BusinessTRENDING

വ്യാജ ജിഎസ്ടി ഇൻവോയ്സ് റാക്കറ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കുന്നു

രാജ്യത്ത് ജിഎസ്ടി ക്രമക്കേടുകൾക്കെതിരെ നടപടി ശക്തമാക്കുന്നു. വ്യാജ ജിഎസ്ടി ഇൻവോയ്സ് റാക്കറ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ജൂലൈ 11ന് ചേരുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ ജിഎസ്ടി തട്ടിപ്പുകൾ നടത്തിയവർക്കെതിരൊയ ശിക്ഷാനടപടികൾ പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചതായാണ് വാർത്തകൾ.

ബില്ലിംഗിലെ ക്രമക്കേടുകൾക്ക് പിഴ വർധിപ്പിക്കുക, സംശയാസ്പദമായ സ്ഥാപനങ്ങളിലേക്ക് നിർബന്ധിത ഫിസിക്കല്ഡ വെരിഫിക്കേഷൻ, തെറ്റുകുറ്റങ്ങൾ ആവർത്തിക്കുന്നവർക്കുള്ള ജിഎസ്ടി രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെയ്ക്കൽ തുടങ്ങിയ നടപടികളാണ് കുറ്റം ചെയ്യുന്നവർക്കെതിരെ സ്വീകരിക്കുക.

Signature-ad

വിവിധ ഇടങ്ങളിലായി ഏകദേശം 10,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തെറ്റായി നേടിയ കേസുകളും അധികൃതർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്, നോയിഡയിലും ഇൻഡോറിലും അടുത്തിടെ നടന്ന പരിശോധനയിൽ 6,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റും കണ്ടെത്താൻ ഈ പരിശോധന സഹായിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ സംബന്ധിച്ച് നിരവധി പരാതികൾ നിലവിലുണ്ട്. സംശയാസ്പദമായ 60,000 ജിഎസ്ടി രജിസ്ട്രേഷനുകളിൽ ക്രമക്കേട് നടത്തിയതായി തെളിഞ്ഞാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും, സംശയാസ്പദമായ 40,000 സ്ഥാപനങ്ങളിൽ ഫിസിക്കൽ വെരിഫിക്കേഷൻ ഭാഗമായി ഇതിനോടകം സന്ദർശനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജിഎസ്ടി കൗൺസിലിന്റെ അൻപതാമത് യോഗമാണ് ജൂലെ 11 ന് ചേരുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യവ്യാപകമായി ചരക്കു സേവനനികുതി ഉദ്യേഗസ്ഥർ നടത്തിയ പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് കഴിഞ്ഞദിവസം റിപ്പേോർട്ടുകളുണ്ടായിരുന്നു.

Back to top button
error: