കോഴിക്കോട്: താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു.കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു(25) ആണ് മരിച്ചത്.ഹനീഫയ്ക്കും രണ്ട് മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഒന്നാം വളവിന് സമീപം ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പും ഇവർ സഞ്ചരിച്ചിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.
ഹനീഫ ഓടിച്ചിരുന്ന ബൈക്കില്‍ സക്കീനയെ കൂടാതെ രണ്ട് കുട്ടികളും ഉണ്ടായിരുന്നു.അപകടം സംഭവിച്ചയുടൻ നാലു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സക്കീന ബാനുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan