Month: June 2023

  • Crime

    ആപ്പ് പൊല്ലാപ്പായി! ഡൗണ്‍ലോഡിങ്ങിനെച്ചൊല്ലി ഭാര്യയുമായി കലഹം; പിന്തിരിപ്പിക്കാനെത്തിയ മകന് കുത്തേറ്റു

    ന്യൂഡല്‍ഹി: ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭാര്യയും ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട മകനെ പിതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. മകന്റെ നെഞ്ചില്‍ അച്ഛന്‍ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തില്‍ അറുപത്തിനാലുകാരനായ അശോക് സിങ്ങിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. 23 വയസ്സുള്ള ആദിത്യ സിങ്ങിനാണ് കുത്തേറ്റത്. ഡല്‍ഹിയിലെ മധു വിഹാറിലാണ് സംഭവം. എന്‍ജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് സ്ഥാപനത്തില്‍നിന്ന് സീനിയര്‍ മാനേജരായി 2019-ല്‍ വിരമിച്ച അശോക് കുമാര്‍ സിങ്, ഗുര്‍ഗാവില്‍ പുതിയതായി ഒരു ഫ്ളാറ്റ് വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പണമിടപാട് നടത്തുന്നതിനായി ഭാര്യ മഞ്ജുവിനോട് ഫോണില്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ആപ്പ് ഡൗണ്‍ലോഡാവാന്‍ സമയമെടുത്തതോടെ അശോക് രോഷാകുലനായി. ഭാര്യയുമായി തര്‍ക്കിച്ചു. കലഹം മൂത്തതോടെ മകന്‍ ആദിത്യയെത്തി ഇരുവരെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ രോഷാകുലനായ അശോക് കുമാര്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മകന്റെ നെഞ്ചില്‍ കുത്തി. പരിക്കേറ്റ മകനെ ഡല്‍ഹിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം മകനെ ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തില്‍…

    Read More »
  • Kerala

    പുതിയ പോലീസ് മേധാവി ആര്? സെലക്ഷന്‍ സമിതി യോഗം നാളെ

    ന്യൂഡല്‍ഹി: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ നടക്കും. യുപിഎസ്‌സി ചെയര്‍മാന്‍, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി, ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍, ചീഫ് സെക്രട്ടറി, ഇപ്പോഴത്തെ ഡിജിപി എന്നിവടങ്ങുന്ന സമിതിയാണ് പുതിയ പാനല്‍ തയ്യാറാക്കുക. നിലവിലെ ഡിജിപി അനില്‍കാന്ത് ഈ മാസം 30 വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ പോലീസ് മേധാവിയെ കണ്ടെത്തുന്നത്. ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, കെ പത്മകുമാര്‍, ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഹരിനാഥ് മിശ്ര, സഞ്ജീവ് കുമാര്‍ പടിജോഷി തുടങ്ങിയവരാണ് പരിഗണനയിലുള്ളത്. നിതിന്‍ അഗര്‍വാള്‍ കഴിഞ്ഞദിവസമാണ് ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി ചുമതലയേറ്റത്. അതിനാല്‍ സംസ്ഥാനത്തേക്ക് മടങ്ങി വന്നേക്കില്ല. പട്ടികയില്‍ നാലാമതുള്ള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. നിലവില്‍ ജയില്‍ മേധാവി കെ പത്മകുമാര്‍, ഫയര്‍ഫോഴ്സ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരിലൊരാള്‍ക്ക് പോലീസ് മേധാവി സ്ഥാനത്തേക്ക് നറുക്കു വീഴാനാണ് സാധ്യത. രണ്ടുപേര്‍ക്കും രണ്ടു വര്‍ഷ കാലാവധിയുമുണ്ട്. ലോക്നാഥ് ബെഹറ വിരമിച്ച ഒഴിവിലാണ് ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് അപ്രതീക്ഷിതമായി ഡിജിപി…

    Read More »
  • Crime

    ഡല്‍ഹിയില്‍ വെടിവയ്പ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു

    ന്യൂഡല്‍ഹി: ആര്‍കെ പുരത്തുണ്ടായ വെടിവയ്പ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെ ആര്‍കെ പുരം അംബേദ്കര്‍ ബസ്തിയിലാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചത്. വെടിയേറ്റതിനു പിന്നാലെ ഇരുവരെയും എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. #Delhi Firing video#DelhiCrime https://t.co/fyNQeKBuST pic.twitter.com/UcUJICDHlO — Vinay Tiwari (@vinaytiwari9697) June 18, 2023 സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ തമ്മിലുണ്ടായ തര്‍ക്കം കുടുംബവഴക്കില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് വെടിവയ്പുണ്ടായതെന്ന് പറയപ്പെടുന്നു. മരിച്ച സ്ത്രീകളുടെ ബന്ധുക്കളായ രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് വെടിവച്ചതെന്നാണ് സൂചന. കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്നും പോലീസ് അറിയിച്ചു. വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.  

    Read More »
  • Kerala

    വ്യാജ വിഡിയോയും ഫോട്ടോയും പ്രചരിപ്പിച്ചു, എ.എ റഹീം എംപിയുടെ പരാതിയില്‍ ആറന്മുള സ്വദേശി അറസ്റ്റില്‍

       എ.എ. റഹീം എംപിയെ അപകീർത്തിപ്പെടുത്തിയുളള വ്യാജചിത്രവും വിഡിയോയും പ്രചരിപ്പിച്ച കേസിൽ ആറന്മുള കോട്ട സ്വദേശി അനീഷ് കുമാറിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ജില്ലയിലെ ചെറുതുരുത്തി  പൊലീസ്   പുലർച്ചെ വീട്ടിലെത്തിയാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ബിജെപി പ്രവർത്തകനാണെന്നു പൊലീസ് പറഞ്ഞു. . പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കൽ തലപ്പാവ് ധരിച്ച് സിംഹാസനത്തിൽ ഇരിക്കുന്ന  ഒരു ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തിൽ  എ.എ. റഹീം തലപ്പാവ് ധരിച്ച് ഇരിക്കുന്ന വ്യാജ വീഡിയോയ്ക്ക്  28 സെക്കൻഡ് ദൈർഘ്യമുണ്ട്. ഈ വിഡിയോ അപകീർത്തികരമാണെന്നു വ്യക്തമാക്കി എ.എ റഹീം എംപി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ തൃശൂർ സ്വദേശി നിഷാദ്, കൊല്ലം മയ്യനാട് സ്വദേശി ശ്രീജേഷ് എന്നിവരും പ്രതികളാണ്.

    Read More »
  • Kerala

    ഫെഡറല്‍ ബാങ്ക് ശാഖ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

    തൃശൂര്‍: കട ബാദ്ധ്യതയെ തുടര്‍ന്ന്  വായ്പയെടുത്ത ബാങ്കിന്റെ ശാഖ കത്തിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തെക്കുംകര മണലിത്തറ ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് പുതുരുത്തി ചിരിയങ്കണ്ടത്ത് വീട്ടില്‍ ലിജോയാണ് (36) അത്താണിയിലെ ഫെഡറല്‍ ബാങ്ക് ശാഖ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് കന്നാസില്‍ പെട്രോളുമായി ലിജോ ബാങ്കിലെത്തിയത്. ബാങ്ക് കത്തിക്കാൻ പോവുകയാണെന്നും ആരും പുറത്തിറങ്ങരുതെന്നും വിളിച്ചുപറഞ്ഞ് പെട്രോള്‍ ഒഴിച്ചു. സ്വന്തം ശരീരത്തിലും കാഷ് കൗണ്ടറിലും പെട്രോള്‍ ഒഴിച്ചു. തടയാൻ ശ്രമിച്ച അസി. മാനേജര്‍ കെ.ആനന്ദിന്റെ ശരീരത്തിലും പെട്രോള്‍ വീണു.   മൂന്ന് വനിതാ ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരനും അടക്കം അഞ്ച് പേരാണ് ബാങ്കിലുണ്ടായിരുന്നത്. സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ പുറത്തേക്ക് ഇറങ്ങിയോടി. സംസ്ഥാന പാതയിലൂടെ വടക്കാഞ്ചേരി ഭാഗത്തേക്ക് ഓടിയ ലിജോയെ കുറ്റിയങ്കാവ് ജംഗ്ഷനില്‍ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.   ചോദ്യം ചെയ്യലില്‍ വൻ സാമ്ബത്തിക ബാദ്ധ്യതയുണ്ടെന്നും…

    Read More »
  • India

    പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായം 13ല്‍ നിന്ന് 16 ആക്കി 

    പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായം 13ല്‍ നിന്ന് 16 ആക്കി ഉയര്‍ത്തി ഏഷ്യൻ രാജ്യമായ ജപ്പാൻ. ഉപരിസഭയുടെ ഏകകണ്ഠമായ പിന്തുണയോടെയാണ് ജപ്പാൻ പാര്‍‌ലമെന്റ് പ്രായപരിധിയില്‍ മാറ്റം വരുത്തിയത്.ഇതോടെ രാജ്യത്ത് 16 വയസിന് താഴെയുള്ള ഏത് ലൈംഗിക പ്രവര്‍ത്തനവും ബലാത്സംഗമായി കണക്കാക്കും.   പുതിയ നിയമപ്രകാരം 16 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികാവശ്യങ്ങള്‍ക്കായി വശീകരിക്കുകയോ ഭീഷണിപ്പെടുത്തുകയോ പണം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ ഏകദേശം മൂന്നുലക്ഷം രൂപ പിഴയോ ലഭിക്കും. അതേസമയം ഇന്ത്യയിൽ ലൈംഗിക ബന്ധത്തിന് അനുമതി നൽകാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സിൽനിന്ന് 16 ആയി കുറയ്ക്കുന്നതു സംബന്ധിച്ച് കേന്ദ്ര നിയമ കമ്മിഷൻ കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയത്തോടു അഭിപ്രായം തേടി. പല സംസ്ഥാനങ്ങളിലും 16 വയസ്സ് കഴിഞ്ഞ പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ പ്രണയത്തിലാവുന്നതും ഒളിച്ചോടുന്നതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായ നിരവധി സംഭവങ്ങള്‍ ഉണ്ടായതിനെ തുടർന്നാണ് നടപടി. 18 വയസ്സിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം അനുമതിയോടെയാണെങ്കിലും ഇന്ത്യയില്‍ കുറ്റകരമാണ്. പോക്‌സോ വകുപ്പ് പ്രകാരം ഇത്തരം…

    Read More »
  • Kerala

    കാസർകോട് മെഡിക്കൽ കോളേജിനായി കൊച്ചിയിൽ പിച്ച തെണ്ടല്‍

    കാസർകോട്: കാലങ്ങളായി മുടങ്ങി കിടക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്ന സ്വപനം യാഥാര്‍ഥ്യമാക്കാൻ കാസര്‍ഗോഡും കൊച്ചിയിലും പ്രതീകാത്മക പിച്ചയെടുക്കല്‍. കാസര്‍ഗോഡ് ജില്ലയുടെ മെഡിക്കല്‍ കോളേജ് ആശുപത്രി എന്ന സ്വപ്നം പത്ത് വര്‍ഷം കാത്തുനിന്നിട്ടും കെട്ടിടങ്ങളില്‍ മാത്രം ഒതുങ്ങി എന്ന സാഹചര്യത്തില്‍ ആണ് പ്രതീകാത്മക പിച്ച തെണ്ടല്‍ സമരം സംഘടിപ്പിച്ചത്.   മൂവ്മെന്‍റ് ഫോര്‍ ബെറ്റര്‍ കേരള എന്ന സംഘടനയുടെ നേതൃത്വത്തില്‍ ആണ് പ്രതീകാത്മക പിച്ചയെടുക്കല്‍ സംഘടിപ്പിച്ചത്. ജില്ലയിലെ ജനങ്ങള്‍ നിരന്തരമായി മെഡിക്കല്‍ കോളേജിന് വേണ്ടി സമരമുഖത്ത് ഉണ്ടെങ്കിലും, സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് കിട്ടുന്ന ഉറപ്പുകള്‍ പാഴ്‌വാക്കാവുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു സമരത്തിന് സംഘടിപ്പിച്ചത് എന്ന് സംഘാടകര്‍ പറഞ്ഞു.കാഞ്ഞങ്ങാട്, പാലക്കുന്ന്, ബേക്കല്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ പ്രതീകാത്മക പിച്ച തെണ്ടല്‍ നടന്നു.

    Read More »
  • Kerala

    പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് നാളെ

    തിരുവനന്തപുരം:പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ 19 ന് രാവിലെ 11 മുതല്‍ പ്രസിദ്ധീകരിക്കും. ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ജൂണ്‍ 19 മുതല്‍ ജൂണ്‍ 21 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.admission.dge.kerala.gov.in ലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ഹയര്‍ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റില്‍ പ്രവേശിച്ച്‌ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം 2023 മേയ് 31 ന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവര്‍ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്‌ക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്‌കൂളില്‍ അടയ്ക്കാം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ്…

    Read More »
  • Kerala

    അവയവദാനത്തെ മറയാക്കി കോടികൾ കൊയ്യുന്ന ആശുപത്രി ലോബികൾക്കെതിരെ ഒറ്റയാൾ പോരാട്ടമായി ഡോ.സദാനന്ദന്‍ ഗണപതി

    ഒരു കശാപ്പുകാരന്റെ ലാഘവത്തോടെ മനുഷ്യശരീരത്തെ വെട്ടിനുറുക്കി കോടികള്‍ കൊയ്യുന്ന സ്വകാര്യ ആശുപത്രി ലോബികള്‍ക്കെതിരായ നിയമപോരാട്ടത്തിലാണ് കൊല്ലം മരുത്തടി അഞ്ജലിയില്‍ ഡോ.സദാനന്ദന്‍ ഗണപതി.മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം നടത്തിയെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കേസുണ്ടായതും ഡോ.ഗണപതിയുടെ പോരാട്ടത്തിനൊടുവിലാണ്.കൊല്ലം ശക്തികുളങ്ങരയില്‍ 52 വര്‍ഷമായി  ക്ലിനിക്ക് നടത്തുകയാണ് ഡോക്ടര്‍ ഗണപതി. 2016ല്‍ തുടങ്ങിയതാണ് അവയവദാന കച്ചവടത്തിനെതിരായ ഡോ.ഗണപതിയുടെ നിയമ പോരാട്ടങ്ങളഇതിനിടയ്ക്ക് കേരളത്തിലെ ‘മസ്തിഷ്‌ക’ മരണനിരക്ക് കുത്തനെ കുറഞ്ഞു എന്ന് മാത്രമല്ല, ചട്ടങ്ങള്‍ ലംഘിച്ച്‌ അവയദാനം നടത്തിയ ഒരു ആശുപത്രിയുടെ അവയവദാനത്തിനുള്ള ലൈസന്‍സ് റദ്ദാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 2009 നവംബര്‍ 29ന് നടന്ന അപകടത്തില്‍, ഉടുമ്ബന്‍ചോല സ്വദേശി വി.ജെ എബിന്‍ (18) മരിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തതും ഡോ..ഗണപതിയുടെ വിജയം തന്നെയാണ്.കഴിഞ്ഞ ദിവസമാണ് മസ്തിഷ്ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം ചെയ്തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്‍ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കോടതി സമൻസ് അയച്ചത്. 2009 നവംബര്‍…

    Read More »
  • Kerala

    കൊല്ലം കുണ്ടറയില്‍  ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

    കൊല്ലം: കുണ്ടറയില്‍  ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോളശ്ശേരി സ്വദേശിയായ 15 കാരനും പുത്തൻകുളങ്ങര സ്വദേശിനിയായ 15 കാരിയുമാണ് മരിച്ചത്. മാമൂടിനും കേരളപുരത്തിനും ഇടയില്‍ വെച്ചാണ് സംഭവമുണ്ടായത്. പുനലൂര്‍ കൊല്ലം മെമുവാണ് വിദ്യാര്‍ത്ഥികളെ ഇടിച്ചത്. കൊല്ലം – ചെങ്കോട്ട റെയില്‍ പാതയില്‍ രാത്രി 8.50നാണ് അപകടമുണ്ടായത്. ഇരുവരും ട്രെയിനിനു മുന്നില്‍ ചാടിയതാണോയെന്ന സംശയവും ഉയരുന്നുണ്ട്. അപകമുണ്ടായ ഉടൻ ട്രെയിൻ നിര്‍ത്തിയശേഷം ലോക്കോ പൈലറ്റ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു.   തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ഇരുവരുടെയും മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

    Read More »
Back to top button
error: