്ട്രെച്ചറില്‍ ചുമന്ന് താഴെ ഇറക്കിയ സംഭവം ഉണ്ടായിരുന്നു. ചുമട്ട് തൊഴിലാളികളാണ് രോഗിയെ ചുമന്ന് താഴെയിറക്കിയത്. ഓട്ടോ ഡ്രൈവറായ രോഗിയെ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ലിഫ്റ്റ് തകരാറിലായതിനാല്‍ താഴെ എത്തിക്കാന്‍ മാര്‍ഗമില്ലാതായി. ഇതോടെയാണ് ബന്ധുക്കള്‍ ചുമട്ട് തൊഴിലാളികളെ സമീപിച്ചത്. ബിഎംഎസ് തൊഴിലാളികള്‍ ആറാം നിലയില്‍ നിന്ന് രോഗിയെ ചുമന്ന് താഴെ എത്തിച്ചു. ഡിസ്ചാര്‍ജ് ചെയ്തിട്ടും ലിഫ്റ്റ് ശരിയാകുമെന്ന് പ്രതീക്ഷിച്ച് രണ്ട് ദിവസം കൂടി രോഗിയുടെ ബന്ധുക്കള്‍ കാത്തു നിന്നിരുന്നു. ഒടുവില്‍ ലിഫ്റ്റ് ശരിയാകില്ലെന്ന് അറിഞ്ഞതോടെയാണ് രോഗിയുടെ ബന്ധുക്കള്‍ ചുമട്ട് തൊഴിലാളികളുടെ…

    Read More »
  • Health

    ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നാല് ഭക്ഷണ തെറ്റുകൾ!

    എപ്പോഴും ആരോ​ഗ്യത്തോടെ ഫിറ്റായിരിക്കാനാണ് നാം എല്ലാവരും ആ​ഗ്രഹിക്കാറുള്ളത്. നല്ല ആരോഗ്യം കൈവരിക്കുന്നതിനും നിലനിർത്തുന്നതിനും ശരിയായ പോഷകാഹാരമുള്ള ഭക്ഷണക്രമം പിന്തുടരുക. അനാരോഗ്യകരമായ ഭക്ഷ്യങ്ങളിൽ മാത്രമല്ല, ആരോഗ്യകരമായ ഭക്ഷണങ്ങളിലും നിങ്ങൾ ചെയ്യുന്ന തെറ്റായ പ്രവണതകൾ എന്തെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലെ തെറ്റുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, പലപ്പോഴും നിങ്ങൾ അനാരോഗ്യകരമായ ഭക്ഷണങ്ങളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക. മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നാല് ഭക്ഷണ തെറ്റുകളെ കുറിച്ച് പോഷകാഹാര വിദഗ്ധനായ റാഷി ചൗധരി പറയുന്നു. പലരും ഭാരം കുറയ്ക്കാനായി ഭക്ഷണം ഒഴിവാക്കാറുണ്ട്. എങ്കിൽ അത് നല്ല തീരുമാനമല്ല. അത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇത് അവശ്യ പോഷകങ്ങൾ നഷ്ടമാകുമെന്ന് മാത്രമല്ല, ഇത് ക്ഷീണം, തലകറക്കം, കുറഞ്ഞ രക്തസമ്മർദ്ദം, തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കൽ എന്നിവയ്ക്കും കാരണമാകും. 100 ഗ്രാമിൽ കൂടുതൽ പഴങ്ങൾ ഒരേസമയം കഴിക്കുന്നത് പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിക്കാൻ ഇടയാക്കും. പഴങ്ങൾ പോഷകപ്രദമാണെങ്കിലും, നിങ്ങൾ കഴിക്കുന്ന അളവ് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പഴങ്ങൾ അമിതമായി കഴിക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥ, കഠിനമായ…

    Read More »
  • Kerala

    ജയിലില്‍ കിടക്കുന്ന ടി.പി വധക്കേസ് പ്രതി കേരളത്തിലേക്ക് തോക്കുകടത്തിയത് ഭരണ തണലിലാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍

    തിരുവനന്തപുരം: ജയിലിൽ കിടക്കുന്ന ടി.പി വധക്കേസ് നാലാം പ്രതി ടി.കെ. രജീഷ് കേരളത്തിലേക്ക് തോക്കുകടത്തിയത് ഭരണ തണലിലാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഇതുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് രജീഷിനെ കണ്ണൂർ സെൻട്രൽ ജയിലെത്തി കസ്റ്റഡിയിലെടുത്തത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. കേരള പൊലീസ് എടുക്കേണ്ട നടപടിയാണ് കർണാടക പൊലീസ് എടുത്തതെന്ന് സുധാകരൻ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. ബോംബുകളും തോക്കുകളും സമാഹരിച്ച് കേരളത്തെ ആയുധപ്പുരയാക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ടിപി വധക്കേസ് പ്രതികളുടെ സംരക്ഷകനായി തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തോക്കുകളും ബോംബുകളും ഉപയോഗിക്കുന്നത് രാഷ്ട്രീയ എതിരാളികളെ നേരിടാനും ഗുണ്ടകൾക്ക് സ്വർണക്കടത്തും മയക്കുമരുന്ന് ഇടപാടുകളും നടത്താനാണെന്ന് കരുതപ്പെടുന്നു. പിണറായി വിജയൻ അധികാരമേറ്റ ശേഷം ടി.പി വധക്കേസ് പ്രതികൾക്ക് ജയിലിൽ ലഭിച്ച സൗകര്യങ്ങൾ ഞെട്ടിക്കുന്നതാണ്. ഫോൺ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർക്ക് ജയിലിൽ ലഭിച്ചിട്ടുണ്ട്. കൊടി സുനിയുടെ കയ്യിൽ നിന്നും ബ്ലൂടുത്ത് ഹെഡ്സെറ്റ് അടക്കം മൊബൈൽ ഫോൺ പിടികൂടിയിട്ടുണ്ട്. മദ്യവും മയക്കുമരുന്നും സുലഭമായി ഇവർക്ക് ലഭിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. ജയിൽ സൂപ്രണ്ടിന്റെ ഓഫീസ്…

    Read More »
  • Crime

    സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ സൗദിയിൽ വധശിക്ഷക്ക് വിധേയനാക്കി

    റിയാദ്: നാട്ടുകാരൻ കൂടിയായ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ സൗദിയിൽ വധശിക്ഷക്ക് വിധേയനാക്കി. സൗദി വടക്കൻ പ്രവിശ്യയായ ഖസീമിലെ ബുറൈദയിൽ വെച്ചാണ് മിൻദീൽ അബ്ദുറാകിബ് മിയാജുദ്ദീൻ മിൻദീലിൻ എന്നയാളുടെ വധശിക്ഷ നടപ്പാക്കിയത്. സ്വന്തം നാട്ടുകാരനായ നസീം അൻസാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ക്രൂരമായ കൊലപാതകം. തുടർന്ന് നീണ്ടകാലത്തെ വിചാരണക്കും കോടതി നടപടികൾക്കും ശേഷം വിധിച്ച വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    Read More »
  • Kerala

    കെ. സുധാകരന്റെ ഇടനിലക്കാരൻ സ്വാധീനിക്കാൻ ശ്രമിച്ചു, പേര് പറയാതിരിക്കാൻ കരാർ ജോലി വാദ്ഗാനം ചെയ്തു; മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി പരാതിക്കാര്‍

    തിരുവനന്തപുരം : മോൻസൻ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് വഞ്ചനാ കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി പരാതിക്കാർ. കേസിലെ പ്രതികളിലൊരാളായ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ഇടനിലക്കാരൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് പരാതിക്കാർ രംഗത്തെത്തി. കൊച്ചി വൈറ്റിലയിലെ ഹോട്ടലിൽ സുധാകരന്റെ അടുപ്പക്കാരൻ എബിൻ എബ്രഹാം ചർച്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പരാതിക്കാർ പുറത്തു വിട്ടു. സുധാകന്റെ പേര് പറയാതിരിക്കാൻ കരാർ ജോലി വാദ്ഗാനം ചെയ്തുവെന്ന് പരാതിക്കാരിൽ ഒരാളായ ഷെമീർ ആരോപിച്ചു. ലക്ഷദ്വീപ് എം പിയുമായി ബന്ധപ്പെട്ട് കരാർ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും ഷെമീർ വെളിപ്പെടുത്തി. കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്.

    Read More »
  • Kerala

    അടൂർ ബൈപ്പാസിൽ വീണ്ടും അപകടം; കാറുകൾ കൂട്ടിമുട്ടി നാലു പേർക്ക് പരിക്ക്

    അടൂര്‍: ബൈപാസില്‍ വട്ടത്തറപ്പടിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച്‌ നാലുപേര്‍ക്ക് പരിക്ക്. റാന്നി അയന്തിയില്‍ സാബു (52), മകൻ ആദര്‍ശ് (21), മകള്‍ അനഘ (20) അമ്ബലപ്പുഴ പെരുംപള്ളില്‍ ഗോപകുമാറിനും (49) എന്നിവർക്കാണ് പരിക്കേറ്റത്.  ഉച്ചക്ക് 12.30നാണ് അപകടം. തിരുവല്ലയില്‍നിന്ന് തിരുവനന്തപുരത്തേക്കുപോയ കാറും നിലമേല്‍നിന്ന് അമ്ബലപ്പുഴക്കുപോയ കാറുമാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തിൽ സാബു സഞ്ചരിച്ച കാര്‍ മൂന്ന് കരണം മറിഞ്ഞാണ് നിന്നത്.കാറിലുണ്ടായിരുന്നവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് കൊല്ലം സ്വദേശിയായ ഡ്രൈവർ മരിച്ചിരുന്നു

    Read More »
  • Kerala

    ഭാര്യയെ മർദ്ദിച്ച ഭർത്താവിന് നാലു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ

    കൊല്ലം: ഭാര്യയെ മർദ്ദിച്ച ഭർത്താവിന് നാലു വർഷം തടവുശിക്ഷ.പരവൂര്‍ കുറുമണ്ടൻ  കോളനിയില്‍ വിജയകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. കൊല്ലം അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് ജിഷാ നന്ദകുമാറിന്റെതാണ് വിധി. 4 വര്‍ഷവും 50,000രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.ഫൈൻ അടക്കാതിരുന്നാല്‍ 1 വര്‍ഷം കൂടി അധിക ശിക്ഷ അനുഭവിക്കണം.പരവൂര്‍ പോലീസ് ഇൻസ്പെക്ടര്‍ നിതിൻ നളൻ അന്വേഷിച്ച്‌ ചാര്‍ജ്ജ് ചെയ്ത കേസിലാണ് വിധി.   ജോലിക്ക് പോകാതിരുന്നത് ചോദ്യം ചെയ്ത ഭാര്യയെ മർദ്ദിച്ചു എന്നാണ് കേസ്.സംഭവത്തിൽ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ പരവൂര്‍ മരുതവിളാഡില്‍ വച്ച്‌ സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

    Read More »
  • India

    കനത്ത മഴയെ തുടര്‍ന്ന് അസാമിൽ വെള്ളപ്പൊക്കം;നാല് അണക്കെട്ടുകള്‍ തകര്‍ന്നു

    ദിസ്പൂർ:ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് അസാമിൽ വെള്ളപ്പൊക്കം.11 ജില്ലകളിലായി 34,000-ത്തിലധികം ആളുകള്‍ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ബിശ്വനാഥ്, ദരംഗ്, ധേമാജി, ദിബ്രുഗഡ്, ലഖിംപൂര്‍, താമുല്‍പൂര്‍, ഉദല്‍ഗുരി എന്നിവിടങ്ങളിലാണ് കൂടുതല്‍ ദുരിതബാധിതര്‍. മൊത്തത്തില്‍, 77 ഗ്രാമങ്ങളെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിക്കുകയും അസമിലുടനീളം 209.67 ഹെക്ടര്‍ വിള പ്രദേശങ്ങള്‍ നശിക്കുകയും ചെയ്തതായി എഎസ്ഡിഎംഎ അറിയിച്ചു. കൂടാതെ ലഖിംപൂരിലും ഉദല്‍ഗുരിയിലും രണ്ട് വീതം നാല് അണക്കെട്ടുകള്‍ തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് ദിമാ ഹസാവോ, കാംരൂപ് ജില്ലകളിലെ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

    Read More »
Back to top button
error: