KeralaNEWS

കോട്ടയത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു

കോട്ടയം:കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. തമ്ബലാക്കാട്ട് പള്ളിപ്പടിയില്‍ മറ്റത്തില്‍ വീട്ടില്‍ പീതാംബരനാണ് (65) മരിച്ചത്.
വീടിന്റെ സിറ്റൗട്ടിൽ ഇരിക്കവെ ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.മിന്നലിന്റെ ആഘാതത്തില്‍ പീതാംബരന്റെ ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞു.വൈകിട്ട് പൊന്‍കുന്നം – കാഞ്ഞിരപ്പള്ളി മേഖലകളില്‍ ശക്തമായ ഇടിയും മഴയുമായിരുന്നു ഉണ്ടായിരുന്നത്.കാറ്റിൽ നിരവധി നാശനഷ്ടങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: