IndiaNEWS

സതേണ്‍ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള വണ്ടിയായി മംഗള എക്സ്പ്രസ്

കൊച്ചി:‍ സതേൺ റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിക്കൊടുക്കുന്നത് മംഗള എക്സ്പ്രസ്.

ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച്‌ എറണാകുളം-ഹസ്രത് നിസ്സാമൂദ്ദീൻ-എറണാകുളം മംഗള എക്‌സ്പ്രസാണ് സതേണ്‍ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള വണ്ടി.36.32 കോടി രൂപയാണ് നാലു മാസംകൊണ്ട് മംഗള എക്‌സ്പ്രസ് നേടിയത്. ഇക്കാലയളവില്‍ 3,35,342 പേരാണ് ഇതില്‍ യാത്രചെയ്തത്.
വരുമാനത്തില്‍ ആദ്യത്തെ നാല് സ്ഥാനവും കേരളത്തിലെ വണ്ടികള്‍ക്കാണ്.കേരള എക്‌സ്പ്രസ് 30.50 കോടിയും ആലപ്പുഴ എക്‌സ്പ്രസ് 28.47 കോടിയും നേടി. രാജധാനി എക്‌സ്പ്രസ് 27.90 കോടി രൂപയുടെ വരുമാനമുണ്ടാക്കി.പട്ടികയിലെ ആദ്യ 50ല്‍ 12 ട്രെയിനുകള്‍ 11 കോടിയും 10 ട്രെയിനുകള്‍ 10 കോടിയും മാത്രം വരുമാനമുണ്ടാക്കിയപ്പോഴാണിത്.ആകെ 20 ട്രെയിനുകളേ 20 കോടിക്കു മുകളില്‍ വരുമാനമുണ്ടാക്കിയിട്ടുള്ളൂ.

അതേസമയം കഴിഞ്ഞ ഒൻപത് വര്‍ഷത്തിനിടെ കേരളത്തിന് കിട്ടിയത് രണ്ട് ട്രെയിൻ മാത്രമാണ്. കോച്ച്‌ ഫാക്ടറി, ശബരി റെയില്‍പാത എന്നിവയെല്ലാം യാഥാര്‍ഥ്യമാകാതെ അവശേഷിക്കുകയാണ്.പുതിയ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ മാത്രമല്ല സ്റ്റോപ്പുകള്‍ അനുവദിക്കുന്നതില്‍ പോലും കേരളം വിവേചനം നേരിടുന്നു. പൊട്ടിപ്പൊളിഞ്ഞ കമ്ബാര്‍ട്ട്‌മെന്റുകളുമായാണ് പല ട്രെയിനുകളും കേരളത്തില്‍ ഓടുന്നത്. റെയില്‍വേക്ക് നഷ്ടമുണ്ടാക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ഓരോ ബജറ്റിലും വാരിക്കോരി നല്‍കുമ്ബോഴാണ് കേരളം അവഗണന നേരിടുന്നത്.

 

Signature-ad

കഴിഞ്ഞ സാമ്ബത്തികവര്‍ഷം 2.40 ലക്ഷം കോടി രൂപയാണ് റെയില്‍വേയുടെ വരുമാനം. മുൻ വര്‍ഷമിത് 1.91 ലക്ഷം കോടിയായിരുന്നു. 2019ല്‍ സതേണ്‍ റെയില്‍വേ 4482.49 കോടി രൂപ നേടിയപ്പോള്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ സോണ്‍ 1574 കോടി രൂപ മാത്രമായിരുന്നു വരുമാനമുണ്ടാക്കിയത്.മറ്റു പല സോണുകളും പകുതി പോലും വരുമാനമില്ലാതെയാണ് പ്രവർത്തിക്കുന്നത്.

Back to top button
error: