Month: June 2023
-
NEWS
പിതാവിന്റെ ഹൃദയത്തേക്കാള്‍ വലിയ സ്വര്‍ഗമില്ല;ഇന്ന് ഫാദേഴ്‌സ് ഡേ
മക്കളുടെ എല്ലാ കാര്യങ്ങള്‍ക്കും താങ്ങായും തണലായും നില്‍ക്കുന്നവരാണ് അച്ഛന്മാര്‍.അങ്ങനെയുള്ള അച്ഛന്മാരോട് സ്‌നേഹവും കരുതലും സ്‌നേഹവും പ്രകടിപ്പിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കുള്ള ദിനമാണ് ഫാദേഴ്‌സ് ഡേ. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേയായി ആഘോഷിക്കുന്നത്. ഫാദേഴ്സ് ഡേ പാശ്ചാത്യ ആശയമാണെങ്കിലും ഇന്ന് ഇന്ത്യയിലും ഫാദേഴ്സ് ഡേ വലിയ രീതിയില്‍ ആഘോഷിക്കപ്പടുന്നുണ്ട്. മാര്‍ച്ച് 10 ഫാദേഴ്സ് ഡേ ആയി ആഘോഷിക്കുന്ന രാജ്യങ്ങളും ലോകത്തുണ്ട്. 1908ല്‍ അമേരിക്കയിലാണ് ഈ ദിനം ആദ്യമായി ആചരിക്കുന്നത്.ഫാദേഴ്സ് ഡേയുടെ പ്രതീകമായ ചുവന്ന റോസാപ്പൂക്കള്‍ അച്ഛന് സമ്മാനിച്ചാണ് വിദേശത്ത് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. സോനോറ ഡോസ്സ് എന്ന അമേരിക്കന്‍ വനിതയാണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിന് പിന്നില്‍. അമ്മയുടെ മരണത്തിന് ശേഷം തന്റെ അഞ്ച് സഹോദരങ്ങളെ എല്ലാ സുഖ സൗകര്യങ്ങളോട് കൂടിയും വളര്‍ത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാര്‍ട്ടിന്റെ സ്വാധീനമാണ് സൊനോറയെ ഈ ആശയത്തിലേക്ക് എത്തിച്ചതെന്നാണ് ചരിത്രം പറയുന്നത്. പിതൃദിനത്തില്‍ ഓര്‍മിക്കാം ഈ വരികള്‍ 1. ഏതൊരു മനുഷ്യനും ഒരു പിതാവാകാൻ…
Read More » -
Kerala
എലിപ്പനി പ്രതിരോധം എങ്ങനെ?
മഴക്കാലം തുടങ്ങിയതോടെ എലിപ്പനിയും പടരുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് എലിപ്പനി ബാധച്ച് പൊലിഞ്ഞത് 27 മനുഷ്യജീവനുകളാണ്. എലി, പെരുച്ചാഴി എന്നിവയുടെ മൂത്രം കലര്‍ന്ന വെള്ളവും ചെളിയുമാണ് രോഗ സ്രോതസ്. തൊലിപ്പുറത്തെ പോറലുകള്‍, മുറിവുകള്‍ എന്നിവ വഴിയാണ് എലിപ്പനി രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. എലിപ്പനി ആരേയും ബാധിക്കാമെങ്കിലും കര്‍ഷകര്‍, കൂലിത്തൊഴിലാളികള്‍, തൊഴിലുറപ്പ്, ശുചീകരണ തൊഴിലാളികള്‍, ഓടകളും കുളങ്ങളും വൃത്തിയാക്കുന്നവര്‍, കന്നുകാലികളെയും പന്നികളെയും വളര്‍ത്തുന്നവര്‍, ഫാമുകളിലെ തൊഴിലാളികള്‍, കശാപ്പുശാലകളില്‍ ജോലി ചെയ്യുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, നദികളിലും കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും വൃത്തിയാക്കാത്ത സ്വിമ്മിംഗ് പൂളുകളിലും നീന്തുന്നവര്‍ എന്നിവരൊക്കെ എലിപ്പനിക്കെതിരേ അതീവ കരുതലും ജാഗ്രതയും പുലര്‍ത്തണം. എലിപ്പനി രോഗാണു അകത്തുകടന്നാല്‍ ഏകദേശം അഞ്ചു മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ചിലപ്പോള്‍ രണ്ടു ദിവസങ്ങള്‍ മതിയാവാം. അല്ലെങ്കില്‍ നാലാഴ്ച വരെയെടുക്കാം. പലവിധ ലക്ഷണങ്ങളോട് കൂടിയതാണ് എലിപ്പനി. ഏറ്റവും പ്രധാന ലക്ഷണങ്ങള്‍ പെട്ടന്നുണ്ടാവുന്ന കടുത്ത പനിയും നല്ല പേശീവേദനയുമാണ്. പനിയുടെ കൂടെ കുളിരും വിറയലും ഉണ്ടാകാം. തലവേദന, കണ്ണില്‍ ചുവപ്പുനിറം, ശരീരത്തില്‍…
Read More » -
Kerala
കാലവര്‍ഷം: മഴയില്‍ 60 ശതമാനത്തിന്‍റെ കുറവ്
തിരുവനന്തപുരം:കാലവര്‍ഷം രണ്ടാഴ്ച പിന്നിടുമ്ബോള്‍ സംസ്ഥാനത്ത് മഴയില്‍ 60 ശതമാനത്തിന്‍റെ കുറവാണുള്ളത്.ജൂണ്‍ ഒന്നു മുതല്‍ 17-ാം തീയതി ശനിയാഴ്ചവരെയുള്ള കണക്കാണിത്. 345.6 മില്ലീമീറ്റര്‍ മഴ പെയ്യുമെന്ന് കരുതിയെങ്കിലും 139.5 മില്ലീമീറ്റര്‍ മാത്രമാണ് സംസ്ഥാനത്ത് ഈയൊരു കാലയളവിൽ ലഭിച്ചത്.ഏറ്റവും മഴ കുറഞ്ഞത് കാസര്‍കോടാണ്, 76 ശതമാനം കുറവ്.502.9 മില്ലീമീറ്റര്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഇടുക്കിയില്‍ ഇതുവരെ ലഭിച്ചത് 121.8 മില്ലീമീറ്ററാണ്. സംസ്ഥാനത്തൊരിടത്തും പ്രതീക്ഷിച്ചത്ര മഴ ലഭിച്ചിട്ടില്ല.ഭേദപ്പെട്ട വേനൽമഴ ലഭിച്ച പത്തനംതിട്ടയിൽ 23 ശതമാനത്തിന്‍റെ കുറവുണ്ട്. വയനാട് -74 മില്ലീമീറ്റര്‍, കോഴിക്കോട് -70, കണ്ണൂര്‍ -65, കോട്ടയം -65, പാലക്കാട് -65, ഇടുക്കി -68 എറണാകുളം -51, ആലപ്പുഴ -45, കൊല്ലം -32, മലപ്പുറം -56, തിരുവനന്തപുരം -50, തൃശൂര്‍ -63 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ മഴയുടെ അളവിൽ കുറവുണ്ടായിരിക്കുന്നത്. കാലവര്‍ഷം ആരംഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പും താഴോട്ട് തന്നെ. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളില്‍ അവശേഷിക്കുന്നത് 16 ശതമാനം ജലം മാത്രം.കഴിഞ്ഞ വര്‍ഷത്തെ…
Read More » -
Kerala
മഴ പെയ്താൽ ഉറക്കം നഷ്ടപ്പെടുന്ന മരുതോം നിവാസികൾ
കാസര്‍കോട് : മഴ പെയ്താൽ മരുതോം നിവാസികളുടെ ഉറക്കം കെടും.വനത്താല്‍ ചുറ്റികിടക്കുന്ന ഈ ഗ്രാമത്തില്‍ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. കഴിഞ്ഞ കാലവര്‍ഷത്തിലുണ്ടായ ഉരുള്‍പൊട്ടലിന് ശേഷം മഴയും കാറ്റുമുള്ള രാത്രികളില്‍ ഇവര്‍ക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന കേരളത്തിലെ ഗ്രാമമാണ് മരുതോം.കാലവര്‍ഷം ശക്തിപ്രാപിക്കുമ്ബോള്‍ മലയോര ഗ്രാമമായ മരുതോമില്‍ വനത്തോട് ചേര്‍ന്ന് ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് മനസില്‍ ആശങ്കയാണ്.കഴിഞ്ഞ ഉരുള്‍പൊട്ടലിന്‍റെ ഭീതി മനസില്‍ നിന്നും മാഞ്ഞിട്ടില്ലാത്ത ഈ ഗ്രാമത്തില്‍ കുത്തിയൊലിച്ചുവന്ന വെള്ളത്തില്‍ തകര്‍ന്ന റോഡുകള്‍ ഉള്‍പ്പെടെ ഇപ്പോഴും അതേപടി കിടപ്പാണ്. ഇതിന് താഴെയാണ് നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു കഴിയുന്നത്.കാലവര്‍ഷം ശക്തി പ്രാപിച്ചാല്‍ മുകളില്‍ നിന്നും പാറയും മണ്ണും വെള്ളവും കുത്തിയൊലിക്കും.കഴിഞ്ഞ വര്‍ഷം ആഴ്‌ചകളോളമാണ് ഇവിടെയുള്ളവര്‍ ക്യാമ്ബില്‍ അഭയം പ്രാപിച്ചത്. വാഹനങ്ങള്‍ അടക്കം ഒഴുകിപ്പോയിരുന്നു. ഇപ്പോഴും അതിന്‍റെ അവശേഷിപ്പുകള്‍ ഇവിടെ കാണാം. വനത്തിലൂടെയുള്ള മലയോര ഹൈവേ ഉള്‍പ്പടെ അന്ന് തകര്‍ന്നതെല്ലാം അതേപടി തന്നെയുണ്ട്. തകര്‍ന്ന റോഡില്‍ ഇതുവരെയും അധികൃതര്‍ അറ്റകുറ്റ പണി…
Read More » -
Kerala
കാടുകണ്ട്, കുട്ടവഞ്ചിയിൽ കറങ്ങി, ആനപ്പുറത്തൊരു യാത്ര: പോകാം കോന്നിയിലേക്ക്
അച്ചൻകോവിലാറിന്റെ തീരത്തെ നാട്…കാടുകളും പുഴകളും കാട്ടു കാഴ്ചകളും ഒന്നിനൊന്ന് ചേർന്ന് മികമികച്ചതാക്കുന്ന ഒരിടം… പ്രകൃതി സ്നേഹികളുടെയും കാട്ടുകാഴ്ചകൾ തേടുന്നവരുടെയും പ്രിയ സങ്കേതം. പകുതിയിലധികം കാഴ്ചകളും വനത്തിനോട് ചേർന്നു കിടക്കുന്നതിനാൽ രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ വണ്ടി ഇവിടേക്ക് തിരിക്കാം.ഒരു രണ്ടു ദിവസം കയ്യിലുണ്ടെങ്കിൽ കേരളത്തിൽ എവിടെ നിന്നും ആർക്കും ധൈര്യമായി വന്നു പോകുവാൻ പറ്റിയ കോന്നിയുടെ വിശേഷങ്ങളിലേക്ക്…. ഒരൊറ്റ പകലിൽ കണ്ടു തീർക്കേണ്ട നാടല്ല പത്തനംതിട്ടയുടെ പച്ചപ്പായ കോന്നി. റബർ തോട്ടങ്ങളും ആനക്കൂടും അച്ചൻകോവിലാറുമായിരുന്നു ഒരുകാലത്ത് കോന്നിയെ അടയാളപ്പെടുത്തിയിരുന്നത്. എന്നാൽ കാലത്തിന്‍റെ മാറ്റത്തിൽ കുട്ടവഞ്ചിയും ആന മ്യൂസിയവും ജീപ്പ് സഫാരിയും കാട്ടിലെ കാഴ്ചകളും കോന്നിയുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. കോന്നിയിലെ പേരുകേട്ട കാഴ്ചകളിലൊന്നാണ് ആനക്കൂട്.ഒൻപത് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന ഇത് 1942ൽ, കാട്ടിൽ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പിക്കുന്നതിനായാണ് ആരംഭിച്ചത്. ഇപ്പോൾ കാട്ടിൽ നിന്നും ആനകള പിടിക്കാറില്ലെങ്കിലും വഴിതെറ്റിയെത്തുന്ന ആനകളെ പരിശീലിപ്പിക്കുന്ന കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. ആനകളെ വെറുതെ…
Read More » -
Kerala
സംസ്ഥാനത്ത് പടര്‍ന്ന് പിടിച്ച് പകര്‍ച്ച വ്യാധികൾ
എലിപ്പനി മരണം 27.ഡെങ്കിപ്പനി മരണം 7 മഴക്കാലത്തിന് മുന്നോടിയായി സംസ്ഥാനത്ത് പരിസര ശുചീകരണവും ഉറവിട നശീകരണവും ഊര്‍ജിതമായി നടത്തിയെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെട്ടത്. മാരിയില്ലാ മഴക്കാലം എന്ന പേരില്‍ പ്രത്യേക ക്യാംപയിനും പ്രഖ്യാപിച്ചിരുന്നു. പക്ഷെ സംസ്ഥാനത്താകെ പകര്‍ച്ച വ്യാധികള്‍ പടരുകയാണ്. എല്ലാ ജില്ലകളിലും മുന്നില്‍ നില്‍ക്കുന്നത് ഡെങ്കിപ്പനിയാണ്.ഇന്നലെ സംസ്ഥാനത്താകെ 79 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.എറണാകുളത്ത് മാത്രം 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 276 പേര്‍ക്ക് ഡെങ്കിപ്പനി രോഗലക്ഷണങ്ങളുമുണ്ട്. ഒരു ഡെങ്കിപ്പനി മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. പാലക്കാട് കല്ലടിക്കോട് സ്വദേശി ജിനുമോൻ (32) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഒരാഴ്ച്ച മുന്‍പാണ് ജിനുവിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം. 13 പേര്‍ക്കാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍ ഉള്ളത്.എലിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു.പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി രാജൻ ആണ് മരിച്ചത്.ഇതോടെ ഈ വര്‍ഷത്തെ എലിപ്പനി മരണം…
Read More » -
NEWS
സ്വന്തം ജീവിതം എങ്ങനെ മികച്ചതും സന്തോഷകരവുമാക്കാം എന്ന് നമ്മൾ തന്നെ തീരുമാനിക്കുക
വെളിച്ചം എന്തിനേയും പോസറ്റീവ് ആയി കാണുന്ന ചിന്താഗതിക്കാരനാണ് അയാള്‍. അതുകൊണ്ട് തന്നെ അയാളെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. തന്റെ കൂടെയുള്ളവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അതില്‍ ഇടപെട്ട് ഏറ്റവും ഉചിതമായ പരിഹാരം കണ്ടെത്താനും അയാള്‍ ശ്രമിച്ചിരുന്നു. ഒരിക്കല്‍ അയാള്‍ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ടു. സ്വന്തം വീട്ടില്‍ വച്ചായിരുന്നു സംഭവം. അവര്‍ വെടിയുതിര്‍ത്തു. ഭാഗ്യത്തിന് അടുത്തുളള ആളുകള്‍ അയാളെ കണ്ടെത്തുകയും ഉടൻ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഓപ്പറേഷന്‍ തിയറ്ററിലേക്ക് പോകുന്ന സമയത്ത് ഡോക്ടര്‍മാരുടേയും നേഴ്‌സുമാരുടേയും മുഖത്ത് ആശങ്കകള്‍ നിറഞ്ഞു നിൽക്കുന്നത് അയാള്‍ കണ്ടു. മരിച്ചുപോയ ഒരു വ്യക്തിയെപ്പോലെ അവര്‍ തന്നെ നോക്കുന്നത് കണ്ട് അയാള്‍ക്ക് സങ്കടമായി. ഓപ്പറേഷന്‍ ടേബിളില്‍ കിടത്തിയപ്പോള്‍ താന്‍ മരിച്ചിട്ടില്ല എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ അയാള്‍ ആവതും ശ്രമിച്ചു. അയാള്‍ നേഴ്‌സിനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അവര്‍ അയാളോട് എന്തിനെങ്കിലും അലര്‍ജിയുണ്ടോ എന്ന് ചോദിച്ചു. അലര്‍ജി ഉണ്ടെന്ന് ആയാള്‍ ഉറക്കെ പറഞ്ഞു. ഇതു കേട്ട് ഓപ്പറേഷന്‍ തിയേറ്ററിലെ എല്ലാവരുടേയും ശ്രദ്ധ അയാളുടെ മറുപടിയിലേക്കായി.…
Read More » -
Kerala
ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തു
പത്തനംതിട്ട: ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച കമിതാക്കളില്‍ ഒരാളെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കല്‍ കോളനിയില്‍ ശിവജി വിലാസത്തില്‍ സരിത(27)യാണ് അടൂര്‍ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടര മണിയോടെ പതിനാലാം മൈലില്‍ കട നടത്തുന്ന പെരിങ്ങനാട് മേലൂട് അമ്ബാടി തങ്കപ്പവിലാസം വീട്ടില്‍ തങ്കപ്പ(61)ന്റെ, മാല, ബൈക്കിലെത്തി പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. തങ്കപ്പൻ മാലയില്‍ ബലമായി പിടിക്കുകയും, പ്രതികളുമായി മല്പിടിത്തം ഉണ്ടാകുകയും ചെയ്തു.ഇതോടെ ഒപ്പമുണ്ടായിരുന്ന യുവാവ് ബൈക്കുമായി സ്ഥലം വിട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ സരിതയെ തടഞ്ഞു വെച്ച്, അടൂര്‍ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഓടിപ്പോയയാളുടെ പേര് അൻവര്‍ഷാ എന്നാണെന്നും, ഇരുവരും കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം മോഷണ കേസുകളില്‍ പ്രതികളാണെന്നും യുവതി വെളിപ്പെടുത്തി, മാല യുവതിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് അട്ടകുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു. അൻവർഷായ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. അടൂര്‍…
Read More » -
Kerala
ബിജെപി വിട്ട് സുരക്ഷിതത്വം തേടി പോകുന്ന ഭീരുക്കള്‍ സിപിഎമ്മില്‍ ചെന്ന് സ്ഥാനം നേടൂ:സംവിധായകനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ
ആലപ്പുഴ: ചലച്ചിത്ര പ്രവര്‍ത്തകരായ ഭീമൻ രഘു, രാജസേനൻ, രാമസിംഹൻ അബൂബക്കര്‍ എന്നിവര്‍ ബിജെപിയില്‍ നിന്നും രാജി വെച്ച സംഭവത്തില്‍ പ്രതികരിച്ച് സംവിധായകനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ രംഗത്ത്. ബിജെപിയില്‍ നില്‍ക്കാൻ ആത്മബലം വേണമെന്നും ബിജെപി വിട്ട് സുരക്ഷിതത്വം തേടി പോകുന്ന ഭീരുക്കള്‍ സിപിഎമ്മില്‍ ചെന്ന് സ്ഥാനം നേടാനും ജോണ്‍ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; രാജസേനൻ സാറേ, ഭീമൻ രഘോ, ഡ്രാമസിംഹൻ അലി അക്ബര്‍, സംഘപരിവാറിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ BJP വിട്ട് സുരക്ഷിതത്തം തേടി പോകുന്ന ഭീരുക്കളേ നല്ല നമസ്കാരം. ആത്മബലം വേണമെടോ… BJP യില്‍ നില്‍ക്കാൻ ? എന്തോ വലിയത് കിട്ടും എന്നു കരുതി വന്നപ്പോഴാണ് BJP പ്രവര്‍ത്തനം തീക്കളിയാണെന്നു മനസ്സിലായത്. മോഡിയെ പിന്തുണയ്ക്കുക എന്നാല്‍ നിങ്ങള്‍ ഇരയാവുക എന്നതാണ്. ജിഹാദികളുടെയും, കോണ്‍ഗ്രസ്കാരുടെയും, കമ്യൂണിസ്റ്റുകളുടെയും പള്ളിക്കാരുടേയും പട്ടക്കാരുടേയും ഒക്കെ ഒക്കെ ശത്രുവാകുക എന്നാണ്. അതിനുള്ള ആത്മബലവും നട്ടെല്ലുമില്ലെങ്കില്‍ തീരുമാനമെടുക്കരുതായിരുന്നു.. ഇതില്‍…
Read More » -
Local
കണിച്ചുകുളങ്ങരയിൽ വാഹനാപകടം, ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവറായ യുവാവ് മരിച്ചു
ആലപ്പുഴ കണിച്ചുകുളങ്ങരയിൽ നടന്ന വാഹനാപകടത്തിൽ ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവർ മരിച്ചു മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡിൽ കണിച്ചുകാട് സലീമിന്റെ (വല്ലാടൻ കുഞ്ഞുമോൻ) മകൻ സബീർ സലിം(27) വാഹനാപകടത്തിൽ മരിച്ചത്. സബീർ സലീം ഓടിച്ചിരുന്ന ഗുഡ്സ് വാഹനത്തിലേക്ക് ടോറസ് ലോറി ഇടിച്ചായിരുന്നുഅപകടമുണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന ബംഗാൾ സ്വദേശി നന്ദു ഉൾപ്പെടെ രണ്ട്പേർക്ക് പരിക്കേറ്റു. സബീറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽഎത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുഷ്‌റ ബീവി ആണ് ഷബീറിന്റെ മാതാവ്. ഭാര്യ: ഷാഹിദ. മകൻ: ഐദിൻ സഫ്രാൻ (ഒന്നര വയസ്).
Read More »