KeralaNEWS

ചക്കയിൽ നിന്നും ലക്ഷങ്ങളുടെ വരുമാനം നേടി വർഗീസ്

തൃശൂർ:49കാരനായ വര്‍ഗീസ് തരകന്റെ ചേലൂര്‍ പഞ്ചായത്തില്‍ കുറുമാലിക്കുന്നിലെ അഞ്ചേക്കറിലുള്ള ആയുര്‍ ജാക്ക് തോട്ടത്തിൽ മറഡോണയുടെ ഓര്‍മ്മയ്ക്കായി നട്ട പ്ലാവ് വരെയുണ്ട്.
മറഡോണയെ ഏറെ ഇഷ്ടപ്പെടുന്ന വര്‍ഗീസ് തരകൻ, ഫുട്ബാള്‍ ദൈവം മണ്‍മറഞ്ഞതിന്റെ പിറ്റേന്ന് 2020 നവംബര്‍ 26ന് നട്ടതാണ് ഈ പ്ലാവ്. മൂന്നു വര്‍ഷത്തിനിടെ മൂന്നു തവണ കായ്ച്ചു.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേക്കും ഖത്തര്‍, ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഫ്രാൻസ് തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും വര്‍ഗീസിന്റെ ഫാമില്‍ നിന്ന് ചക്ക കയറ്റുമതി ചെയ്യുന്നുണ്ട്. ദിവസം 1300 മുതല്‍ 1500 വരെ ആളുകള്‍ തോട്ടം സന്ദര്‍ശിക്കാനും എത്തുന്നു. ലക്ഷങ്ങളുടെ വരുമാനമാണ് ഓരോ മാസവും ഇതില്‍ നിന്ന് ലഭിക്കുന്നത്. അഞ്ചേക്കര്‍ ഫാമില്‍ 35 ഓളം ജീവനക്കാരുണ്ട്.

 

Signature-ad

ഗോവയില്‍ നടന്ന പരിപാടിയില്‍ ഗോവ ഗവര്‍ണര്‍ ശ്രീധരൻപിള്ളയുടെ ആവശ്യപ്രകാരം 250 ലധികം തൈകള്‍ അവിടത്തെ കര്‍ഷകര്‍കക്ക് സൗജന്യമായി നല്‍കി.ഖത്തര്‍ ലോകകപ്പ് സമയത്ത് വിവിധ രാജ്യങ്ങളുടെ ഫുട്ബാള്‍ കളിക്കാര്‍ക്ക് കഴിക്കുന്നതിനായി കുറുമാലിക്കുന്നിലെ ഫാമില്‍ നിന്ന് ദോഹയിലേക്ക് ആയിരക്കണക്കിന് ചക്കയാണ് കയറ്റുമതി ചെയ്തത്.

 

വര്‍ഷത്തില്‍ രണ്ടുതവണ കായ്ക്കുന്ന പ്ലാവാണ് ആയുര്‍ ജാക്ക്. സാധാരണ പ്ലാവിൻ തൈകള്‍ക്ക് ഉപയോഗിക്കുന്ന വളം തന്നെ മതിയാകും. വര്‍ഗീസ് തരകന്റെ ഫാമില്‍ 365 ദിവസവും ആയുര്‍ ജാക്ക് ചക്ക ലഭിക്കും.കൂടുതല്‍ രാജ്യങ്ങളിലേക്ക് ചക്ക കയറ്റുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ് വര്‍ഗീസ് തരകൻ. ഉടൻതന്നെ ചക്കയില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും തയ്യാറാക്കി വില്‍പ്പന ആരംഭിക്കും.

2015ലെ പ്രഥമ ജല കോണ്‍ഗ്രസ് അവാര്‍ഡ്, ഷോണി മിത്ര അവാര്‍ഡ്, 2022ല്‍ ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍വാട്ടര്‍ സസ്റ്റെയ്‌നബിലിറ്റി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ വര്‍ഗീസ് തരകൻ കരസ്ഥമാക്കിയിട്ടുണ്ട്

Back to top button
error: