
കണ്ണൂർ: കാമുകനൊപ്പം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച അധ്യാപികയെ കണ്ണൂർ വിമാനത്താവളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.ചന്തേര പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ചന്തേര സ്വദേശിനിയായ 24 വയസ്സുള്ള അധ്യാപികയെ മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവർക്കൊപ്പമുണ്ടായിരുന് ന നീലേശ്വരം സ്വദേശി മുബഷീർ എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിദ്യാർത്ഥിയുടെ പിതാവ് മരിച്ചെന്നും പറഞ്ഞ് വെള്ളിയാഴ്ചയാണ് അധ്യാപിക വീട്ടിൽ നിന്നും ഇറങ്ങിയത്.ഏറെ വൈകിയും കാണാതായതോടെ പിതാവാണ് പോലീസിൽ വിവരം അറിയിച്ചത്.പിതാവിന്റെ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ചന്തേര പോലീസാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.ഇവർക്കൊപ്പമുണ്ടായിരുന്
അധ്യാപികയുടെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളുമൊന്നും വീട്ടിൽ കാണാതായതോടെയാണ് പിതാവിന് സംശയം തോന്നിയത്.ഫോൺ മുറിയിൽ തന്നെ വച്ചിട്ടാണ് പോയതും.അതാണ് പോലീസിന് പിടിവള്ളിയായത്.ഫോണിൽ പലപ്രാവശ്യം മുബഷീറിനെ ഇവർ വിളിച്ചിരുന്നു.ഏറ്റവും അവസാനം വിളിച്ചതും മുബഷീറിനെയായിരുന്നു.
അധ്യാപികയെ നേരം വൈകിട്ടും കാണാതായതോടെ പിതാവ് ഫോണിൽ വിളിച്ചപ്പോൾ മുറിയിൽ തന്നെ ഫോൺ ബെല്ലടിച്ചതാണ് സംശയത്തിനിടയാക്കിയത്.ഉടൻ തന്നെ പിതാവ് മകളുടെ മുറി പരിശോധിച്ചപ്പോൾ സർട്ടിഫിക്കറ്റും പാസ്പോർട്ടും കാണാനില്ലായിരുന്നു.പെട്ടെന്നു തന്നെ പിതാവ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan