വയനാട്: അതിശക്തമായ മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.കല്‍പ്പറ്റ പുളിയൻമല ഐടിഐ കോളേജിന് സമീപമാണ് അപകടം സംഭവിച്ചത്.
ഐടിഐ വിദ്യാര്‍ത്ഥി കാട്ടിക്കുളം സ്വദേശി നന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്. നന്ദു ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുന്ന സമയത്താണ് തെങ്ങ് മറിഞ്ഞു വീണത്.ഓടിക്കൂടിയ നാട്ടുകാർ തെങ്ങ് വെട്ടിമാറ്റിയാണ് നന്ദുവിനെ പുറത്തെടുക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കല്‍പ്പറ്റ കൈനാട്ടി സിഗ്‌നലിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞു വീണു. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan